ബിഗ് ബോസ് 3യില്‍ ബീന ആന്റണി-മനോജ് നായര്‍ ദമ്പതികളെ കാണാന്‍ ആഗ്രഹം, കാരണം പറഞ്ഞ് രേഷ്മ

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് രേഷ്മാ നായര്‍. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു രേഷ്മ പുറത്തായത്. മുളക് തേക്കല്‍ സംഭവവും രജിത്ത് കുമാറിന്റെ പുറാത്താവലുമെല്ലാം കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം ബിഗ് ബോസിന് മുന്‍പ് മോഡലിംഗ് രംഗത്ത് തിളങ്ങിയ താരമാണ് രേഷ്മ. സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. അതേസമയം ബിഗ് ബോസ് 3 തുടങ്ങാനിരിക്കെ അതില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരെയാണെന്ന് രേഷ്മ പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്.

ബിഗ് ബോസ് 3യില്‍ നടി ബീനാ ആന്റണി

ബിഗ് ബോസ് 3യില്‍ നടി ബീനാ ആന്റണി ചേച്ചിയെയും ഭര്‍ത്താവും നടനുമായ മനോജ് നായരെയും കാണാന്‍ ആഗ്രഹിക്കുന്നു എന്ന് രേഷ്മ പറയുന്നു. കാരണം ഞാന്‍ ഷോയില്‍ നിന്നും ഇറങ്ങിയ ശേഷം അവരുടെ കുറെ വീഡീയോസ് കാണാന്‍ ഇടയായി. ഓരോ എപ്പിസോഡ് കഴിയുമ്പോഴും അവരുടെ റിവ്യൂസ്, അവരുടെ അഭിപ്രായങ്ങള്‍, ആ ഷോയോടുളള അവരുടെ ആവേശം കണ്ടിട്ട് അവര് അതിന്റെയകത്ത് എന്തായാലും വേണമെന്ന് തോന്നി.

അവര് എങ്ങനെയാണ് സ്വന്തമായ സാഹചര്യങ്ങള്‍

അവര് എങ്ങനെയാണ് സ്വന്തമായ സാഹചര്യങ്ങള്‍ വരാന്‍ നേരത്ത് പെരുമാറുക, അത് എങ്ങനെയാണ് പുറത്തുളളവര്‍ അംഗീകരിക്കുക. ഇതൊക്കെ കാണാന്‍ ആകാംക്ഷയുണ്ട്‌. അതൊക്കെ ഒരു രസമുളള കാര്യമല്ലെ. അതൊക്കെ ഒന്ന് കണ്ട് ആസ്വദിക്കാം എന്ന് വിചാരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചത്, അഭിമുഖത്തില്‍ രേഷ്മാ നായര്‍ പറഞ്ഞു. അതേസമയം വര്‍ഷങ്ങളായി സീരിയല്‍ സിനിമാ രംഗത്തുളള താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് നായരും.

മുന്‍പ് ബിഗ് ബോസ് സമയത്ത്

മുന്‍പ് ബിഗ് ബോസ് സമയത്ത് ബീന ആന്റണിയുടെ കുടുംബത്തിന്‌റെതായി വന്ന ലൈവ് വീഡിയോ വൈറലായിരുന്നു. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് അന്ന് ഇവര്‍ പറഞ്ഞു. കൂടാതെ മുളക് തേക്കല്‍ സംഭവത്തിന് ശേഷം രജിത്തിനെ പുറത്താക്കിയതില്‍ പ്രതികരണവുമായും താരകുടുംബം എത്തിയിരുന്നു. എഷ്യാനെറ്റിലെ മൗനരാഗം പരമ്പരയിലാണ് ബീന ആന്റണി ഒടുവില്‍ എത്തിയത്.

Recommended Video

അനുക്കുട്ടി ബിഗ് ബോസിലേക്കോ ? | FilmiBeat Malayalam
സീരിയലില്‍ ശാരി എന്ന കഥാപാത്രമായിട്ടാണ്

സീരിയലില്‍ ശാരി എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. സഹനടിയായുളള വേഷങ്ങളില്‍ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയ താരമാണ് ബീന ആന്റണി. ഓമനത്തിങ്കള്‍പ്പക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ എന്നീ സീരിയലുകളിലെല്ലാം നടി അഭിനയിച്ചു. ഒന്നുമുതല്‍ പൂജ്യ വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബീന ആന്റണി സിനിമയില്‍ എത്തിയത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X