ഡിംപലിന്‌റെ വിവരം അറിഞ്ഞ് വീണ്ടും തകര്‍ന്ന് മണിക്കുട്ടന്‍, ആശ്വസിപ്പിച്ച് ഒരു ഉപദേശവുമായി രമ്യ

By Midhun Raj

ബിഗ് ബോസ് ഹൗസില്‍ ഇന്ന് മണിക്കുട്ടന്‌റെ റീ എന്‍ട്രി എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ഛോട്ടാ മുംബൈയിലെ പാട്ടിനൊപ്പം മണിക്കുട്ടന്‍ തിരിച്ചുവന്നത്. എന്നാല്‍ മണിക്കുട്ടന്‍ എത്തിയതിന് പിന്നാലെയാണ് ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. ഇത് മണിക്കുട്ടനെ വീണ്ടും സങ്കടത്തിലാഴ്ത്തി. ഇമോഷണലായി ഇരിക്കുന്ന സമയത്ത് മണിക്കുട്ടനെ രമ്യ അരികിലെത്തിയാണ് ആശ്വസിപ്പിച്ചത്.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി. പുത്തന്‍ ഫോട്ടോസ് കാണാം

ചേട്ടന്‍ വീണ്ടും തളരരുതെന്ന് രമ്യ മണിക്കുട്ടനെ ഓര്‍മിപ്പിച്ചു. ചേട്ടന്‍ കുറെ വിഷമം ഉളളില്‍ വെച്ച് ആരെയും അറിയിക്കാതെയാണ് ഇവിടെ നിന്നും പോയത്. എന്‌റെ മുഖത്ത് നോക്കി കളളം പറയരുത്. അപ്പോ അതൊക്കെ കഴിഞ്ഞു. മൈന്‍ഡ് ഒകെ ഒന്ന് റിഫ്രഷ് ആക്കിയിട്ടാണ് വന്നിരിക്കുന്നത്. നമുക്ക് മനസിലാവും ചേട്ടനാണ് ഇക്കാര്യത്തില് എറ്റവും കൂടുതല്‍ വേദന.

പക്ഷേ നമ്മളാരും ചെയ്യുന്നതല്ല

പക്ഷേ നമ്മളാരും ചെയ്യുന്നതല്ല, ലൈഫാണ്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരെയൊരു കാര്യമേ ഉളളൂ. നമ്മള് ഇത്ര വിഷമിച്ചിരിക്കുവാന്ന് അവള് അറിഞ്ഞുകഴിഞ്ഞാല്‍ പ്രത്യേകിച്ച് ചേട്ടന്‍ വിഷമിച്ചു ഇരിക്കുന്നത് അറിഞ്ഞാല്‍ അവള്‍ക്ക് അത് സഹിക്കില്ല. അത് മാത്രം ചേട്ടന്‍ ചിന്തിച്ചുനോക്കിക്കെ. ഇത് തന്നെയാണ് അന്ന് ഞാന്‍ ഡിംപലിനോട് പറഞ്ഞത്.

ഡിംപല്‍ നീ വിഷമിച്ചിരിക്കുന്നു

ഡിംപല്‍ നീ വിഷമിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ ചേട്ടന് കുറച്ചുകൂടി വിഷമം കൂടും. അപ്പോ ചേട്ടന്‍ വന്നതേ ഉളളൂ. ചേട്ടന്‍ ഭയങ്കരമായിട്ട് ഡൗണ്‍ ആയിപ്പോയെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അവള്‍ക്ക് സഹിക്കില്ല. ഒരുകാര്യം ചേട്ടന്‍ മനസില്‍ ആലോചിച്ചാല്‍ മതി ഇവിടേക്കുളള രണ്ടാം വരവ് എന്ന് പറഞ്ഞാല്‍ ചേട്ടന് കുറച്ചുകൂടി മനശ്ശക്തി കൂടേണ്ട ടൈമാണ്.

പല കാര്യങ്ങളും വരും. എന്റെയും ഫ്രണ്ടല്ലെ

പല കാര്യങ്ങളും വരും. എന്റെയും ഫ്രണ്ടല്ലെ ഡിംപല്‍. അവള് എന്നോട് എന്തെല്ലാം പറയാറുളളതാണ്. നമുക്കറിയാം. ഞാന്‍ ഇത്രയും നേരം കിടന്നിട്ട് ചാടി എഴുന്നേറ്റത് എന്താണ്. ഞാന്‍ പിന്നെ ആലോചിച്ചു. ഞാന്‍ നില്‍ക്കുന്ന സ്ഥലം ബിഗ് ബോസാണ്. ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഡൗണായി കഴിഞ്ഞാലും ബാക്കിയുളളവര് ഡൗണ്‍ ആയിക്കഴിഞ്ഞാലും ബിഗ് ബോസിന് ഒന്നും ചെയ്യാന്‍ പറ്റത്തില്ല.

നാളെ നമ്മള് ഒരു ഗെയിമോ ടാസ്‌ക്കോ വരുമ്പോ

നാളെ നമ്മള് ഒരു ഗെയിമോ ടാസ്‌ക്കോ വരുമ്പോ മാറും. അതങ്ങനെയാണ്. അത് നമ്മള് കുറച്ചുദിവസം മുന്‍പ് അനുഭവിച്ചതാ ഈ പറയുന്നത്. പക്ഷേ നമ്മള് ഓവറായിട്ട് ചിന്തിച്ചുകഴിഞ്ഞാല്‍ ഫിസിക്കലി എന്തെങ്കിലും ഒരു വയ്യായ്ക വന്നാല്‍ നമ്മളെ ബാധിക്കും. അപ്പോ ചേട്ടന്‍ ഒരു കാര്യം മാത്രം ആലോചിക്കുക. കുറച്ചുദിവസം കഴിഞ്ഞ് മനശ്ശക്തിയോടെ തിരിച്ചുവന്ന ഒരാള്‍ അത് തന്നെ തുടരുക.

ഇപ്പോ ചേട്ടന്‍ വന്നുകഴിഞ്ഞപ്പോ

ഇപ്പോ ചേട്ടന്‍ വന്നുകഴിഞ്ഞപ്പോ തന്നെ ചേട്ടന്‍ വീട്ടുകാരുടെ കാര്യമൊക്കെ ആലോചിചല്ലെ കേറുന്നെ. അപ്പോ അവരൊക്കെ സന്തോഷത്തിലായിരിക്കും ഇരിക്കുന്നേ. അപ്പോ ഈ കാര്യം അറിയുമ്പോ അവര്‍ക്ക് വീണ്ടും വിഷമമാവും. എന്നാലും ചേട്ടന്‍ തളര്‍ന്നിട്ടില്ല എന്ന് ചേട്ടന്‍ അവരെ അറിയിക്കേണ്ടെ. ഇവിടെ ഉളളവരെ അറിയിക്കേണ്ട. തിരിച്ചുവന്നാല്‍ ആ ഒരു പവറില്‍ നില്‍ക്കണം, മണിക്കുട്ടനോട് രമ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X