ജയില്‍ നോമിനേഷനില്‍ പൊട്ടിക്കരഞ്ഞ് രമ്യ, ഇംഗ്ലീഷ് പറയുന്ന പ്രേതത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്കായ കളിയാട്ടം രസകരമായിരുന്നു. മിക്ക മല്‍സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വീക്ക്‌ലി ടാസ്‌ക്കിന് പിന്നാലെ ജയിലിലേക്ക് പോവുന്നത് ആരൊക്കെയാവും എന്നത് അറിയാനുളള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് ഇത് കാണിക്കുന്നത്. വീക്ക്‌ലി ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവെച്ചവരാണ് ജയിലിലേക്ക് പോകേണ്ടത്. ഇത്തവണ പലരും പലരുടെ പേരുകളാണ് പറയുന്നത്.

ramya-noby

അതേസമയം ജയില്‍ നോമിനേഷനില്‍ ദുഖം താങ്ങാനാകാതെ കരയുന്ന രമ്യയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നോബിയോട് സംസാരിക്കുമ്പോഴാണ് രമ്യ വികാരധീനയായത്. ഇംഗ്ലീഷ് പറയുന്ന പ്രേതത്തെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് റിതു മന്ത്രയെ ഉദ്ദേശിച്ച് രമ്യ പറഞ്ഞു. അവളെ മാത്രം ഹൈലൈറ്റ് ചെയ്ത് പറയുമ്പോ ഇത്രയും ഇംഗ്ലീഷ് പറഞ്ഞ് നടക്കുന്ന പ്രേതത്തിനെ ഞാന്‍ കണ്ടിട്ടില്ല. കൈ പൊള്ളിയ സമയത്തും ഞാന്‍ രാവിലെ പോയി മേക്കപ്പുമിട്ട് ടാസ്‌ക്കില്‍ പങ്കെടുത്തു.

ഹോട്ട് ചിത്രങ്ങളുമായി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഞാനും ഫിറോസേട്ടനും വഴക്കുണ്ടായ സമയത്ത് പോലും ക്യാരക്ടര്‍ വിടാതെ എന്റെ സ്ലാങ്ങ് പിടിച്ചാണ് വഴക്കുണ്ടായത്. ഞാന്‍ ഗുഡ് പെര്‍ഫോമറെന്ന് പറയണ്ട. എന്നാലും ഇത്രയും പേര്‍ കാണുന്നൊരു പ്രോഗ്രാമില്‍ ഇങ്ങനെ പറഞ്ഞത് വിഷമമായി എന്നാണ് പുതിയ വീഡിയോയില്‍ രമ്യ പറഞ്ഞത്. തുടര്‍ന്ന് രമ്യയെ ആശ്വസിപ്പിക്കുന്ന നോബിയെയും വീഡിയോയില്‍ കാണാം. അതേസമയം വീക്ക്‌ലി ടാസ്‌ക്കില്‍ രമ്യ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രമ്യ നന്നായി ചെയ്തിരുന്നു. അത് സത്യമാണ്, ക്യാരക്ടര്‍ വിടാതെ ആണ് പെര്‍ഫോം ചെയ്തതെന്നാണ് ഒരാള്‍ കമന്‌റ് ചെയ്തിരിക്കുന്നത്. രമ്യ ഈ ആഴ്ച നന്നായിരുന്നു എന്നും അവിടെ നിക്കാന്‍ പറ്റിയ ആളാണെന്നും മറ്റൊരാളും കമന്റ് ചെയ്തിരിക്കുന്നു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X