ഞാനൊക്കെ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അവര്‍ക്ക് അറിയില്ല, വിങ്ങിപ്പൊട്ടി രമ്യ

By Midhun Raj

ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടം വലിയ വഴക്കിനും കൈയ്യാങ്കളിക്കുമൊടുവിലാണ് അവസാനിച്ചത്. കോലോത്തുനാട്, കലിംഗ നാട് എന്നീ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മല്‍സരം. കലിംഗ നാട് ടീം സായി വിഷ്ണുവിനെ ആയിരുന്നു ചോദ്യം ചെയ്യലിനായി ആദ്യം വിളിപ്പിച്ചത്. റംസാനാണ് സായിക്കെതിരെ ആദ്യം രംഗത്തെത്തിയത്. റംസാന്റെ ആരോപണങ്ങള്‍ക്കെല്ലാം അതേനാണയത്തില്‍ തന്നെ സായി മറുപടി കൊടുത്തിരുന്നു. ഇതിനിടെ രമ്യയ്‌ക്കെതിരെ റംസാന്‍ ഉന്നയിച്ച ഒരു മോശമായ കമന്റ് സായി പുറത്തുവിട്ടതോടെ കളി മാറുകയായിരുന്നു.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഇവിടെയുളള പെണ്‍കുട്ടിയെ കുറിച്ച് മോശം കമന്റാണ് റംസാന്‍ ഉന്നയിച്ചതെന്ന് സായി പറഞ്ഞു. തുടര്‍ന്ന് പേര് പറഞ്ഞില്ലെങ്കിലും തന്നെ വലിച്ചിഴച്ചുകൊണ്ടുളള സായിയുടെയും റംസാന്‌റെയും ഗെയിമില്‍ വിഷമിച്ചിരിക്കുന്ന രമ്യയെ കാണിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മണിക്കുട്ടന്‍ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു രമ്യയെ.

തനിക്ക് മുന്‍പുണ്ടായ ഒരു വിഷമത്തെ കുറിച്ചും

തനിക്ക് മുന്‍പുണ്ടായ ഒരു വിഷമത്തെ കുറിച്ചും അത് കണ്‍ഫെഷന്‍ റൂമില്‍ ചെന്ന് ബിഗ് ബോസിനോട് പറഞ്ഞതുമെല്ലാം രമ്യയോട് മണിക്കുട്ടന്‍ പറഞ്ഞു. ഒരുദിവസം എനിക്ക് ഭയങ്കരമായ വിഷമം വന്നു. എന്നെ പറ്റി ഇല്ലാത്ത ഒരു കാര്യം പറഞ്ഞപ്പോ. അങ്ങനെ ഞാന്‍ കണ്‍ഫെഷന്‍ റൂമിനകത്ത് പോയി. അപ്പോ അവരെല്ലാ ടീമും വന്നു,. അവരെല്ലാം ഭയങ്കര കാര്യമായിട്ട് എന്നോട് സംസാരിച്ചു.

നീയൊന്ന് കണ്‍ഫെഷന്‍ റൂമിനകത്ത്

നീയൊന്ന് കണ്‍ഫെഷന്‍ റൂമിനകത്ത് ചെന്നിരുന്ന് ബിഗ് ബോസിനോട് കാര്യം പറ. കാര്യം നിന്‌റെ വിഷമം എനിക്ക് മനസിലാവും. ഞങ്ങളേക്കാള്‍ കൂടുതല് അവര് സംസാരിക്കും. മണിക്കുട്ടന്‍ രമ്യയോട് പറഞ്ഞു. തുടര്‍ന്ന് ഇമോഷണലായ രമ്യ ഇവന്മാര് ഇങ്ങനെ പറയുന്നതില്‍ എനിക്കെന്താ എന്ന് പറഞ്ഞു. കൊച്ച് ചെക്കന്മാരാ ഇവര്. എന്തേലും പറയട്ടെ. പക്ഷേ. ചിലപ്പോ ഇത് ടെലികാസ്റ്റില് പോവത്തില്ല.

പക്ഷേ ഇവിടെ ഇരിക്കുന്നവര് തന്നെ

പക്ഷേ ഇവിടെ ഇരിക്കുന്നവര് തന്നെ ഇങ്ങനെ പറയുമ്പോഴാണ് വിഷമം, രമ്യ മണിക്കുട്ടനോട് പറഞ്ഞു. തുടര്‍ന്ന് നീ എന്റെ കൂടെ അഭിനയിച്ചതല്ലേ. നമ്മള് മൂന്ന് നാല് ദിവസം ഒന്നിച്ചുണ്ടായതല്ലെ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.
അവന്മാര്‍ക്ക് എന്തറിയാം. ഓരോന്ന് ചുമ്മാ പറയുന്നു. നമ്മളൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അവര്‍ക്ക് അറിയില്ല.

പുറമെ കാണുമ്പോ ഒക്കെ

പുറമെ കാണുമ്പോ ഒക്കെ. പക്ഷേ അതിന് പിന്നില്‍ ഒരുപാട് നാളത്തെ കഷ്ടപ്പാടുണ്ട്. രമ്യ ഇമോഷണലായി മണിക്കുട്ടന് മുന്‍പില്‍ പറഞ്ഞു. അതേസമയം ബിഗ് ബോസില്‍ അടുത്തിടെ റീഎന്‍ട്രി നടത്തിയ മല്‍സരാര്‍ത്ഥിയായിരുന്നു രമ്യ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആദ്യം എത്തിയ നടി കുറച്ചുദിവസങ്ങള്‍ മാത്രം നിന്ന ശേഷമാണ് പുറത്തായത്. പിന്നീട് അപ്രതീക്ഷിതമായി അമ്പതാം എപ്പിസോഡില്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു. രമ്യ വന്നതിന് പിന്നാലെയാണ് പൊളി ഫിറോസും സജ്‌നയും ഷോയില്‍ നിന്നും പുറത്തായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X