പൊളി ഫിറോസിനെ വെല്ലുവിളിച്ച് രമ്യ, പിന്തുണച്ച് കിടിലം ഫിറോസും സായി വിഷ്ണുവും

By Midhun Raj

ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡുകളില്‍ പൊളി ഫിറോസിനെതിരെ സഹമല്‍സരാര്‍ത്ഥികളെല്ലാം രംഗത്തെത്തിയ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ജയില്‍ നോമിനേഷനിടെയായിരുന്നു പൊളി ഫിറോസ് പറഞ്ഞതിന് മറുപടിയുമായി മറ്റുളളവര്‍ എത്തിയത്. ഇതിനിടെ പലരും ഫിറോസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കൈയ്യാങ്കളിയുടെ വക്കില്‍ വരെ എത്തുകയും ചെയ്തു. മുന്‍ മല്‍സരാര്‍ത്ഥികളെ പോലെ ബിഗ് ബോസ് ഹൗസില്‍ ഒറ്റപ്പെടുന്നുവെന്ന ഗെയിം കളിക്കാനുളള ഫിറോസിന്‌റെ ശ്രമമാണ് പൊളിഞ്ഞത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കിടിലം ഫിറോസും സായി വിഷ്ണുവും റംസാനും മണിക്കുട്ടനുമെല്ലാം പൊളി ഫിറോസിനെതിരെ രംഗത്തെത്തിയിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ബിഗ് ബോസ് ബസര്‍ ശബ്ദം മുഴക്കി ഒടുവില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ബിഗ് ബോസിന്‌റെതായി വന്ന പുതിയൊരു വീഡിയോയില്‍ പൊളി ഫിറോസിനെ വെല്ലുവിളിക്കുന്ന രമ്യയെ കാണിച്ചിരുന്നു.

ബിഗ് ബോസില്‍ ഇതിന് മുന്‍പും

ബിഗ് ബോസില്‍ ഇതിന് മുന്‍പും രമ്യയും ഫിറോസും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. ഇത്തവണ ഫിറോസ് മുന്‍പ് പറഞ്ഞത് വീണ്ടും എടുത്തിട്ടാണ് വെല്ലുവിളിയുമായി രമ്യ എത്തിയത്. എന്റെ ഒരു പേഴ്‌സണല്‍ കാര്യം പറഞ്ഞിട്ടായാലും ഇവിടെ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. ഇപ്പോ ഞാന്‍ പറയുന്നു നിങ്ങള്‍ ആ പേഴ്‌സണല്‍ കാര്യം പറഞ്ഞിട്ട് ഇവിടെ നിന്നും ഇറങ്ങിപ്പോവാന്‍ ധൈര്യമുണ്ടേല്‍ നിങ്ങള്‍ ഇറങ്ങി പോവൂ. രമ്യ പൊളി ഫിറോസിനെ ചലഞ്ച് ചെയ്തു.

പിന്നാലെ രമ്യ പറഞ്ഞത്

പിന്നാലെ രമ്യ പറഞ്ഞത് ഏറ്റുപിടിച്ച് കിടിലം ഫിറോസും പൊളി ഫിറോസിനോട് ഒരു കാര്യം പറഞ്ഞ് എത്തി. ആ കുട്ടി ചലഞ്ച് ചെയ്ത സ്ഥിതിക്ക് പറയാന്‍ നീ ബാധ്യസ്ഥനാണ് എന്നാണ് ഫിറോസ് ഖാനോട് കിടിലം പറഞ്ഞത്. തുടര്‍ന്ന് എനിക്ക് അത് ഇവിടെ നിന്ന് കേള്‍ക്കണം എന്ന് രമ്യയും പറഞ്ഞു. രമ്യയെ പിന്തുണച്ച് സായി വിഷ്ണുവും പിന്നാലെ എത്തുന്നുണ്ട്.

ഇനി അങ്ങനെ ആരെയും പറയാന്‍ നില്‍ക്കരുത്

ഇനി അങ്ങനെ ആരെയും പറയാന്‍ നില്‍ക്കരുത്. എന്തേലും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പറയണം എന്നാണ് സായി വിഷ്ണു പൊളി ഫിറോസിനോട് പറയുന്നത്. വായിതോന്നുന്നത് സ്ത്രീകളെ കുറിച്ച് പറയുന്നവന്‍ ആണോ ഫിറോസെന്ന് കിടിലം ഫിറോസും പൊളി ഫിറോസിനോട് ചോദിക്കുന്നു. അതേസമയം രമ്യയും ഫിറോസ് ഖാനും തമ്മിലുളള വിഷയം ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് കാണിക്കുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
ബിഗ് ബോസില്‍ തിരിച്ചെത്തിയ ശേഷം

ബിഗ് ബോസില്‍ തിരിച്ചെത്തിയ ശേഷം മികച്ച പ്രകനമാണ് രമ്യ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് രമ്യ വന്നിരിക്കുന്നതെന്ന് മിക്ക മല്‍സരാര്‍ത്ഥികളും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ അടുത്തിടെ റീഎന്‍ട്രി നടത്തിയതിന് പിന്നാലെ രമ്യ ആദ്യം വഴക്കിട്ടത് ഫിറോസിനോടും സജ്‌നയോടുമാണ്. ഈസ്റ്റര്‍ എപ്പിസോഡിലായിരുന്നു രമ്യ പണിക്കര്‍ വീണ്ടും ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X