For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ ആ പറഞ്ഞതില്‍ ഞാനും യോജിക്കില്ല, രമ്യ പറഞ്ഞതല്ലേ ശെരി, അശ്വതിയുടെ കുറിപ്പ്

  |

  ബിഗ് ബോസിന്‌റെ 90ാം എപ്പിസോഡില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വേറിട്ട ഗെയിം സ്ട്രാറ്റര്‍ജികളുമായാണ് മല്‍സരാര്‍ത്ഥികള്‍ മുന്നേറുന്നത്. ബിഗ് ബോസ് വീട്ടിലെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി നോബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ജയിലിലേക്ക് സായിയെയും രമ്യയെയും സഹമല്‍സരാര്‍ത്ഥികള്‍ അയച്ചു. ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുളള അഭിപ്രായം പറഞ്ഞ് നടി അശ്വതി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം

  കഴിഞ്ഞ രണ്ടു ദിവസത്തെ എപ്പിസോഡ്‌സ് ഒന്ന് ഓടിച്ചിട്ട് കണ്ടതേയുള്ളു.. കഴിഞ്ഞതില്‍ ആകെ എടുത്തു പറയാനുള്ളത് ദ ക്വീന്‍ ഈസ് ബാക്ക് വന്നപ്പോള്‍ ഉള്ള ചിലരുടെ പേടികളും ആണ് എന്ന് അശ്വതി പറയുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക് മത്സരിക്കുന്നത് റംസാന്‍, നോബിചേട്ടന്‍, മണിക്കുട്ടന്‍. ചളിയില്‍ കിടന്നു മറിയണം. ഇതൊക്കെ എത്രയോ നാള്‍ മുന്നേ കൊടുക്കേണ്ട ടാസ്‌ക്കുകള്‍ ആണ്. ആഹാ ഇപ്പോള്‍ ബീബ്ബോസ് വിളിച്ചോടനെ വിളികേള്‍ക്കും ട്ടോ. അങ്ങനെ ഉണരൂ ബിബ്ബോസ് ഉണരൂ. നോബിചേട്ടന്‍ സ്‌കൂട്ട് ആയി..

  ആരോഗ്യ പ്രശ്‌നം ആണ് കാരണം, പകരം അനൂപ് കയറി. മണിക്കുട്ടന്‍ ആ വയ്യാത്ത കാല്‍ വെച്ചല്ലേ കളിക്കുന്നത്. അതാകണമെടാ ഗെയിം സ്പിരിറ്റ്. അനൂപിന് വളരെ അടുത്താരുന്നു പന്ത് ഇടേണ്ട കൊട്ട. തളര്‍ന്നപ്പോള്‍ റംസാന്‍ ആണോ അനൂപിനെയും മണിക്കുട്ടനെയും പിടിച്ചു വെചത്. ആര് പിടിച്ചു വെച്ചാലും എന്നാ ആ ശക്തി പോരായിരുന്നോ പന്ത് എടുത്തു കൊട്ടയിലാക്കാന്‍.. അശ്വതി പറയുന്നു.

  എന്തായാലും അനൂപ് ജയിച്ചു. നോബിചേട്ടന് വേണ്ടിയാണ് അനൂപ് കളിച്ചത് അതുകൊണ്ടു നോബിചേട്ടന്‍ അടുത്ത ക്യാപ്റ്റന്‍.. അത്രേം അനൂപ് കഷ്ട്ടപെട്ടത് കൊണ്ടു അനൂപ് തന്നെ ക്യാപ്റ്റന്‍ ആകണമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്..
  നോബി ചേട്ടന്‍ അവിടെ ഇരുന്നോട്ടെ ഒരു സൈഡില്‍ അതല്ലേ പുള്ളിക്കും താല്‍പ്പര്യം. സുഖമായി ഇനി അടുത്ത 105മത്തെ ദിവസം വരെ. ഇനി അടുത്തത് ജയിലിലേക്ക് അയക്കാനുള്ള തയാറെടുപ്പാണ്. ഞാന്‍ ടാസ്‌ക് കുത്തിയിരുന്ന് കാണാന്‍ ശ്രമിച്ചില്ല.. അതിനുള്ളത് ഉണ്ട് എന്നു തോന്നിയില്ല. ഓരോരുത്തരുടെ വേഷങ്ങള്‍ കണ്ടിരുന്നു. ടാസ്‌ക് എന്താണെന്നു കാണാത്തത്‌കൊണ്ട് എനിക്കു അഭിപ്രായം പറയാന്‍ കഴിയില്ല..

  റംസാനു സായിയെ ടാസ്‌കില്‍ ഒരുങ്ങി വന്നപ്പോള്‍ 'അഘോരി' ആയിട്ട് കണ്ടുത്രെ. റംസാന്റെ വേഷം കെട്ടു കണ്ടതാ എല്ലാരും അസ്സല്‍ കോമാളി തന്നാരുന്നു ല്ലെ നല്ല ഭംഗിയിണ്ടാരുന്നു മഹനെ.. അപ്പോള്‍ ജയിലിലേക്ക് സായിയും, രമ്യയും. ഫുഡ് കളഞ്ഞ എന്തോ സംഭവം കേട്ടു, ലാലേട്ടന്‍ അതു ചോദിക്കണം. സാധാരണ ബിഗ്ബോസില്‍ ഫുഡ് റേഷന്‍ ആണ്, ആ സ്ഥാനത്തു ഇവിടെ വിഭവ സമൃദം ആണ് കാണാറുള്ളത്. അപ്പോള്‍ അതു കളയുക എന്നു പറഞ്ഞാല്‍ അഹങ്കാരം ആണ്.

  ആരു ചെയ്താലും അതിനുള്ള ശിക്ഷ നല്‍കണം. ആഹ് കിടിലു പേടിയിലാണ്, ഋതുവിനെ ആലിംഗനം ചെയ്തതില്‍ പൊറത്തു എങ്ങനെ പോകുമെന്ന്. പുള്ളി ഋതുവിനോട് പറയുന്നപോലെ പ്രേക്ഷകരോട് അതു പറഞ്ഞു ക്ലിയര്‍ ആക്കിയിട്ടുണ്ട് ട്ടോ, അച്ചോടാ അതിനിടയില്‍ ഒരു തുമ്പി തുള്ളി വന്നത് കണ്ടോ. പാവാടേം ബ്ലൗസുമിട്ട സൂര്യ തുമ്പി. ഇന്ന് തുമ്പീടെ ചിറകറ്റു എന്നു കേട്ട് ഒള്ളതാണോ എന്തോ, അശ്വതി കുറിച്ചു.

  ഡിമ്പു പുറത്തെ സപ്പോര്‍ട്ട് അറിഞ്ഞു വന്നതില്‍ എന്താ ചിലരുടെ ടെന്‍ഷന്‍. അതെന്തായാലും അറിയുമല്ലോ പുറത്തിറങ്ങിയതല്ലേ. ഡിമ്പുന്റെ എക്‌സ്പ്രഷന്‍, സ്വഭാവ മാറ്റം ഇതൊക്കെ നോക്കി കണ്ടുപിടിച്ച് ഇനി അടുത്താഴ്ച വരെ കൊണ്ടുപോകാം സുഖല്ലേ ല്ലെ. രണ്ടാഴ്ച കൂടി നീട്ടിയും കിട്ടിയല്ലോ. ങ്ഹേ ജയില്‍ വാസം കഴിഞ്ഞാ പിന്നെന്തിനു ജയില്‍ എന്നൊരു സംഭവം?
  അയ്യയ്യേ.. അതുകൊള്ളാം രണ്ടു മണിക്കൂര്‍ അവിടെ കൊണ്ടോയി ഇരുത്താനാരുന്നോ ഈ ജയില്‍ നോമിനേഷന്‍ എന്ന കലാപരിപാടി. മണിക്കുട്ടനും രമ്യയും രണ്ടു ചേരി ആയോ ആഹ് ബെസ്റ്റ്..

  മണിക്കുട്ടന്‍ ആ പറഞ്ഞതില്‍ ഞാനും യോജിക്കില്ല. രമ്യ പറഞ്ഞതല്ലേ ശെരി? ആ പാവയെ എങ്ങനെ വേണേലും ടോര്‍ച്ചര്‍ ചെയ്യാലോ. ഒരു മേക്കപ്പ് അഴിച്ചു എന്നകൊണ്ട് രമ്യ അര്ടിസ്റ്റ് അല്ലാതാകുമോ?. ബിഗ്ബോസ് ഒന്ന് രമ്യയെ വിളിക്കു എന്തോ തെളിയിക്കാന്‍ ഉണ്ടെന്നു ആല്ലേല്‍ ആ കൊച്ചു ഉറങ്ങതില്ല ഇന്ന്... പാവം ഞാന്‍ പറഞ്ഞില്ലേ ഉറങ്ങാതെ കരഞ്ഞു നേരം വെളുപ്പിച്ചു. ഇന്ന് ലാലേട്ടന്‍ സൂര്യയോടൊപ്പം അടുത്തേക്ക് വിളിപ്പിച്ചെന്നു കേട്ടല്ലോ... അതും ശെരിയാണോ എന്തോ?.ആഹ് നാളെ കോടതി വിചാരണ ആണ് കഴിഞ്ഞ സീസണില്‍ നമ്മടെ മഞ്ജുച്ചേച്ചി കോടതി വിചാരണ കഴിഞ്ഞല്ലേ ഇറങ്ങിയത്...സൂര്യ പൊട്ടി തെറിക്കുന്നതൊക്കെ കണ്ടു.. നാളെ അറിയാം ആരൊക്കെ ആണ് പോയതെന്നും നിന്നതെന്നും.

  English summary
  Bigg Boss malayalam Season 3: Remya-Manikuttan Issue, Actress Aswathy Against Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X