ഋതുവിന് പുച്ഛം; മുഖത്ത് നോക്കി പറഞ്ഞ് രമ്യ, ബിഗ് ബോസ് അന്തരീക്ഷം വീണ്ടും വഷളാകുന്നു

ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്.ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 85 ദിവസം പിന്നിടുകയാണ്. 18 പേരുണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 9 പേരാണ് ഉളളത്. ഇവർ ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്. ദിവസം കുറയുന്തോറും മത്സരവും മുറുകി വരുകയാണ്. 100 ദിവസം പൂർത്തിയാക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല.ഫൈനൽ ഫൈവിൽ ഇടം നേടണമെന്നാണ് മത്സരാർഥികളുടെ ആഗ്രഹം.

rithu-remya


പോയ വാരം വളരെ ശാന്തമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസ് മുന്നോട്ട് പോയത്. അധികം വഴക്കുകളും പ്രശ്നങ്ങളും ഹൗസിൽ ഉണ്ടായിരുന്നില്ല. ടാസ്ക്ക് സംബന്ധമായ ചില പ്രശ്നങ്ങൾ ഒഴികെ വളരെ സമാധാനത്തോടെയായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ഇപ്പോൾ അവസ്ഥ മാറിയിരിക്കുകയാണ്. വീണ്ടും നാടകീയ രംഗങ്ങൾക്ക് വേദിയാവുകയാണ് ബിഗ് ബോസ് ഹൗസ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഋതു മന്ത്രയും രമ്യയും തമ്മിലുള്ള വഴക്കാണ്. ഋതുവിന്റെ പെരുമാറ്റത്തിലെ പുച്ഛത്തെ വിമർശിച്ചു കെണ്ട് രമ്യ നേരത്തെ രംഗത്തെത്തിയിരുന്നു. നോമിനേഷനിലും പിന്നീട് ക്യാപ്റ്റൻ അനൂപിനോടും രമ്യ ഇത് വെളിപ്പെടുത്തിയിരുന്നു. ഋതു ടാസ്ക്കിനിടെ തന്നെ പരിഹസിച്ചെന്നും രമ്യ അനൂപിനോട് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ഋതുവിനോട് പറയുകയും ചെയ്തിരുന്നു. ഋതു പ്രശ്നം പരിഹരിക്കാൻ തയ്യാറുമായിരുന്നു. എന്നാൽ വീണ്ടും ഇതിനെ ചൊല്ലി രമ്യയും ഋതുവും തമ്മിൽ കലഹിക്കുകയാണ്. രമ്യയ്ക്കും പുച്ഛമാണെന്നാണ് ഋതുവും പറയുന്നുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസ് ഹൗസിലെ രണ്ട് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കമുണ്ടാകുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

രമ്യ ഋതുവിനെതിരെ ഉന്നയിച്ച ആരോപണം ഋതുവിനെ ചൊടിപ്പിച്ചിരുന്നു. ഇത് രമ്യയോട് ചോദിക്കണമെന്ന് ഋതു വാശി പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാവരും കൂടി ഋതുവിനെ സമാധാനിപ്പിക്കുകയായിരുന്നു. ഇനി രണ്ട് ആഴ്ച മാത്രമാണ് ഹൗസിലുള്ളതെന്നും മിണ്ടാതിരിക്കാൻ ഉദ്ദ്യേശിക്കുന്നില്ലെന്നും ഋതു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഇവരുടെ വഴക്ക് വൈറലായിട്ടുണ്ട്. രണ്ട് പേർക്കും അൽപം പുച്ഛം കൂടുതൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X