For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന് ധൈര്യം പകർന്ന് റിമി ടോമി; ഒരുപാട് മിസ് ചെയ്യുന്നു, പറ്റുമെങ്കിൽ തിരിച്ചു വരൂ, കാരണമുണ്ട്...

  |

  അപ്രതീക്ഷിതമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിവസവും അരങ്ങേറുന്നത്. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 നൂറാം ദിവസത്തിലേയ്ക്ക് അടുക്കുകയാണ്. അപ്രതീക്ഷിതമായ ടാസ്ക്കുകൾക്കൊപ്പം തന്നെ അവിചാരിതമായ പല സംഭവങ്ങൾക്കും മത്സരാർഥികൾ സാക്ഷിയാകേണ്ടി വരുന്നുണ്ട്. സജ്ന- ഫിറോസ് ദമ്പതിമാരുടെ പുറത്താക്കൽ മുതൽ ഡിംപലിന്റെ അച്ഛന്റെ വിയോഗം വരെ ഞെട്ടലോടെയാണ് മത്സരാർഥികൾ നേരിട്ടത്. ഡിപംലിനെ പോലെ തന്നെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം മറ്റ് മത്സരാർഥികളേയും പ്രേക്ഷകരേയും തളർത്തിയിട്ടുണ്ട്. വേദനയോടെയാണ് ഡിംപൽ പിതാവ് സത്യവീർ സിംഗിന്റെ വിയോഗത്തെ കുറിച്ച് ശ്രവിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഡിംപലിന് ആശംസയുമായി അച്ഛനും കുടുംബാംഗങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.

  Rimi Tomy- dimpal

  കേരള ജനത ഡിംപലിന്റേയും കുടുംബത്തിന്റേയും സങ്കടത്തിൽ പങ്കുചേരുന്ന കാഴ്ചയാണ് കാണുന്നത്. നിരവധി പേരാണ് കുടുംബത്തിന് ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്ന് ഗായികയും അവതാരകയുമായ റിമി ടോമി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റിമി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

  പറ്റുമെങ്കിൽ തിരിച്ചു വരുവെന്നാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഡിംപലിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. റിമിയുടെ വാക്കുകൾ ഇങ്ങനെ... മിസ് യു ഡിയർ. ഇതുവരെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പക്ഷെ ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ വല്ലാണ്ട് മനസ് എന്തോപോലെ... പറ്റുമെങ്കിൽ തിരിച്ചു വരു. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേയുള്ളൂ. എന്തെന്നാൽ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അതുകൊണ്ട് പറയുന്നതാണ്. ഒരുപാട് ഇഷ്ടം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ- റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  റിമി ടോമിയുടെ ഇൻസ്റ്റഗ്രം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. റിമിയെ പോലെ തന്നെ ഡിംപലിനോട് തിരിച്ചി വരാൻ നിരവധി പേർ അഭ്യർഥിച്ചിട്ടുണ്ട്. റിമി മാത്രമല്ല നിരവധി പേർ ഡിംപലിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്.

  ബിഗ് ബോസ് സീസൺ 2 മത്സരാർഥി ആര്യയും ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്നിരുന്നു. തന്റെ പ്രിയപ്പെട്ട മത്സരാർഥിയായിരുന്നു ഡിംപൽ എന്ന തുറന്നെഴുതി കൊണ്ടാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത്. ആര്യയുടെ കുറിപ്പ് ഇങ്ങനെ... ''പ്രിയപ്പെട്ട ഡിംപൽ, എന്നെ സംബന്ധിച്ചിടത്തോളം, നീയാണ് ഈ സീസണിലെ വിജയി. ആദ്യം മുതൽ തന്നെ ഞാൻ വളരെയധികം നിങ്ങളെ ആരാധിച്ചിരുന്നു. നിങ്ങൾ ഇതിനോടകം തന്നെ ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പിടിച്ചു നിൽക്കു. പപ്പ വളരെയധികം അഭിമാനത്തിൽ ആയിരിക്കും, ഇനി മുതൽ അദ്ദേഹം നിങ്ങൾക്കൊപ്പം നിന്ന് നിങ്ങളെ നയിക്കും. ഈ സാഹചര്യം തരണം ചെയ്യാനുള്ള ശക്തി നിനക്കുണ്ടാകട്ടെ. നിന്നെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ, ആത്മാവിനു നിത്യശാന്തി നേരുന്നു," ആര്യ കുറിച്ചു.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  ഈ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് ഭാലിന്റെ വിയോഗം. ടാസ്ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോഴായിരുന്നു ഹൃദയം പൊട്ടുന്ന വേദന ഡിംലിനെ തേടിയെത്തിയത്. സഹോദരി തിങ്കളായിരുന്നു ഡിംപലിനെ ഇക്കാര്യം വിളിച്ച് അറിയിച്ചത്. വാർത്തയറിഞ്ഞ ശേഷം പപ്പാ എന്ന് വിളിച്ചു അലറിക്കരയുന്ന ഡിംപലിനെയാണ് പ്രേക്ഷകർ കണ്ടത്. അപ്പോൾ തന്നെ താരം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുകയും ചെയ്തു. ഇനി ഹൗസിലേയ്ക്ക് മടങ്ങി എത്തില്ലെന്ന് ഡിംപലും മോഹൻലാലും അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ എപ്പിസോഡിലാണ് മോഹൻലാൽ ഇക്കാര്യം ഔദ്യോഗികമായി പങ്കുവെച്ചത്. ഡിംപലും തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ടോപ്പ് ഫൈവിൽ പ്രതീക്ഷിച്ചിരുന്ന മത്സരാർഥിയായിരുന്നു ഡിംപൽ.

  English summary
  Bigg Boss Malayalam Season 3 Rimi Tomy gives courage to Dimple Bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X