രണ്ടാമതും പുറത്തു പോകാനുള്ള കാരണം എന്താണ്; മറുപടിയുമായി രമ്യ
ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മന്നോട്ട് പോകുകയാണ്. ആഴ്ചകൾക്ക് ശേഷം വീണ്ടും ഹൗസിൽ എവിക്ഷൻ നടന്നിരിക്കുകയാണ്. രമ്യ പണിക്കർ ആണ് ഇത്തവണ പുറത്തു പോയിരിക്കുന്നത്. സൂര്യ,റംസാൻ, സായ്, ഋതു, മണിക്കുട്ടൻ എന്നിവരും രമ്യയ്ക്കൊപ്പം എവിക്ഷനിൽ ഉണ്ടായിരുന്നു. നാടകീയതയൊന്നും കൂടാതെയായിരുന്നു രമ്യയെ മോഹൻലാൽ തന്റെ അടുത്തേയ്ക്ക് വിളിച്ചത്. വളരെ സന്തോഷത്തോടെയാണ് രമ്യ ഹൗസിൽ നിന്ന് യാത്ര പറഞ്ഞത്. എല്ലാവരോടും നല്ലത് പോലെ കളിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് രമ്യ പുറത്ത് പോയത്.

ഇത് രണ്ടാം തവണയാണ് രമ്യ പുറത്ത് പോകുന്നത്. ഇതിനെ കുറിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. "ഒരിക്കല്‍ പോയിട്ട് തിരിച്ചുവരാന്‍ ഭാഗ്യം കിട്ടിയ ആളാണ് രമ്യ. തിരിച്ചുവന്നതിനു ശേഷം രമ്യയുടേത് നല്ല പ്രകടനമായിരുന്നു. ഗെയിമുകള്‍ നന്നായിട്ട് കളിച്ചു. നല്ല രീതിയിലുള്ള പ്രസന്‍റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു?" മോഹൻലാൽ രമ്യയോട് ചോദിച്ചു.
എന്നാല്‍ അതിന്‍റെ കൃത്യമായ കാരണം പറയാന്‍ പറ്റുന്നില്ലെന്നായിരുന്നു രമ്യ മറുപടി നൽകിയത്. ഞാന്‍ ക്യാപ്റ്റന്‍ ആയി. പിന്നെ നോമിനേഷനില്‍ വന്നു. കഴിഞ്ഞ ടാസ്‍കും ആ ഒരു രീതിയില്‍ തന്നെയാണ് ചെയ്‍തത്. ഇനി അതില്‍ എന്തെങ്കിലും പാളിച്ച ഉണ്ടോയെന്ന് എനിക്കറിയില്ല. പിന്നെ ഇന്നലെ ഒരു സംസാരം ഉണ്ടായിരുന്നു. അതും എനിക്കറിയില്ല. ചിലപ്പോള്‍ അതായിരിക്കാം കാരണം, രമ്യ പറഞ്ഞു. കൂടാതെ ഗ്രാന്‍ഡ് ഫിനാലെയിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും രമ്യ പങ്കുവെച്ചിരുന്നു.
Recommended Video
വെെൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു രമ്യ ഹൗസിൽ എത്തിയത്. എന്നാൽ അധികം നിൽക്കാൻ കഴിഞ്ഞില്ല.. നാലാമതായി ഹൗസിൽ നിന്ന് രമ്യ പുറത്ത് പോകുകയായിരുന്നു. പിന്നീട് എല്ലവരേയും ഞെട്ടിച്ചു കൊണ്ട് 50ദിവസം വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും ഹൗസിൽ എത്തുകയായിരുന്നു. ആദ്യം കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. കൂടുതല്‍ ശക്തിയോടെയാണ് മത്സരിച്ചത്.


Click it and Unblock the Notifications