പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് രമ്യ പണിക്കര്‍, പരിഭവം പറഞ്ഞ് ഡിംപല്‍
വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ അടുത്ത ആഴ്ചയിലേക്കുളള ക്യാപ്റ്റന്‍സി ടാസ്‌ക്ക് നടന്നിരുന്നു. മല്‍സരാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ഇന്ന് രമ്യയുടെ പേരാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് നിര്‍ദ്ദേശിച്ചത്. തൊട്ടുപിന്നാലെ ഡിംപല്‍ ഭാലും സന്ധ്യ മനോജും ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മല്‍സരിക്കാന്‍ യോഗ്യത നേടി. പത്ത് വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ഡിംപലിന് ഏഴും സന്ധ്യയ്ക്ക് അഞ്ചും വോട്ടുകളും ലഭിച്ചു. കണ്ണാടിയില്ലാതെ മേക്കപ്പ് ചെയ്യുക എന്നതാണ് ഇവര്‍ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്.
ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം
നോബിയായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കിനെ കുറിച്ചുളള അറിയിപ്പ് വായിച്ചത്. ഈ ആഴ്ചത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്കിന് ഒരു പ്രത്യേകയുണ്ടെന്ന് നോബി പറഞ്ഞു. ഉറച്ച നിലപാടുകളുളള മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകളുളള മൂന്ന് സ്ത്രീകള്‍.

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയുന്നത് പോലെ ഈ ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ക്ക് പല സുഹൃത്തുക്കളും ഉണ്ടായിരിക്കാം. അവരില്‍ ആത്മബന്ധമുളള ഒരാളെ ഓരോരുത്തരും അവരവരുടെ കണ്ണാടിയായി ആദ്യം തിരഞ്ഞെടുക്കുക. ചുരുങ്ങിയ സമയത്തിനുളളില്‍ യഥാര്‍ത്ഥ കണ്ണാടിയുടെ സഹായമില്ലാതെ മേക്കപ്പ് ചെയ്യുക എന്നതാണ് ടാസ്‌ക്ക്.

അവസാനം എറ്റവും നന്നായി മേക്കപ്പ് ചെയ്യുന്ന ആള്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടും എന്നും നോബി അറിയിച്ചു. രമ്യയുടെ കണ്ണാടിയായി റിതുവും, സന്ധ്യയുടെ കണ്ണാടിയായി റംസാനും, ഡിംപലിന്‌റെ കണ്ണാടിയായി സൂര്യയുമാണ് നിന്നത്. തുടര്‍ന്ന് നല്‍കിയ സമയത്തിനുളളില്‍ എറ്റവും നന്നായി തന്നെ മൂന്ന് പേരും മേക്കപ്പ് ചെയ്തു. ഒടുവില്‍ കാണികളായവര്‍ മൂന്ന് പേരുടെയും പ്രകടനം വിലയിരുത്തി.

ഇതില്‍ കൂടുതല്‍ പേരും നന്നായെന്ന് പറഞ്ഞ മേക്കപ്പ് രമ്യയുടെത് തന്നെയാണ്. മേക്കപ്പ് ചെയ്തതെല്ലാം നന്നായി മുഖത്ത് വന്നിരിക്കുന്നു എന്ന് രമ്യയെ കുറിച്ച് മിക്ക മല്‍സരാര്‍ത്ഥികളും വിലയിരുത്തി. തുടര്‍ന്ന് ഈ ആഴ്ചയിലെ ക്യാപ്റ്റനായിരുന്ന അഡോണി തന്നെയാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി രമ്യ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. ആദ്യമായാണ് രമ്യ പണിക്കര്‍ ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായത്.

രമ്യ ക്യാപ്റ്റനായതില്‍ സന്തോഷമുണ്ടെങ്കിലും ചെറിയൊരു നിരാശ ഡിംപലിലും സന്ധ്യയിലും പ്രകടമായിരുന്നു. എന്റെ മുഖത്ത് എത്ര കഴുകി എത്ര ഇട്ടാലും ഇങ്ങനയല്ലെ വരത്തുളളൂ എന്ന് ഡിംപല്‍ പറഞ്ഞു. ഇതിന് സാരമില്ല, നമുക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് സന്ധ്യ മറുപടി കൊടുത്തു. നാച്ചുറലി വിത്തൗട്ട് മേക്കപ്പും രമ്യയുടെ ഫേസ് അതുപോലെ തന്നെയാണെന്ന് ഡിംപല്‍ പറഞ്ഞു. തുടര്‍ന്ന് സാരമില്ല പോട്ടെ എന്ന് സന്ധ്യ വീണ്ടും ഡിംപലിനോട് പറഞ്ഞു. മൊത്തത്തിലുളള അഭിപ്രായമല്ലെ റിസള്‍ട്ടായി വന്നതെന്നും സന്ധ്യ പറഞ്ഞു.


Click it and Unblock the Notifications