തല ഡോറിൽ ഇടിച്ചു വീണു, അമ്മയും അച്ഛനും കൂടെയില്ലായിരുന്നു, പ്രേതാനുഭവം പങ്കുവെച്ച് രമ്യ

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ3 സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. ഷോ അതിന്റെ 12ാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് 100ാം ദിവസത്തിലേയ്ക്കുളളത്. നിലവിൽ 9 മത്സരാർഥികളാണ് ബിഗ് ബോസ് ഹൗസിലുളളത്. മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വയ്ക്കുന്നത്.

ഇത് എന്ത് വസ്ത്രം, ഗ്ലാമറസ് ലുക്കിൽ മംമ്ത മോഹൻദാസ്, ചിത്രം നോക്കൂ

ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുകയാണ്. രസകരമായ ടാസ്ക്കുകളാണ് മത്സരാർഥികൾക്ക് ബിഗ്ബോസ് നൽകുന്നത്. ഇക്കുറി പ്രേതാനുഭവങ്ങളുമായി ബന്ധപ്പെട്ട ടാസ്ക്കുകളാണ് നൽകിയിരിക്കുന്നത്. വീക്കിലി ടാസ്ക്കും ഇത്തരത്തിലുള്ളത്. ഇപ്പോഴിത താൻ നേരിട്ട പ്രേതാനുഭവം വെളിപ്പെടുത്തുകയാണ് രമ്യ പണിക്കർ. ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രമ്യയുടെ വാക്കുകൾ ഇങ്ങനെ...

 അമ്മയും അച്ഛനു കൂടെയില്ല

കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു തനിക്ക് അത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. ഷോയ്ക്ക് വേണ്ടിയായിരുന്നു കൊച്ചിയിൽ എത്തിയത്. തൃശ്ശൂരിലായിരുന്നു ഷോ. ഇതിന് വേണ്ടി പ്രാക്ടീസിനായിട്ടാണ് കൊച്ചിയിൽ എത്തിയത്. അച്ഛനും അമ്മയും കൂടെ ഇല്ലായിരുന്നു. അവർ ചികിത്സയാക്കായി തിരുവനന്തപുരത്തായിരുന്നു. അതുകൊണ്ടാണ് ഒറ്റയ്ക്കായിരുന്നു ഫ്ലാറ്റിൽ താമസിച്ചത്.

ഫോൺ ഓഫ്  ആയി

ഈ സംഭവം നടക്കുന്നത് ഷോയുടെ തലേദിവസമാണ്. പ്ലാക്ടീസിന് ശേഷം ഫ്ലാറ്റിൽ തിരികെ എത്തിയ സമയം. വീട്ടിലെത്തിയപ്പോൾ അമ്മ വിളിച്ചു, ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഫോൺ പെട്ടെന്ന് ഓഫ് ആയി പോയി. ഫോൺ ചാർജിനിട്ടതിന് ശേഷം ഫ്രഷ് ആകാനായി ബാത്ത് റൂമിലേയ്ക്ക് പോയി. ഫ്രഷ് ആയതിന് ശേഷം ബാത്ത് റൂമിൽ നിന്ന് തിരികെ ഇറങ്ങാൻ നേരം കാൽ തെറ്റി വഴുതി വീഴുകയായിരുന്നു. ആ സമയം ആരോ എന്നെ താങ്ങി എടുത്തത് പോലെ തോന്നി. അതിനാൽ അധികം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

അടുത്ത് ഫോൺ

ബാത്ത് റൂമിലെ നിലത്തു വീണ ഞാൻ നോക്കിയപ്പോൾ എന്റെ അടുത്ത് മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടു. തനിക്ക് നല്ല ഉറപ്പുണ്ട്, ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചത്. എന്നാൽ അത് എങ്ങനെ അവിടെ വന്നതെന്ന് അറിയില്ല. ഇത് ഞാൻ പലരോടും പറഞ്ഞിരുന്നു. എന്നാൽ ആരും ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സുഹൃത്തിനെ  സ്വപ്നം കണ്ടു

അന്നു രാത്രി മുഴുവനും ഈ ചിന്തിയായിരുന്നു. അമ്മയും അച്ഛനും കൂടെയില്ലാത്തത് കൊണ്ട് ദൈവം ആയിരിക്കും സഹായിച്ചതെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് ഞാൻ സ്വപ്നം കണ്ടത് ചെറുപ്പത്തിൽ വിടപറഞ്ഞ തന്റെ അടുത്ത കൂട്ടുകാരിയെ ആയിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സുഹൃത്തിന്റെ അകാല വിയോഗം. നെറ്റിയിലെ ചെറിയ മുഴച്ച പാട് അല്ലാതെ അന്ന് തനിക്ക് മറ്റൊരു പരിക്കും സംഭവിച്ചില്ലെന്നും രമ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X