ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞ് രമ്യാ പണിക്കര്‍, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ മൂന്നാമത്തെ ആളും പുറത്ത്‌

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നും പുറത്തുപോവുന്ന നാലാമത്തെ മല്‍സരാര്‍ത്ഥിയായി രമ്യാ പണിക്കര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അടുത്തിടെ ഷോയിലെത്തിയ താരമാണ് രമ്യ. മജ്‌സിയ ഭാനുവും രമ്യയുമാണ് എവിക്ഷനില്‍ അവസാനമുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ രണ്ട് പേരാണ് ഇരുവരും. ഒരേ വൈബ് കിട്ടിയ ആളാണ് മജ്‌സിയ എന്നാണ് രമ്യ പ്രിയ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്. എന്തുണ്ടെങ്കിലും ഞങ്ങള്‍ പരസ്പരം തുറന്നുപറയാറുണ്ട്.

remya-panicker

ലാലേട്ടനുമുന്നില്‍ മജ്‌സിയയും ഇതേ അഭിപ്രായമാണ് രമ്യയെ കുറിച്ച് പറഞ്ഞത്. ആര് പുറത്തുപോവണമെന്നാണ് നിങ്ങള്‍ പറയുക എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കണം അവള് പോണം എന്ന് ചിരിയോടെ രമ്യ പറഞ്ഞു. തുടര്‍ന്ന്
ഇതേപോലെ തന്നെ മജ്‌സിയയും പറഞ്ഞു. അതേസമയം വീക്ക്‌ലി ടാസ്‌ക്കില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥിയായിരുന്നു രമ്യ. എന്നാല്‍ ഇത്തവണ പ്രേക്ഷകരുടെ പിന്തുണ ലഭിച്ചില്ല. എന്നാല്‍ മറ്റ് മല്‍സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി അധികം കരയാതെ ബോള്‍ഡായി നിന്നാണ് രമ്യ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞത്.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി മന്‍വിത, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

വീക്ക്‌ലി ടാസ്‌ക്കിലെ രമ്യയുടെ കഥാപാത്രത്തിന്‌റെ പാട്ട് പ്ലേ ചെയ്തപ്പോഴാണ് രമ്യയാണ് പുറത്തായതെന്ന് എല്ലാവരും അറിഞ്ഞത്. നമ്മളിലെ പരിമളം എന്ന ക്യാരക്ടറായിരുന്നു രമ്യയ്ക്ക് ചെയ്തത്. ചിത്രത്തിലെ കാത്ത് കാത്തൊരു മഴയത്ത് എന്ന പാട്ടാണ് ബിഗ് ബോസ് പ്ലേ ചെയ്തത്. ഇത് കേട്ടപ്പോള്‍ ആദ്യം ഒരു കണ്‍ഫ്യൂഷന്‍ രമ്യയ്ക്കുണ്ടായെങ്കിലും പുറത്തായ വിവരം മോഹന്‍ലാല്‍ തന്നെ രമ്യയെ അറിയിച്ചു. എവിക്ഷനില്‍ അവസാനം സ്വന്തം പാട്ട് വരുന്നവര്‍ പുറത്താവുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്നാണ് രമ്യയുടെ പാട്ട് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X