സാബു, രജിത്ത് കുമാർ, എംകെ,ഫിറോസ്... ഇവർ മികച്ച മത്സരാർഥികൾ, ഷോയിൽ തിളങ്ങിയത് നാല് വഴികളിലൂടെ...

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും അധികം ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആയിരുന്നു ആദ്യം ഈ ഷോ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലും പിന്നീട് ബിഗ് ബോസ് തുടങ്ങുകയായിരുന്നു. ഹിന്ദിയിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തെന്നിന്ത്യൻ ഭാഷയിലുള്ള ബിഗ് ബോസ് ഷോകൾക്കും ലഭിച്ചിരിക്കുന്നത്.

മലയാളത്തിൽ ബിഗ് ബോസിന്റെ മൂന്ന് സീസണുകളാണ് കഴിഞ്ഞിരിക്കുന്നത്. 2018 ലാണ് ആദ്യമായി മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മത്സരാർഥികളായത്. സാബു മോൻ ആയിരുന്നു വിജയി. പേളി മണിയായിരുന്നു റണ്ണറപ്പ്, ഈ ഷോ മാത്രമാണ് മലയാളത്തിൽ 100 ദിവസം പൂർത്തിയാക്കിയ ബിഗ് ബോസ് ഷോ. രണ്ടും മൂന്നും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വയക്കുകയായിരുന്നു. 100 ദിവസം പൂർത്തിയാക്കിയില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീസണുകൾക്കും മത്സരാർഥികൾക്കും ലഭിച്ചിരുന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് ഇവർ.

 ബിഗ് ബോസിലെ മികച്ച മത്സരാർഥി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നത് ബിഗ് ബോസ് മലയാളത്തിലെ ശക്തനായ മത്സരാർഥിയെ കുറിച്ചാണ്. ബിഗ് ബോസ് മലയാളം സീസൺ 3 ഓഫീഷ്യൽ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിനെ കുറിച്ചുള്ള ചർച്ച നടക്കുന്നത്. ബിഗ് ബോസ് മലയാളം താരങ്ങളായ സാബു മോൻ, രജിത്ത് കുമാർ, ഫിറേസ് ഖാൻ, മണിക്കുട്ടൻ എന്നിവരെ ഉദ്ധരിച്ചാണ് ചർച്ച നടക്കുന്നത്. മൂന്ന് സീസണുകളിലും ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളായിരുന്നു ഇവർ.

ഫേസ്ബുക്ക് പോൾ

പോളിലൂടെയാണ് ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാർഥിയെ കണ്ടെത്തുന്നത്. ''മലയാളം ബിഗ് ബോസ് മൂന്ന് സീസണുകൾ കണ്ടതിൽ വെച്ച് ഏറ്റവും ശക്തരായ 4 മത്സരാർഥികൾ. സാബു മോൻ, മണിക്കുട്ടൻ, രജിത് കുമാർ, ഫിറോസ് ഖാൻ. ഇവരിൽ നാല് പേരിലും എല്ലാ അർത്ഥത്തിലും ഏറ്റവും മികച്ച ആളാണെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരാളെ തിരിഞ്ഞെടുക്കുക''. എന്നതായിരുന്നു പോൾ. പ്രേക്ഷകർ പോളിൽ സജീവമായി പങ്കെടുത്തിരുന്ന . മണിക്കുട്ടൻ, സാബു എന്നിവരുടെ പേരാണ് ഏറ്റവും കൂടുതൽ പേരും പറഞ്ഞത്. കൂടാതെ ത സായിയേയും ഡിംപലിനേയും പേളിയേയും പോളിൽ ഉൾപ്പെടുത്തണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ശക്തരായ മത്സരാർഥികൾ

ഇവർ നാല് പേരും ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാർഥികൾ ആണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം പേർ പറയുന്നത്. നാലു പേരും നാല് രീതിയുലുള്ള ഗെയിം ആയിരുന്നു ഹൗസിൽ കാഴ്ചവെച്ചത്. ഇവരുടെ നാല് വ്യത്യസ്ത സ്ട്രറ്റജികളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയിലെ മികച്ച ഗെയിമറായിരുന്നു സാബു. എന്നാൽ ഷോയിൽ മികച്ച സ്ട്രറ്റജി ഉപയോഗിച്ചത് രജിത് കുമാറാണ്. മണിക്കുട്ടന്റെ വ്യക്തിത്വമായിരുന്നു പ്രേക്ഷകർക്കിടയിൽ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് . ഷോയ്ക്ക് മികച്ച കണ്ട‍ന്റ് നൽകിയത് ഫിറോസ് ഖാൻ ആയിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. ഇവർ നാല് പേരും നാല് രീതിയിലുള്ള മികച്ച പ്രകടനമായിരുന്നു ഹൗസിൽ കാഴ്ചവെച്ചത്.

Recommended Video

ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam
നലാം സീസൺ

സീസൺ 3 അവസാനിച്ചതിനെ തുടർന്ന് നാലാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിന്റെ ചർച്ചകളും പ്രേക്ഷകരുടെ ഇടയിൽ കനക്കുന്നുണ്ട്. താരങ്ങളെ മാത്രമല്ല എല്ലാ മേഖലയിൽ നിന്നുമുള്ള മികച്ച വ്യക്തിത്വങ്ങളെ ഷോയിൽ കൊണ്ട് വരണമെന്നും പ്രേക്ഷകർ പറയുന്നു. മത്സരാർഥികളെ കുറിച്ചുള്ള ചർച്ച ബിഗ് ബോസ് ഗ്രൂപ്പുകളിൽ പുരോഗമിക്കുന്നുണ്ട്. സീസൺ 3യിലെ വജയിയെ പ്രഖ്യാപിച്ചതിന് ശേഷം, ഉടനെ തന്നെ നാലാം സീസൺ ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X