ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനായി റംസാന്‍, അനൂപിനെ പരാജയപ്പെടുത്തി താരം
ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് റംസാന്‍. വാശിയേറിയ ടാസ്‌ക്കില്‍ അനൂപ് കൃഷ്ണനെ പരാജയപ്പെടുത്തിയാണ് റംസാന്‍ ക്യാപ്റ്റന്‍സി നേടിയത്. ഇത്തവണ റംസാനും അനൂപിനും പുറമെ മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഫിറോസ്-സജ്ന തുടങ്ങിയവരാണ് മല്‍സരിച്ചത്. ഇത്തവണ ക്യാപ്റ്റനാകുന്ന ആള്‍ക്ക് നോമിനേഷനില്‍ നിന്ന് ഒഴിവാകുന്നതിന് പുറമെ അധികമായ ഒരു നോമിനേഷന്‍ ഫ്രീ കാര്‍ഡ് കൂടി ലഭിച്ചു. മുന്‍പുളള സീസണുകളിലും ഇത്തരത്തില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ ഫ്രീ കാര്‍ഡ് ബിഗ് ബോസ് നല്‍കിയിരുന്നു.

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഫിറോസ്-സജ്ന എന്നിവരാണ് ആദ്യം പുറത്തായത്. ബാക്കിയുളള മൂന്ന് പേരും ഇവരുടെ പേര് പറയുകയായിരുന്നു. ഫിറോസ്-സജ്ന ദമ്പതികള്‍ക്ക് പിന്നാലെ കിടിലം ഫിറോസ് സ്വയം പിന്മാറുന്നതായി മണിക്കുട്ടനെയും റംസാനെയും അനൂപിനെയും അറിയിച്ചു. പിന്നാലെ അനൂപും റംസാനും ചേര്‍ന്ന് മണിക്കുട്ടന്‌റെ പേര് പറഞ്ഞ് പുറത്താക്കി. തുടര്‍ന്ന് എറ്റവുമൊടുവിലായി അനൂപിനെ റംസാന്‍ പരാജയപ്പെടുത്തുകയായിരുന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഓരോ ബസര്‍ കഴിയുന്തോറും വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഓരോരുത്തരെയും പുറത്താക്കി എറ്റവുമൊടുവില്‍ ആക്ടിവിറ്റി ഏരിയയില്‍ ബാക്കിയാവുന്ന ഒരേയൊരാള്‍ മാത്രമായിരിക്കും അടുത്ത ആഴ്ചത്തെ ക്യാപ്റ്റന്‍ എന്നായിരുന്നു ബിഗ് ബോസ് നല്‍കിയ അറിയിപ്പ്. ഡിപലായിരുന്നു ഇത് ടാസ്‌ക്ക് തുടങ്ങുന്നതിന് മുന്‍പ് പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി വായിച്ചത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് റംസാന്‍ ക്യാപ്റ്റന്‍ സ്ഥാനം നേടുകയായിരുന്നു.
Recommended Video
അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലെ അഞ്ചാമത്തെ ക്യാപ്റ്റനായാണ് റംസാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഭാഗ്യലക്ഷ്മി, സൂര്യ, മണിക്കുട്ടന്‍, നോബി തുടങ്ങിയവരാണ് ഇതിന് മുന്‍പ് ക്യാപ്റ്റന്‍ സ്ഥാനം നേടിയത്. വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ പേരുകളാണ് എല്ലാവരും ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്കായി നിര്‍ദ്ദേശിച്ചത്.


Click it and Unblock the Notifications











