സായിയെ ലൈവില്‍ ആഡ് ചെയ്യാന്‍ ആരാധകര്‍, വിളിക്കാത്തതിന്‌റെ കാരണം പറഞ്ഞ് റംസാന്‍
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ തുടക്കം മുതല്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് റംസാനും അഡോണിയും. ടാസ്‌ക്കുകളിലും ഗെയിമുകളിലും എല്ലാം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നേറിയത്. വേറിട്ട ഗെയിം പ്ലാനുകളും സ്ട്രാറ്റജികളുമായാണ് റംസാനും അഡോണിയും മല്‍സരിച്ചത്. ആദ്യം സായി വിഷ്ണുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് സായി മാറി നിന്ന് കളിക്കാന്‍ തുടങ്ങി. അതേസമയം ബിഗ് ബോസ് കഴിഞ്ഞ ശേഷവും സൗഹൃദങ്ങളെല്ലാം താന്‍ കാത്തുസൂക്ഷിക്കുമെന്ന് റംസാന്‍ പറഞ്ഞിരുന്നു.
നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം
ഷോ നിര്‍ത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായി താരം. ഇടയ്ക്കിടെ ലൈവ് വീഡിയോകളിലൂടെ എത്താറുണ്ട് റംസാന്‍. അതേസമയം പുതിയ ലൈവില്‍ എന്താണ് സായി ഉള്‍പ്പെടെയുളള ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ ആഡ് ചെയ്യാത്തത് എന്ന ചോദ്യത്തിന് റംസാന്‍ നല്‍കിയ മറുപടി വൈറലാവുകയാണ്.

അഡോണി റംസാന്‌റെ ലൈവില്‍ എത്തിയിരുന്നു. 'ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികളെ ആഡ് ചെയ്യുമോയെന്ന് ചോദിച്ചിട്ട് കുറെ പേര് മെസേജ് അയക്കുന്നുണ്ട്' എന്ന് ലൈവില്‍ എത്തിയ ശേഷം റംസാന്‍ പറയുന്നു. 'എന്നാല്‍ അവരൊക്കെ ഓണ്‍ലൈനിലുണ്ടോ അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിപ്പുണ്ടോ, ലൈവില്‍ നോക്കുന്നുണ്ടോ എന്നറിയില്ല. അപ്പോ നമ്മള് മെസേജ് അയക്കുന്നത് മോശമല്ലേ. അതുകൊണ്ട് മാത്രമാണ് ആഡ് ചെയ്യാത്തത്'.

'അഡോണി ഇപ്പോ എനിക്ക് മെസേജ് അയച്ചു. അതുകൊണ്ടാണ് അവനെ ആഡ് ചെയ്തത്', റംസാന്‍ പറഞ്ഞു. അഡോണി എത്തിയ ശേഷം പിന്തുണയ്ക്കുന്ന ആളുകളെ കുറിച്ച് റംസാന്‍ മനസുതുറന്നു. 'പിള്ളേര് അക്കൗണ്ട് ഒകെ ഉണ്ടാക്കി എന്റെ പേരില് സപ്പോര്‍ട്ട് ചെയ്യുന്നു. നമ്മുടെ വീഡിയോസ് ഒകെ എഡിറ്റ് ചെയ്ത് ഇട്ടത് അവരാണ്', എന്ന് റംസാന്‍ അഡോണിയോട് പറഞ്ഞു. തുടര്‍ന്ന് ഇതിന് മറുപടിയായി 'അവരെ കൊണ്ട് ഈ പണി ഒകെ എടുപ്പിക്കുന്നത് ഞാനാണ്' എന്നാണ് അഡോണി പറഞ്ഞത്.

'കുറെ പേര് മെസേജ് അയക്കുന്നുണ്ട്. ഞാനും നീയും അപ്പുറത്തെയും ഇപ്പുറത്തെയും റൂമിലിരുന്ന് അല്ല മെസേജ് അയക്കുന്നത് എന്ന് പറഞ്ഞ് കൊടുക്കെടാ' എന്ന് ചിരിയോടെ അഡോണി പറഞ്ഞു. 'കുറെ വര്‍ക്കുകളും കാര്യങ്ങളുമായിട്ട് നടക്കുവായിരുന്നു. വര്‍ക്ക് കഴിഞ്ഞ് ഫോണ്‍ എടുത്തപ്പോഴാ നിന്‌റെ ലൈവ് കണ്ടത്. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല', അഡോണി റംസാനോട് പറഞ്ഞു.

'എന്നെങ്കിലും ഒരുമിച്ച് ലൈവില് വരികയാണെങ്കില്‍ കുറെ ആളുകള്‍ അന്വേഷണം പറയണമെന്ന് പറഞ്ഞിട്ടുണ്ട്. സംസാരിക്കണം, സ്‌നേഹം അറിയിക്കണം എന്നൊക്കെ പറഞ്ഞു. നമ്മള്‍ അവിടെ ഉണ്ടായിരുന്ന സമയത്തും ഇറങ്ങിയ സമയത്തും ഒരുപാട് ആളുകള്‍ നമ്മളെ മനസിലാക്കി നിന്നിരുന്നു', അഡോണി ലെെവില്‍ റംസാനെ അറിയിച്ചു.

'അപ്പോ ഒരുപാട് സന്തോഷമുണ്ട്, സ്‌നേഹമുണ്ട്. ഇറങ്ങിയ ശേഷം ഞങ്ങള്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. അതിന്‌റെ വിഷമം ഉണ്ട്. എന്നാലും കോവിഡ് പ്രൊട്ടോക്കോള്‍ ഒകെ മാറികഴിയുമ്പോള്‍ നമുക്ക് അടിച്ചുപൊളിക്കാന്‍ പറ്റും. അതിനുളള വെയിറ്റിംഗിലാണ്', അഡോണി പറഞ്ഞു. 'കുറെ സംഭവങ്ങളുമായിട്ട് വരുന്നുണ്ട്. ഇപ്പോ അത്യാവശ്യമുളള കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പറ്റൂ. അപ്പോ അതുകൊണ്ടാണ് ആരെയും കാണാന്‍ പോവാത്തത്' എന്ന് റംസാന്‍ പറഞ്ഞു.


Click it and Unblock the Notifications