രമ്യയ്ക്കുള്ള പണി വരുന്നുണ്ട്, നോമിനേഷനില്‍ വന്നാല്‍ ഉടന്‍ പുറത്താക്കുമെന്ന് ആരാധകര്‍

സൂര്യയും മണിക്കുട്ടനും തമ്മില്‍ പ്രണയമാണോ എന്ന ചോദ്യത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. സൂര്യയോട് ബഹുമാനം ഉണ്ടെങ്കിലും പ്രണയം ഇല്ലെന്ന് പല തവണ മണിക്കുട്ടന്‍ പറഞ്ഞെങ്കിലും മറ്റ് മത്സരാര്‍ഥികള്‍ അതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. സൂര്യയെ ഒരു ആയുധമാക്കി മണിക്കുട്ടന് നേരെ പ്രയോഗിക്കുകയാണ് പല മത്സരാര്‍ഥികളും.

ബീച്ചിൽ അവധി ആഘോഷിച്ച് ജാൻവി കപൂർ, ബിക്കിനിയിലുള്ള താരപുത്രിയുടെ ഫോട്ടോസ് വൈറലാവുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നാട്ടുക്കൂട്ടം ടാസ്‌കില്‍ ഇത് വ്യക്തമായിരുന്നു. പലയിടത്തും മണിക്കുട്ടന് നേരെയുള്ള ചോദ്യങ്ങളില്‍ സൂര്യയെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടെങ്കിലും താരം അത് ധൈര്യപൂര്‍വം നേരിട്ടു. ഇതിനിടെ മറ്റുള്ളവരുടെ ചതിക്കുഴി മനസിലാക്കി മാറി നടക്കണമെന്ന് സൂര്യയെ ഉപദേശിക്കുന്ന മണിക്കുട്ടനെ വിമര്‍ശിക്കുകയാണ് രമ്യയും കിടിലം ഫിറോസും നോബിയും. സ്‌മോക്കിങ് റൂമിലിരിക്കുമ്പോഴാണ് മൂവരും സൂര്യയുടെ നിലപാടില്ലായ്മ ചോദ്യം ചെയ്യുന്നത്.

 സൂര്യയ്ക്ക് നിലപാടില്ല

അവര്‍ വീണ്ടും സെറ്റ് ആയി ചേട്ടാ... എന്നോട് വരെ ഇരുന്ന് പറഞ്ഞതാണ്. ഇനി ഞാന്‍ മണിക്കുട്ടനോട് സംസാരിക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ബാത്ത്‌റൂമിലിരുന്ന് ഡീല്‍ ഉറപ്പിക്കുന്നത്. ശരിയാണോന്ന് അറിയില്ല. എങ്കിലും എനിക്ക് തോന്നുന്നത് സൂര്യയെ വെച്ച് നമുക്കെതിരെ തിരിയുക എന്നതാണ്. അതായത് അവളുടെ പേഴ്‌സണല്‍ കാര്യമെടുത്ത് നമ്മള്‍ പറഞ്ഞു. അത് വെച്ച് ഇടാനുള്ള പരിപാടിയാണ്. അതിന് ഭയങ്കര ബ്രെയിന്‍ വാഷിങ് ആണഅ നടക്കുന്നത്. ഇപ്പോള്‍ നിലപാട് ഇല്ലാത്തത് സൂര്യയ്ക്കാണ്.

 സൂര്യയ്ക്ക് നിലപാടില്ല

അവളുടെ പേഴ്‌സണല്‍ കാര്യമെടുത്ത് പറഞ്ഞത് ലാല്‍ സാര്‍ വരുന്ന എപ്പിസോഡില്‍ പറയണം. ആ ലൈനാണ് പിടിക്കുന്നത്. ലോകമലയാളികള്‍ അത് കണ്ടിട്ടുണ്ടാവും. ഇനി പറഞ്ഞിട്ടേന്തിനാണെന്ന് ഇടയ്ക്ക് കിടിലം ഫിറോസ് ചോദിക്കുന്നുണ്ട്. നിലവാരം ഇല്ലാത്തവര്‍ പുറത്ത് പോവട്ടേ എന്ന് ഫിറോസ് പറയുമ്പോള്‍ സിനിമാ നടനെ തറപറ്റിക്കാനുള്ള അവരുടെ ശ്രമമാണെന്നാണ് നോബിയ്ക്ക് പറയാനുള്ളത്. മൂവരും കൂടിയുള്ള ചര്‍ച്ച ഏറെ ശ്രദ്ധേമായിരുന്നു.

 സൂര്യയ്ക്ക് നിലപാടില്ല

സത്യം പറഞ്ഞാല്‍ രണ്ട് ടീമും സൂര്യയെ വെച്ച് കളിക്കുകയാണ്. പാവത്തിന് ഇതൊന്നും മനസിലാവാതെ കിളികളോടും പൂമ്പാറ്റയോടും സംസാരിച്ച് നടക്കുന്നു. സൂര്യയും, മണിക്കുട്ടനും തമ്മില്‍ പല പ്രശ്‌നങ്ങളും കാണും. പക്ഷേ പല കാര്യങ്ങളിലും അവര്‍ ഒറ്റ കെട്ടാവും. അത് ഇനിയും രമ്യയ്ക്ക് മനസ്സിലായിട്ടില്ല. രമ്യയെ ആരെങ്കിലും ഒന്ന് നോമിനേറ്റ് ചെയ്യൂ. അങ്ങനെയെങ്കില്‍ ഒറ്റയടിക്ക് പുറത്തേക്കു വിടാമെന്നാണ് ആരാധകര്‍ പറയുന്നത്. ശരിക്കും പരദൂഷണം പറയുന്നത് രമ്യയാണ്. പുറത്ത് പോയി വന്നതിന് ശേഷം തനിക്ക് എല്ലാം അറിയാം എന്ന ഭാവത്തിലാണ്.

 സൂര്യയ്ക്ക് നിലപാടില്ല

രമ്യ മാത്രമല്ല സൂര്യയെയും മണിക്കുട്ടനെയും തമ്മില്‍ തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതൊന്നും ഇവിടെ നടക്കൂല. ഡിംപലിനൊപ്പം അതുവരെ മറ്റുള്ളവരുടെ മോശം പ്രകടനത്തെ കുറിച്ച് പറഞ്ഞ രമ്യ നോമിനേഷന്‍ വന്നപ്പോള്‍ ഡിംപലിന്റെ പേരാണ് പറഞ്ഞത്. ഇത്രയും വലിയൊരു വഞ്ചന അവിടെ ആരും കാണിച്ചിട്ടുണ്ടാവില്ല, തുടങ്ങി മണിക്കുട്ടനെയും സൂര്യയെയും കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X