ഫിറോസിനെ പുറത്താക്കിയത് അംഗീകാരം ലഭിച്ചത് പോലെ, ഒട്ടും പ്രതീക്ഷിച്ചില്ല, ആ രഹസ്യത്തെ കുറിച്ച് രമ്യ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ മലയാളത്തിൽ ആരംഭിച്ച ഷോ ഇപ്പോൾ മൂന്ന് സീസണുകൾ കഴിഞ്ഞിരിക്കുകയാണ്. മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലോക്ക് ഡൗണിനെ തുടർന്ന് ബിഗ് ബോസ് സീസൺ 3, 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. രസകരമായി ഷോ മുന്നോട്ട് പോകവെയായിരുന്നു ബിഗ് ബോസ് നിർത്തി വയ്ക്കുന്നത്.
സാരിയിൽ ഇത്രയും ഗ്ലാമറസ് ആകാമോ, ചിത്രം വൈറലാകുന്നു
14 പേരുമായ ഫെബ്രുവരി 14 നാണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ കൂടി ഷോയിൽ എത്തുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ വൈൽഡ് കർഡ് എൻട്രിയിലെത്തിയ മത്സരാർഥിയായിരുന്നു രമ്യ പണിക്കർ. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വൈൽഡ് കാർഡ് എൻട്രിയിലെത്തി, പുറത്ത് പോയ മത്സരാർഥി മറ്റൊരു വൈൽഡ് കാർഡ് എൻട്രിയിലൂടെ മടങ്ങി വരുന്നത്. ഇത് തന്റെ ഭാഗ്യമായിട്ടാണി രമ്യ കാണുന്നത്. ആദ്യ വരവിൽ കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രമ്യയുടെ അഭിമുഖമാണ്.

ബിഗ് ബോസ് സീസൺ3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു രമ്യയും ഫിറോസ് ഖാനും തമ്മിലുള്ള പ്രശ്നം. ടാസ്ക്കിനിടെയായിരുന്നു രമ്യക്കെതിരെ ഫിറോസ് രംഗത്ത് എത്തിയത്. രമ്യയെ കുറിച്ചുള്ള രഹസ്യം അറിയാമെന്നും അത് പറഞ്ഞാൽ രമ്യയുടെ ഭാവി തന്നെ തകരുമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാൽ രമ്യ അത് തുറന്ന് പറയാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് പറഞ്ഞിരുന്നില്ല. അത് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു സജ്ന-ഫിറോസ് ദമ്പതിമാരെ ഷോയിൽ നിന്ന് പുറത്താക്കുന്നത്. ഇത് തനിക്ക് വലിയൊരു അംഗീകാരമായിട്ടാണ് തോന്നിയത് എന്നാണ് നടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

തനിക്കെതിരെ നടത്തിയ ആരോപണങ്ങളുടെ പേരില്‍ സജ്നയേയും ഫിറോസിനേയും പുറത്താക്കാനായി ബിഗ് ബോസും മോഹന്‍ലാലും തീരുമാനിച്ചപ്പോള്‍ അതെനിക്കൊരു അംഗീകാരമായിട്ടാണ് തോന്നിയത്. ഈ അച്ചടക്ക നടപടി ഇനി വരുന്ന മത്സരാർഥികൾക്ക് ഷോയുടെ അന്തസ് നിലനിർത്തുന്നതിനുള്ളൊരു മുന്നറിയപ്പ് ആയിരിക്കുമെന്നും രമ്യ പറയുന്നു.

തന്റെ വ്യക്തിപരമായ ജീവിതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ തനിക്കറിയാമെന്ന് ഫിറോസ് പറഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നിയിരുന്നു. ഇത് തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും പ്രേക്ഷകരേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നുള്ള ഭയവും ഉണ്ടായിരുന്നു. എന്നാൽ അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തിനോട് വെളിപ്പെടുത്താൻ പറഞ്ഞിരുന്നു. അടുത്ത വരുന്ന വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ സാർ ഇതിനെ കുറിച്ച് ചോദിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒരിക്കൽ പോലും ടീം ഇത്രയും ശക്തമായ തീരുമാനം എടുക്കുമെന്ന് കരുതിയിരുന്നില്ല. ഇത് ബിഗ് ബേസ് ഹൗസിലെ സ്ത്രീകളുടെ ആത്മവിശ്വാസം വാർധിപ്പിക്കുന്നതായിരുന്നു. നീതി നടപ്പിലായി എന്നും രമ്യ പറയുന്നു.
Recommended Video

90ാം ദിവസമാണ് രമ്യ ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്. ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഫിറോസിനോട് രമ്യയ ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഫിറോസ് പൊട്ടിക്കുപ്പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു രമ്യ ഇക്കാര്യം പറഞ്ഞത്. അത് ഇപ്പോഴും ഫിറോസ് ഖാന് മാത്രമേ അറിയുകയുള്ളൂവെന്നാണ്. ബിഗ് ബോസ് സീസൺ 3 ലെ ശക്തായ മത്സരാർഥിയായിരുന്നു രമ്യ പണിക്കർ.


Click it and Unblock the Notifications