എനിക്കും കുടുംബത്തിനും അറിയാത്ത എന്ത് കാര്യമാണ് ഇയാള്‍ക്ക് അറിയാവുന്നത്, വിങ്ങിപ്പൊട്ടി രമ്യ
രമ്യയുടെ പേഴ്‌സണല്‍ കാര്യം പുറത്തുപറയുമെന്ന പൊളി ഫിറോസിന്റെ ഭീഷണി ഇന്ന് ബിഗ് ബോസില്‍ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. ഫിറോസ് അത് എന്തായാലും പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രമ്യ രംഗത്തെത്തിയത്. കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറയാം എന്ന് ഫിറോസ് ഖാന്‍ പറഞ്ഞെങ്കിലും രമ്യയും മറ്റ് മല്‍സരാര്‍ത്ഥികളും അതിന് കൂട്ടാക്കിയില്ല. കിടിലം ഫിറോസും സായി വിഷ്ണും ഉള്‍പ്പെടെയുളളവരെല്ലാം വിഷയത്തില്‍ ഇടപെട്ടിരുന്നു. ആ കുട്ടി ചലഞ്ച് ചെയ്തു. അപ്പോ അത് ഇവിടെ പറയണം, അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞത് നുണയാണെന്ന് മാനിക്കണം എന്നായിരുന്നു കിടിലം പൊളി ഫിറോസിനോട് പറഞ്ഞത്.

എന്‌റെ പേഴ്‌സണല്‍ കാര്യം എനിക്കിവിടെ വെച്ച് കേള്‍ക്കണം. നിങ്ങളും വേണം സാക്ഷികള്‍. ജനങ്ങള്‍ക്കും ഇവിടെയുളളവര്‍ക്കും അറിയണം. ഞാനൊരു പെണ്ണാണ്. കല്യാണം കഴിയാത്തൊരു പെണ്‍കുട്ടിയാണ്. ജനങ്ങള്‍ക്കും വീട്ടുകാര്‍ക്കും എല്ലാവര്‍ക്കും ഇതറിയണമെന്നും ഫിറോസിനോട് രമ്യ പറഞ്ഞു. എന്നാല്‍ ഫിറോസ് ഖാന്‍ പിന്നെയും തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വികാരധീനയാവുകയായിരുന്നു രമ്യ. അയാള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. എനിക്കും എന്റെ കുടുംബത്തിനും അറിയാത്ത എന്ത് കാര്യമാണ് അയാള്‍ക്ക് അറിയാവുന്നത്. വിഷം കുത്തികയറ്റുകയാണ് ഫിറോസ് ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. ഇതാണ് എന്റെ കണ്‍ഫെഷന്‍ റൂമെന്നും ഇവിടെ വെച്ച് നിങ്ങള്‍ കാര്യം പറയണമെന്നും രമ്യ ആവശ്യപ്പെട്ടു.
ഗ്ലാമറസ് ലുക്കില്‍ പാര്‍വതി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
ഇതിനിടെ സജ്‌ന രമ്യയെ പുച്ഛിച്ചു ചിരിച്ചുവെന്ന് പറഞ്ഞ് കിടിലം ഫിറോസും രംഗത്തെത്തി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെയാണ് ഇത്തരത്തില്‍ നിങ്ങള്‍ കളിയാക്കുന്നതെന്നാണ് കിടിലം സജ്നയുടെ മുഖത്തുനോക്കി പറഞ്ഞത്. തുടര്‍ന്ന് ഇവിടെയുളള പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് സംസാരിക്കരുതെന്ന് ഫിറോസ് ഖാന് മണിക്കുട്ടനും താക്കീത് നല്‍കി. നീ ഇനി എന്തെങ്കിലും കൂടുതല്‍ പറഞ്ഞാല്‍ ഇടപെടുമെന്നാണ് മണിക്കുട്ടന്‍ പൊളി ഫിറോസിനോട് പറഞ്ഞത്.


Click it and Unblock the Notifications