അഡോണിയുടെ പേരില്‍ വഴക്കിട്ട് എയ്ഞ്ചലും മജ്‌സിയയും. നീ അവിടെയുളളപ്പോള്‍ പോവാന്‍ പറ്റില്ലെന്ന് നിയമമുണ്ടോ?
ബിഗ് ബോസ് മൂന്നാം സീസണില്‍ മല്‍സരാര്‍ത്ഥികളുടെ പ്രണയ തന്ത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഗെയിമിന്‌റെ ഭാഗമായി മുന്നോട്ട് പോവാനാണ് ഓരോരുത്തരും ഈയൊരു നീക്കം സ്വീകരിച്ചിരിക്കുന്നത്. മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞ് അടുത്തിടെ സൂര്യ എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ അഡോണി എയ്ഞ്ചല്‍ എന്നിവരും ബിഗ് ബോസിലെ പ്രണയ ജോഡികളാണ്. അതേസമയം അഡോണിയുമായി ബന്ധപ്പെട്ട് എയ്ഞ്ചലും മജ്‌സിയ ഭാനുവും തമ്മില്‍ വഴക്ക് ഉണ്ടായിരിക്കുകയാണ്.

ബിഗ് ബോസിന്‌റെ പുതിയ വീഡിയോയിലാണ് എയ്ഞ്ചലിനോട് ചൂടാവുന്ന മജ്‌സിയയെ കാണിക്കുന്നത്. നീ ഭാഗ്യ ചേച്ചിയുടെ അടുത്ത് പോയിട്ട് എന്താ പറഞ്ഞത് എന്ന് ചൂടായി മജ്‌സിയ എയ്ഞ്ചലിനോട് ചോദിക്കുന്നു. ഞാന്‍ ചേച്ചിയുടെ അടുത്ത് കാര്യങ്ങള്‍ സംസാരിക്കുമ്പോ വെറുതെ ഇക്കാര്യങ്ങളും പറഞ്ഞു എന്ന് എയ്ഞ്ചല്‍ പറഞ്ഞു. അഡോണിയുടെ ഓട്ടോഗ്രാഫില് ഞാന്‍ എഴുതി. അത് എന്റെ സ്‌പേസിലാണ് ഞാനെഴുതിയത് എന്ന് മജ്‌സിയ പറഞ്ഞു. ഇതിന് മറുപടിയായി അതിന് ഞാന്‍ പ്രശ്‌നമാക്കിയില്ലല്ലോ എന്നാണ് എയ്ഞ്ചലിന്റെ മറുപടി.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഇതുകേട്ട് എന്റെയടുത്ത് ആളെ വിട്ട് ചോദിച്ചല്ലോ എന്ന് മജ്‌സിയ ചോദിച്ചു. നിന്റെടുത്ത് ഞാന്‍ വന്ന് സംസാരിച്ചിട്ടില്ലെന്ന് എയ്ഞ്ചല്‍ പറഞ്ഞു. തുടര്‍ന്ന് നീ എന്തിനാ എന്റെയടുത്ത് ഇങ്ങനെ ചൂടാവുന്നതെന്ന് എന്നായിരുന്നു മജ്‌സിയയുടെ മറുപടി. തുടര്‍ന്ന് നീ എന്നോട് അങ്ങനെയാണ് സംസാരിച്ചതെന്ന് എയ്ഞ്ചല്‍ പറഞ്ഞു. നീ അവിടെയുളളപ്പോ അവന്‌റെയടുത്ത് പോവാന്‍ പറ്റില്ലെന്ന് നിയമമുണ്ടോ മജ്‌സിയ ചോദിച്ചു. ഇതിന് മറുപടിയായി ഞാന്‍ അങ്ങനെ പറഞ്ഞോ എന്നായിരുന്നു എയ്ഞ്ചല്‍ ചോദിച്ചത്. തുടര്‍ന്ന് മോളെ നിര്‍ത്ത് മതിയെന്ന് പറഞ്ഞ് നടന്ന് നീങ്ങുന്ന മജ്‌സിയയെ ബിഗ് ബോസിന്‌റെ പുതിയ വീഡിയോയില്‍ കാണിക്കുന്നു.


Click it and Unblock the Notifications