ബിഗ് ബോസ് അറിയാതെ ഗെയിം പ്ലാനിങ്ങോ? ക്യാപ്റ്റനായ റംസാനെതിരെ ആരോപണങ്ങളുമായി രമ്യയും മജ്‌സിയ ഭാനുവും

ബിഗ് ബോസിലെ ശക്തിയേറിയ പോരാട്ടങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. മുന്നോട്ടുള്ള ദിവസങ്ങള്‍ വീടിനുള്ളില്‍ നില്‍ക്കണമെങ്കില്‍ ക്യാമറ സ്‌പേസ് കിട്ടണം. അതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് മത്സരാര്‍ഥികള്‍. ഇതിനിടെ വീക്ക്‌ലി ടാസ്‌കില്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് രണ്ട് ദിവസം ജീവിക്കാനാണ് അവസരം നല്‍കിയത്.

ആരെയും മയക്കുന്ന നോട്ടം, പൂനം ബജ്വയുടെ ചിത്രങ്ങൾ കണ്ടാൽ ആരും പറയുമിത്

ഇടയ്ക്ക് കഥാപാത്രത്തിന് അനുസരിച്ചുള്ള പാട്ട് ഇടുമ്പോള്‍ ഡാന്‍സ് കളിക്കുന്നതൊക്കെ ശ്രദ്ധേയമായി. ബിഗ് ബോസ് പറയാതെ ടാസ്‌ക് അവസാനിക്കില്ലെന്ന മുന്നറിയിപ്പ് കൊടുത്തെങ്കിലും ക്യാപ്റ്റനായ റംസാന്റെ ചില പ്രവര്‍ത്തികള്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയുകയാണ് രമ്യ. മജ്‌സിയ ഭാനു, സൂര്യ എന്നിവര്‍ക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നടന്ന കാര്യത്തെ കുറിച്ച് രമ്യ പറയുന്നത്.

 റംസാനെ കുറിച്ച് രമ്യ

ടാസ്‌ക് നടന്ന് കൊണ്ടിരിക്കുകയാണ്. അവിടെ ബിഗ് ബോസ് ടാസ്‌ക് നിര്‍ത്തിയിട്ടില്ല. നമ്മള്‍ ബാക്കി എല്ലാ കഥാപാത്രങ്ങളും കഷ്ടപ്പെട്ട് കിടന്ന് അഭിനയിച്ച് അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനും ബാക്കിയുള്ളവരും മാത്രം ഡ്രസിങ് റൂമില്‍ കേറുന്നു. ഇനി എന്ത് വലിയ പ്ലാനിങ് ആണെന്ന് പറഞ്ഞാലും അത് ശരിയാണോന്ന്? രമ്യ ചോദിക്കുന്നു.

 റംസാനെ കുറിച്ച് രമ്യ

പ്ലാനിങ് പുറത്ത് വന്നിട്ടും അവര്‍ക്ക് ചെയ്യാമല്ലോ. ബിഗ് ബോസ് അറിയാത്ത എന്ത് പ്ലാനിങ് ആണെന്ന് മജ്‌സിയയും ചോദിക്കുന്നു. പ്ലാനിങ് ആണെങ്കില്‍ അവര്‍ക്ക് ഇവിടെ നിന്ന് ചെയ്യാം. ഒളിച്ച് നിന്ന് ചെയ്യാം, എല്ലായിടത്തും ബിഗ് ബോസിന്റെ ക്യാമറയുണ്ട്. പക്ഷേ ഡ്രസിങ്ങ് റൂമിലും ബാത്ത്‌റൂമിലും മാത്രമാണ് ക്യാമറ ഇല്ലാത്തത്. അത് നമ്മളെ വിശ്വസിച്ച് ബിഗ് ബോസ് തന്ന സ്‌പേസ് ആണ്. ടാസ്‌ക് നടക്കുന്ന സമയത്ത് ക്യാപ്റ്റന് ഓവര്‍സ്മാര്‍ട്ട് കാണിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. അവന്‍ എന്താണ് വിചാരിച്ചത്. ക്യാപ്റ്റനാണന്ന് കരുതി ബിഗ് ബോസ് മൈന്‍ഡ് ചെയ്യില്ലെന്നോ? എന്നിട്ട് എന്നോട് വെറുതേ ഒടക്കുന്നില്ലെന്ന് പറഞ്ഞു.

  റംസാനെ കുറിച്ച് രമ്യ

എന്തിനാ വേണ്ടെന്ന് വെക്കുന്നേ, നീ ഒടക്കെന്ന് ഞാനും പറഞ്ഞു. ഞാനല്ല ബിഗ് ബോസാണ് ഒരു കാര്യം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞതെന്ന് രമ്യ ഓര്‍മ്മപ്പെടുത്തുന്നു. ഇതിപ്പോ നമ്മളല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് മജ്‌സിയയും ചോദിക്കുന്നു. ഞാനും ഇവളും അഡോണിയോ മണിക്കുട്ടനോ ആയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ. ക്യാപ്റ്റന്‍ മാത്രമല്ല, ബാക്കി എല്ലാവരും കൂടി എന്ത് ഷോ ആയിരിക്കുമെന്ന് രമ്യ സൂചിപ്പിച്ചു. പിന്നെ ഒരാളുടെ പേരെടുത്തല്ല ഇതൊക്കെ പറയുന്നതെന്ന് മജ്‌സിയയും ഓര്‍മ്മപ്പെടുത്തുന്നു.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam
 റംസാനെ കുറിച്ച് രമ്യ

നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ് റംസാന്‍. അഞ്ച് പേര്‍ ചേര്‍ന്നുള്ള ടാസ്‌കിനൊടുവില്‍ ക്യാപ്റ്റനാവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ റംസാന്റെ ക്യാപ്റ്റന്‍സിയിലും മറ്റുള്ളവര്‍ക്ക് അതൃപ്തി വന്നിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അടുത്ത നോമിനേഷനില്‍ അതിനുള്ള മറുപടി കിട്ടുമെന്നും കരുതാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X