“നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ''... കമന്റ് ബോക്സ് ഓഫ് ചെയ്ത് രമ്യ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. ഫെബ്രുവരി 14 ന് ആരംഭിച്ച റിയാലിറ്റി ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 92 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഷോ. ചെന്നൈയിലേയും കേരളത്തിലേയും ലോക്ക് ഡൗണിനെ തുടർന്ന് ഷോ രണ്ടാഴ്ചയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ പാർവതി നായർ,ചിത്രം കാണൂ
14 മത്സരാർഥികളുമായിട്ടാണ് സീസൺ 3 ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് പേരും കൂടി ഹൗസിൽ എത്തിയിരുന്നു. ഇങ്ങനെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർഥിയാണ് രമ്യ എസ് പണിക്കർ. രണ്ട് തവണയാണ് രമ്യ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്. ഫൈനലിനോട് അടുക്കുമ്പോഴാണ് രമ്യ പുറത്തു പോകുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ച് മൂന്നാമത്തെ ആഴ്ചയിലായിരുന്നു രമ്യ ബിഗ് ബോസ് ഹൗസിലെത്തിയത്. എയ്ഞ്ചലിനോടൊപ്പമായിരുന്നു ഹൗസിലെത്തിയത്. എന്നാൽ അധികം ഹൗസിൽ തുടരാൻ രമ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ഹൗസിൽ നിന്ന് പുറത്തു പോകുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകരേയും മത്സരാർഥികളേയും ഞെട്ടിച്ചു കൊണ്ട് 50ാം ദിവസം രമ്യ വീണ്ടും ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുകയായിരുന്നു. ആദ്യവരവിൽ കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. തന്റെ നലപാടുകൾ മുഖം നോക്കാതെ ഹൗസിൽ തുറന്ന് പറയാൻ രമ്യ ശ്രമിച്ചിരുന്നു. അതിനാൽ തന്നെ ഹേറ്റേഴ്സും നടിക്ക് പുറത്ത് ഉയർന്നിരുന്നു. പുറത്തിറങ്ങിയതിന് ശേഷം താരത്തിനെതിരെ സൈബർ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.

ബിഗ് ബോസ് സീസൺ 3 ലെ മത്സരാരാർഥിയായിരുന്ന ഫിറോസ് ഖാന്റെ പേരിലുള്ള ആർമിയാണ് രമ്യയ്ക്കെതിരെ സൈബർ ആക്രമണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രമ്യ ഷോയിൽ നിന്ന് പുറത്ത് എത്തിയതോടെയാണ് ഫിറോസ് ആരാധകർ ന രംഗത്ത് എത്തിയിരിക്കുന്നത്. രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ആക്രോശിച്ചുകൊണ്ട് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. സഹികെട്ട്, രമ്യ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.

"നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ," എന്നിങ്ങനെയുളള കമന്റുകളാണ് അധികവും വരുന്നത്. വലിയ വിമർശനമാണ് ഫിറോസ് ആർമിക്കെതിരെ ഉയരുന്നത്. ബിഗ് ബോസിനെ ഒരു ഷോയായി മാത്രം കാണണമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നിർത്തണമെന്നും ആരാധകർ പറയുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു രമ്യ.
Recommended Video

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന മത്സരാർഥിയായിരുന്ന പൊളി ഫിറോസ്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു ഫിറോസിനേയും ഭാര്യ സജ്നയേയും ഹൗസിൽ നിന്ന് പുറത്താക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു ഫിറോസ് രംഗത്തെത്തിയിരുന്നു. മാനസികമായി തകർക്കുന്ന തരത്തിലുള്ള പല വാക്കുകളും ഹൗസിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. പല തവണ മുന്നറിയിപ്പ് കൊടുത്തുവെങ്കിലും പിന്നേയും അദ്ദേഹം ആവർത്തിക്കുകയായിരുന്നു. ഒടുവിൽ ദമ്പതിമാരെ ഹൗസിൽ നിന്ന് പുറത്താക്കുകയായിരുന്നു.


Click it and Unblock the Notifications