ക്യാപ്റ്റനെ കണ്ടെത്താന്‍ ബിഗ് ബോസില്‍ ഷൂട്ടൗട്ട്, വിജയി ആയി റംസാന്‍
മണിക്കുട്ടന് പിന്നാലെ ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി റംസാന്‍. വീക്ക്‌ലി ടാസ്‌ക്കില്‍ എറ്റവും മികച്ച പ്രകടനം നടത്തിയ, പോയിന്റുകള്‍ നേടിയ മൂന്ന് മല്‍സരാര്‍ത്ഥികളാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മല്‍സരിച്ചത്. റംസാനൊപ്പം കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍ എന്നിവരും ക്യാപ്റ്റന്‍സിക്കായി മല്‍സരിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ട് ആയിരുന്നു ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ബിഗ് ബോസ് നല്‍കിയത്. ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് കണ്ണുകെട്ടി കാഴ്ച മറച്ചതിന് ശേഷം ഫുട്‌ബോള്‍ അടിച്ചുകയറ്റുക എന്നതാണ് ടാസ്ക്ക്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
captain എന്ന വാക്കിലെ ഓരോ അക്ഷരവും ഉളള ഓരോ ബോളുകള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷം കണ്ണുകെട്ടി ആ ബോളുകള്‍ എടുത്ത് പോസ്റ്റിലേക്ക് അടിച്ച് പരമാവധി ഗോളുകള്‍ നേടുന്ന ആളാണ് വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ആദ്യ റൗണ്ടില്‍ റംസാനും കിടിലം ഫിറോസും നാല് വീതം ഗോളുകള്‍ നേടിയപ്പോള്‍ ഡിംപലിന് 2 ഗോള്‍ മാത്രമാണ് നേടാനായത്. തുടര്‍ന്ന് ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ ഒരു റൗണ്ട് കൂടി നടത്തുകയായിരുന്നു ബിഗ് ബോസ്. രണ്ടാം റൗണ്ടില്‍ അഞ്ച് ഗോളുകള്‍ റംസാന്‍ നേടിയപ്പോള്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് കിടിലം ഫിറോസിന് നേടാനായത്.

തുടര്‍ന്ന് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി ബിഗ് ബോസ് റംസാനെ പ്രഖ്യാപിക്കുകയായിരുന്നു. കണ്ണിലെ കെട്ട് അഴിച്ച ഉടനെയാണ് റംസാന്‍ ക്യാപ്റ്റനായ വിവരം അറിഞ്ഞത്. തുടര്‍ന്ന് വീണ്ടും ക്യാപ്റ്റനായതിലുളള ആഹ്ളാദം റംസാന്‍ പ്രകടിപ്പിച്ചു. പിന്നാലെ റംസാന്റെ ഭാഗ്യത്തെ കുറിച്ച് പൊളി ഫിറോസും അഡോണിയും സംസാരിച്ചിരുന്നു. അവന് ക്യപ്റ്റന്‍സിയും നോമിനേഷന്‍ ഫ്രീ കാര്‍ഡും ഉളളതുകൊണ്ട് ഇനി രണ്ടാഴ്ച ഇവിടെ സേഫായി ഇരിക്കാം എന്നാണ് പൊളി ഫിറോസ് പറഞ്ഞത്.

റംസാന്‍ എന്തായാലും 70 ദിവസത്തിലധികം ദിവസങ്ങള്‍ ഇവിടെ ഉറപ്പിച്ചു എന്നും പൊളി ഫിറോസും അഡോണിയും പറഞ്ഞു. ബിഗ് ബോസില്‍ രണ്ടാം തവണയാണ് റംസാന്‍ ക്യാപ്റ്റനാവുന്നത്. മുന്‍പ് അനൂപിനെ പരാജയപ്പെടുത്തിയാണ് റംസാന്‍ ക്യാപ്റ്റന്‍സി നേടിയത്. റംസാന് മുന്‍പ്, മണിക്കുട്ടന്‍, നോബി, ഭാഗ്യലക്ഷ്മി, സായി വിഷ്ണു, സൂര്യ തുടങ്ങിയവരും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം അമ്പത് ദിവസങ്ങള്‍ പിന്നിട്ടതോടെ ബിഗ് ബോസില്‍ ഇപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നാല് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായത്. 49ാം ദിവസത്തില്‍ ഭാഗ്യലക്ഷ്മി പുറത്തായപ്പോള്‍ അമ്പതാം എപ്പിസോഡില്‍ രമ്യ പണിക്കര്‍ വീണ്ടും ഷോയിലേക്ക് എത്തിയിരുന്നു. അതേസമയം എവിക്ഷനില്ലാതെയാണ് ബിഗ് ബോസില്‍ ഈ ആഴ്ച കടന്നുപോയത്. സന്ധ്യ മനോജ്, സായി വിഷ്ണു, ഫിറോസ് സജ്‌ന, അഡോണി, റിതു മന്ത്ര തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത്.


Click it and Unblock the Notifications