For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ ഭാഗ്യംകൊണ്ട് നില്‍ക്കുന്നവരും, ഫൈനലില്‍ എത്താന്‍ യോഗ്യതയുളളവരും ഇവര്‍, കുറിപ്പ്

  |

  ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആരൊക്കെയാവും ഇത്തവണ ഫൈനലിസ്റ്റുകളാവുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ തന്നെ പലരുടെയും പേരുകള്‍ ഫൈനലില്‍ എത്തുമെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ശക്തമായ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. രസകരവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കാറുളളത്.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

  ഡിംപലിന്‌റെ തിരിച്ചുവരവോടെ ബിഗ് ബോസ് വീട് ഒന്നുകൂടി ഉണര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിമ്പു ഷോയിലേക്ക് തിരികെ എത്തിയത്. അതേസമയം ബിബി വീട്ടില്‍ ഭാഗ്യം കൊണ്ട് നില്‍ക്കുന്ന മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് പറഞ്ഞുകൊണ്ടുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ അനന്തു അനന്തു എന്ന പ്രേക്ഷകനാണ് കുറിപ്പുമായി എത്തിയത്.

  ബിഗ് ബോസ് വീട്ടില്‍ ഭാഗ്യം കൊണ്ട് നില്‍ക്കുന്നവര്‍ കിടിലം ഫിറോസ്, റംസാന്‍, റിതു മന്ത്ര, നോബി, സൂര്യ എന്നിവരാണെന്നാണ് കുറിപ്പില്‍ പറയുന്നത്. മറ്റുള്ള ആളുകളെ കുറ്റപെടുത്തിയും നിലപാടുകള്‍ മാറ്റിയും പ്രവാചകന്‍ ആയി നില്ക്കുകയാണ് കിടിലം ഫിറോസെന്ന് പോസ്റ്റില്‍ പറയുന്നു. പ്രായത്തിന്റെ എടുത്തു ചാട്ടത്തില്‍ മറ്റുള്ള ആളുകളെ എടാ എടി എന്നു വിളിക്കുകയും വേണ്ടി വന്നാല്‍ മറ്റുള്ള മത്സരാര്‍ത്ഥികളെ ചെരുപ്പ് മുതല്‍ ബോള്‍ വരെ എറിയുന്നു ആളാണ് റംസാനെന്ന് പ്രേക്ഷകന്‍ പറയുന്നു. നോബിയുടെ പെറ്റായി എങ്ങനെയോ പിടിച്ചുനില്‍ക്കുകയാണ് റംസാന്‍.

  അസൂയ, കുശുമ്പ് അങ്ങനെ ഒരു സാധനമേ അറിയാത്ത വ്യക്തി എന്നാണ് റിതുവിനെ കുറിച്ചുളള വിലയിരുത്തല്‍. ഫിസിക്കല്‍ ഗെയിമില്‍ പരിക്കു പറ്റിയാല്‍ റിതു ഒരു മൂലയില്‍ പോയി ഇരുന്നു കരയും. ബിഗ്ഗ്‌ബോസ്സ് ഹൗസ് ഇപ്പോളും എതാണ് എന്നു അറിയാതെ സ്റ്റാര്‍ മാജിക്കില്‍ കോമഡി അടിക്കുന്നത് പോലെ ഈഴഞ്ഞു നിങ്ങുകയാണ് നോബിയെന്ന് പോസ്റ്റില്‍ പറയുന്നു. സൂര്യയെ പോലെ ഒരു മല്‍സരാര്‍ത്ഥി ഇതിനു മുന്‍പ് ഒരു ബിഗ്ഗ്‌ബോസ്സ് ഷോയിലും വന്നിട്ടില്ലെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

  ബിഗ്ഗ് ബോസ്സ് ചരിത്രത്തില്‍ ഭാഗ്യം ഒരാളെ ഇത്രയും നാള് അവിടെ നിര്‍ത്തുന്നത് അപൂര്‍വ്വം ആണ്. വന്ന അന്ന് മുതല്‍ മണിക്കുട്ടനെ സോപ്പിട്ടു മണിയുടെ ആരാധകരുടെ പിന്തുണ കിട്ടാന്‍ നടക്കുകയാണ് സൂര്യ. അതേസമയം ഭാഗ്യംകൊണ്ട് നില്‍ക്കുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് പുറമെ ഫൈനലില്‍ എത്താന്‍ യോഗ്യതയുളളവരെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. അനൂപ്, മണിക്കുട്ടന്‍, ഡിംപല്‍, സായി, രമ്യ എന്നിവരാണ് ലാസ്റ്റ് ഫൈവിലുളളത്.

  എത്ര വലിയ ടാസ്‌ക് ആണെങ്കില്‍ പോലും അത് അനൂപ് തനിക്കു പറ്റുന്നത് പോലെ ചെയ്യുന്നു. ഒരിക്കല്‍ പോലും അനൂപ് ചെയുന്ന ഗെയിം മോശം ആണ് എന്നു കാണുന്ന പ്രേഷകര്‍ക്കു തോന്നില്ല. മണിക്കുട്ടന്‍ തന്റെ കാലിനു വയ്യാതെ ഇരുന്നിട്ട് പോലും ഫിസിക്കല്‍ ആയിട്ടുള്ള എല്ലാ ഗെയിമും പെര്‍ഫെക്ട് ആയി ചെയ്യുന്നു. ഒരിക്കല്‍ പോലും പ്രേഷകര്‍ വെറുക്കുന്ന രീതിയില്‍ മണി ഭാഗത്തു നിന്നും ഒരു തെറ്റു പോലും വന്നിട്ടില്ല. ഡിമ്പല്‍ ബാല്‍- അമേസിങ് എന്നു തന്നെ ആണ് ഡിംബുനെ പറയേണ്ടത്.

  ഒരു ക്യാന്‍സര്‍ പേഷ്യന്റ് ആയിട്ട് പോലും അതിന്റെ ശേഷിപ്പ് ഇപ്പോളും ഉണ്ടായിട്ട് പോലും തനിക്കു പറ്റുന്നതിന്റെ ഇരട്ടി എഫോര്‍ട് ആണ് ഡിംബല്‍ എടുക്കുന്നത്. നോബി ഒക്കേ ശരിക്കും ഡിംബുനെ മാതൃക ആക്കണം. സാധാരണ ജനങളുടെ പ്രതിനിധി ആയി വന്ന വെക്തിയാണ് സായി. തുടക്കത്തില്‍ ഇവന്‍ പുറത്തു പോയാല്‍ മതി എന്നു പറഞ്ഞ പ്രേഷകര്‍ ഇപ്പോ മെശ ലാസ്റ്റ് വരെ വേണം എന്നാണ് പറയുന്നത്. സായിക്ക് അറിയാം ആരെ കൂടെ നിര്‍ത്തണം നിര്‍ത്തി കൂടാ എന്നു.

  രമ്യ പണിക്കര്‍ ബിഗ്ഗ് ബോസ്സ് വീട്ടിലെ സിംഗപെണ്ണ്. പുറത്തു ഹേറ്റെഴ്സ് ഉണ്ട്. പൊളി ഫിറോസിന്റെ നാവിനു ബ്രേക്ക് ഇട്ടത് രമ്യ വന്നതിനു ശേഷം ആണ്. സൂര്യയെ പോലെഒരിക്കല്‍ പോലും തനിക്കു നേരെ വരുന്ന ആരോപണം കേട്ടു മൂലയില്‍ പോയി ഇരുന്നു കരയാതെ ചൊറിയാന്‍ വരുന്നവന്‍ ആരാണെങ്കില്‍ പോലും നേര്‍ക്കുനേര്‍ നിന്നും തിരിച്ചു മറുപടി കൊടുക്കും. വീരം ധാരാളം ഉണ്ട്. ടാസ്‌ക് വന്നാല്‍ അത് എത്ര വലിയ ടാസ്‌ക് ആണ് എങ്കില്‍ പോലും അവിടെ ഉള്ള ആരെ കാട്ടിയും മുന്‍പില്‍ രമ്യാ പണിക്കര്‍ ഉണ്ടാകും എന്നും പോസ്റ്റില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Ramzan To Soorya, Five Players Who Are Still in House Because Of Luck
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X