റംസാന്റെ ക്യാപ്റ്റന്‍സി ശരിയായില്ലെന്ന് മജ്‌സിയ, കിടിലന്‍ മറുപടി നല്‍കി റംസാന്‍
ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായിരുന്ന റംസാന്‍ നല്ല രീതിയിലാണ് തന്‌റെ ക്യാപ്റ്റന്‍സി സ്ഥാനം ചെയ്തത്. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞ് റംസാനെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം റംസാന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചപ്പോള്‍ ശരിയായിട്ടില്ലെന്നായിരുന്നു മജ്‌സിയ ഭാനുവിന്‌റെ മറുപടി. പലപ്പോഴും ക്യാപ്റ്റന്റെ ഒരു ആബ്‌സെന്‍സ് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്ന് ഭാനു പറഞ്ഞു. ഡിംപലിന്‌റെ ഒരു സംഭവം വന്നിരുന്നു. എന്നാല്‍ സൂര്യയുടെ പ്രശ്‌നം വന്നപ്പോള്‍ എല്ലാവരെയും ഇരുത്തി ഒരുപാട് സംസാരിച്ചു റംസാന്‍.

എന്നാല്‍ അത് ഞാന്‍ വേറെ രണ്ട് ഫൈറ്റുകളില്‍ കണ്ടില്ല. അപ്പോ അത് ഭയങ്കര മിസ്സിംഗ് പോയിന്റായിട്ട് എനിക്ക് തോന്നി. പല സന്ദര്‍ഭങ്ങളിലും അടിയുണ്ടാകുമ്പോള്‍ എനിക്ക് ഒരു ക്യാപ്റ്റന്റെ ആബ്‌സന്‍സ് ഫീല് ചെയ്തു. അതു രണ്ടുമാണ് എനിക്ക് തോന്നിയത്. ഭാനു പറഞ്ഞു. പിന്നാലെ മജ്‌സിയയ്ക്ക് റംസാന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. സായിയും ഡിംപലും തമ്മിലുളള പ്രശ്‌നത്തില്‍ ഞാന്‍ കാര്യമായി ഇടപെട്ടില്ല സൂര്യയുടെ കാര്യത്തില്‍ ഇടപെട്ടുവെന്ന് ഭാനു പറഞ്ഞു. സൂര്യ ചേച്ചിയുടെ കാര്യം അത് കിച്ചണ്‍ ടീമിനെ ബാധിക്കുന്ന ഒരു സംഭവം ആയതുകൊണ്ട് തന്നെ ഞാന്‍ കിച്ചണ്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുളളവരെ അടക്കം വിളിച്ചാണ് കിച്ചണ്‍ എരിയയുടെ ഒരു സൈഡില്‍ നിന്ന് സോള്‍വ് ചെയ്തത്.
പിന്നെ സായിയുടെ കേസിലും ഡിംപലിന്‌റെ കേസിലും അവര് രണ്ട് പേരുമാണ് അവിടെയുളളത്. ഞാന്‍ എല്ലാവരുടെയും സങ്കടവും സന്തോഷവുമെല്ലാം ആക്‌സപ്റ്റ് ചെയ്ത് ഡിംപലിനെ കേട്ടു. ഡിംപലിനെ കേട്ട ശേഷമാണ് ഞാന്‍ സായിയുടെ അടുത്ത് പോയത്. സായിയോട് ഞാന്‍ പറഞ്ഞ കാര്യത്തിന്‌റെ ഒരു ചെറിയ വേര്‍ഷന്‍ ഇപ്പോ കാണിച്ച ക്ലിപ്പിലുണ്ടായിരുന്നു. അപ്പോ ആ കേസ് ഞാന്‍ അങ്ങനെ വിട്ടതായിരുന്നു. പിന്നെയുളളത് നമ്മുടെ അനൂപേട്ടനും പൊളി ഫിറോസേട്ടനും തമ്മിലുളളത്. അതിനെ പിന്നേം പിന്നേം ചോദിച്ചുകൊണ്ട് നിന്നാല്‍ അത് പുകയുകയേ ഉളളൂ. ഞാനതുകൊണ്ട് തന്നെ അനൂപേട്ടനോട് പറഞ്ഞു, ചേട്ടാ കഴിഞ്ഞു ഇനി വിട്.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഞാന്‍ ഫിറോസ്ക്കാനെ തട്ടിയിട്ട് പറഞ്ഞു. ഒകെയല്ലെ കൂള്‍ അല്ലെയെന്ന്. സായിയും ഫിറോസ്‌ക്കയും തമ്മിലുളള ഇഷ്യൂവിലും ഞാന്‍ പറഞ്ഞു. ഏടാ ഒകെയല്ല നിര്‍ത്ത്. അവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാനുളളത് കഴിഞ്ഞാല്‍ അത് അവിടെ കഴിഞ്ഞു. അപ്പോ അതിവിടെ നിര്‍ത്തണം. ഞാന്‍ ആ രീതിയില്‍ അവിടെ ഇടപെട്ടിട്ടുണ്ട്. അത് സ്റ്റോപ്പ് ചെയ്തിട്ടുമുണ്ട്. പിന്നെ ഭാനു കാണാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അത് അങ്ങനെ പറയണം. റംസാന്‍ പറഞ്ഞു.


Click it and Unblock the Notifications