കണ്‍ഫെഷന്‍ റൂമിലല്ല, പബ്ലിക്കായി തന്നെ മാപ്പ് പറയണം, ഫിറോസിനെ കുറിച്ച് മണിക്കുട്ടനോട് രമ്യ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ റീ എന്‍ട്രിയിലൂടെ എത്തി എല്ലാവരെയും ഞെട്ടിച്ച മല്‍സരാര്‍ത്ഥിയാണ് രമ്യ പണിക്കര്‍. ഭാഗ്യലക്ഷ്മിയുടെ പുറത്താവലിന് പിന്നാലെയാണ് രമ്യ വീണ്ടും ഷോയില്‍ തിരിച്ചെത്തിയത്. ഈസ്റ്റര്‍ എപ്പിസോഡില്‍ അമ്പതാംദിന കേക്കുമായാണ് രമ്യ വീണ്ടും വന്നത്. തിരിച്ചുവരവിന് പിന്നാലെ രമ്യ ആദ്യം വഴക്കിട്ടത് പൊളി ഫിറോസിനോട് തന്നെയാണ്. ബെഡുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

സ്വിം സ്യൂട്ടില്‍ തിളങ്ങി നടി ചേതന, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഇപ്പോള്‍ രമ്യയെ കുറിച്ച് ആര്‍ക്കും അറിയാത്തൊരു കാര്യം ബിഗ് ബോസില്‍ വെളിപ്പെടുത്തുമെന്ന് ഫിറോസ് പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നമുണ്ടായത്. അതേസമയം എനിക്കും വീട്ടുകാര്‍ക്കും അറിയാത്ത ആ ഒരു കാര്യം ഫിറോസ് പറയണമെന്ന് കഴിഞ്ഞ ദിവസം രമ്യ ആവശ്യപ്പെട്ടിരുന്നു.

കണ്‍ഫെഷന്‍ റൂമിലല്ല ഇവിടെ എല്ലാവരുടെയും

കണ്‍ഫെഷന്‍ റൂമിലല്ല ഇവിടെ എല്ലാവരുടെയും മുന്നില്‍ വെച്ച് പറയണമെന്നായിരുന്നു രമ്യ പറഞ്ഞത്. എന്നാല്‍ ഫിറോസ് എല്ലാവരുടെയും മുന്നില്‍ വെച്ച് പറയാന്‍ കുട്ടാക്കിയില്ല. തുടര്‍ന്ന് ഫിറോസ് പറഞ്ഞ കാര്യത്തെ കുറിച്ച് മണിക്കുട്ടനോട് രമ്യ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്‌ററില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‌റെ മകളാണ് ഞാന്‍, ഞാന്‍ സിനിമയില്‍ വന്നത് പോലും അങ്ങനെയാണ്.

എന്‌റെ ലൊക്കേഷനില് തിരക്കിയാലും

എന്‌റെ ലൊക്കേഷനില് തിരക്കിയാലും അറിയാം. ഞാന്‍ വരും പോവും. അങ്ങനെയൊന്നും ആരുമായും ഇടപെടാറില്ല. എനിക്ക് ചേട്ടനെയൊക്കെ അറിയാം. ഞാന്‍ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ. കാര്യമില്ലാതെയോ അനാവശ്യമായിട്ടോ പോലും ആരെയും വിളിച്ചിട്ടില്ല. എന്തെങ്കിലും ആവശ്യങ്ങളൊക്കെ ഉണ്ടെങ്കില്‍ മെസേജ് ചെയ്യും. അങ്ങനെ പോവുന്ന ഒരാളാണ് ഞാന്‍.

അതുപോലെ ഒരാളുടെ മുന്നില്‍

അതുപോലെ ഒരാളുടെ മുന്നില്‍ ഇവര് എന്ത് കണ്ടിട്ടാണ് ഇത് പറഞ്ഞത്. അത് എനിക്ക് തെളിയിക്കേണ്ടെ. അത് തെളിയിക്കാന്‍ എനിക്ക് വേറെയൊന്നും വേണ്ട. ഇവരുടെ കൈയ്യില് വ്യക്തമായ തെളിവില്ലെങ്കില്‍ ഇതേ ആള്‍ക്കാരുടെ ഫ്രണ്ടില് വെച്ച് തന്നെ എന്നോട് മാപ്പ് പറയണം. അവരെ പറഞ്ഞുവിടാനോ മറ്റോ ഉളള അവകാശം എനിക്കില്ല.

അത് തീരുമാനിക്കേണ്ടത്

അത് തീരുമാനിക്കേണ്ടത് ബിഗ് ബോസും പ്രേക്ഷകരുമാണ്. അവര് നില്‍ക്കണോ വേണ്ടയോ എന്ന് ഒന്നും എനിക്കറിയില്ല. എന്നോട് ചെയ്തതിന് തിരിച്ച് എന്നോട് സോറി പറഞ്ഞെ പറ്റൂ. കണ്‍ഫെഷന്‍ റൂമിലല്ല, പബ്ലിക്കായിട്ട് തന്നെ സോറി പറയട്ടെ. എന്നെ പബ്ലിക്കായിട്ടല്ലെ പറഞ്ഞത്. രമ്യ മണിക്കുട്ടന് മുന്‍പില്‍ പറഞ്ഞു.

അതേസമയം ബിഗ് ബോസിന്‌റെ

അതേസമയം ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡില്‍ ലാലേട്ടന്‍ വലുമ്പോള്‍ ഇക്കാര്യം ചോദിക്കാന്‍ സാധ്യത കൂടുതലാണ്. പെണ്‍കുട്ടികള്‍ക്കെതിരെയുളള ബ്ലാക്ക്‌മെയിലിംഗ് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ പൊളി ഫിറോസിന് താക്കീത് നല്‍കിയിരുന്നു. രമ്യയുടെയും സൂര്യയുടെയും സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് മണിക്കുട്ടന്‍ ഫിറോസിനോട് സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X