രമ്യ വീണ്ടും ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എന്‍ട്രിയുമായി നടി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നും അടുത്തിടെ പുറത്തായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രമ്യാ പണിക്കര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. ഷോയില്‍ മോശമില്ലാത്ത ഗെയിം കളിച്ച മല്‍സരാര്‍ത്ഥിയായിരുന്നു രമ്യ. ഇപ്പോഴിതാ ഈസ്റ്റര്‍ ദിനത്തില്‍ സര്‍പ്രൈസ് എന്‍ട്രി നടത്തി രമ്യ വീണ്ടും എത്തിയിരിക്കുകയാണ്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസിന്‌റെ അമ്പതാം എപ്പിസോഡില്‍ അതിന്റെ കേക്കുമായാണ് രമ്യ എത്തിയത്. രമ്യയുടെ രണ്ടാം വരവ് കണ്ട് സഹമല്‍സരാര്‍ത്ഥികളെല്ലാം ഞെട്ടിയിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് ബിഗ് ബോസ് ഇട്ട പാട്ടിനൊപ്പം ഡാന്‍സ് കളിച്ചാണ് രമ്യ ഇത്തവണ ഹൗസില്‍ പ്രവേശിച്ചത്. രമ്യയെ വീണ്ടും ഹൗസില്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തുമൊക്കെയാണ് മല്‍സരാര്‍ത്ഥികള്‍ സ്വീകരിച്ചത്.

വീണ്ടും കാണാന്‍ സാധിച്ചതില്‍

വീണ്ടും കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്നാണ് സന്ധ്യ മനോജ് രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് രമ്യ എവിടെയും പോയിരുന്നില്ലെന്നും ഇവിടെ തന്നെയുണ്ടായിരുന്നു എന്നും ലാലേട്ടന്‍ പറഞ്ഞു. രമ്യ ക്വാറന്റൈനീല്‍ കഴിയുകയായിരുന്നു എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. പുറത്തുനടക്കുന്ന കാര്യങ്ങളോ ഇവിടെ നടന്ന കാര്യങ്ങളോ ഒന്നും രമ്യയ്ക്ക് അറിയില്ല, മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് ഇങ്ങോട്ട്

തുടര്‍ന്ന് ഇങ്ങോട്ട് വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ലാലേട്ടന്‍റെ ചോദൃത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു നടിയുടെ മറുപടി. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആദ്യം എത്തിയ മല്‍സരാര്‍ത്ഥിയായിരുന്നു രമ്യ. തുടര്‍ന്ന് രണ്ടാഴ്ച മാത്രമാണ് നടിക്ക് ഷോയില്‍ നില്‍ക്കാനായത്. ബിഗ് ബോസ് ഹൗസില്‍ സൈലന്റായി നിന്ന മല്‍സരാര്‍ത്ഥിയായിരുന്നില്ല രമ്യ.

തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം

തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെ അടുത്തായാലും രമ്യ തുറന്നുപറഞ്ഞിരുന്നു. കൂടാതെ ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി എവിക്ഷനില്‍ നടിക്ക് പുറത്തുപോവേണ്ടി വരികയായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടുംകല്‍പ്പിച്ചാണ് രമ്യ എത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

രമ്യയ്ക്ക് പുറമെ മറ്റൊരാള്‍ കൂടി

രമ്യയ്ക്ക് പുറമെ മറ്റൊരാള്‍ കൂടി ബിഗ് ബോസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അറിയുന്നു. എന്നാല്‍ ഇതോടനുബന്ധിച്ചുളള പ്രൊമോ വീഡിയോകളൊന്നും പുറത്തുവന്നിട്ടില്ല. രമ്യയ്ക്ക് പിന്നാലെ ബിഗ് ബോസിലേക്ക് വരുന്ന അടുത്ത മല്‍സരാര്‍ത്ഥി ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

എയ്ഞ്ചലിനൊപ്പം ആയിരുന്നു

എയ്ഞ്ചലിനൊപ്പം ആയിരുന്നു രമ്യ ബിഗ് ബോസില്‍ ആദ്യം എത്തിയത്. എന്നാല്‍ രമ്യയ്ക്ക് മുന്‍പ് എയ്ഞ്ചല്‍ ഷോയില്‍ നിന്നും പുറത്തായിരുന്നു. അതേസമയം രമ്യ കൊണ്ടുവന്ന അമ്പതാം ദിന കേക്ക് എല്ലാവരും ചേര്‍ന്ന് മുറിച്ചു. തുടര്‍ന്നാണ് ലാലേട്ടന് മുന്‍പില്‍ വീണ്ടും മല്‍സരാര്‍ത്ഥികള്‍ എത്തിയത്. കൂടാതെ ഈസ്റ്റര്‍ ദിനത്തില്‍ മല്‍സരാര്‍ത്ഥികള്‍ക്കായി പ്രത്യക ഭക്ഷണവും ഒരുക്കിയിരുന്നു. ഇത് മോഹന്‍ലാലാണ് എത്തിച്ചത്. മൊത്തത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഇന്ന് ആഘോഷമായിരുന്നു ബിഗ് ബോസ് വീട്ടില്‍. ഓരോരുത്തര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് അവരുടെ കുടുംബവും വീഡിയോയിലൂടെ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X