ആറ്റിറ്റ്യഡ് മാറ്റനല്ല ഇവിടെ നിന്ന് പോയത്; റിതുവിന്റെ പുച്ഛത്തെ കുറിച്ച് രമ്യ, തിരിച്ചടിച്ച് റിതുവും
കഴിഞ്ഞ ആഴ്ചകളില്‍ സമാധാനപരമായി പോവുകയായിരുന്ന ബിഗ് ബോസ് വീട് വീണ്ടും വാക്ക് തര്‍ക്കത്തിലും വഴക്കിലേക്കും എത്തിയിരിക്കുകയാണ്. ആദ്യം റംസാനും മണിക്കുട്ടനും തമ്മില്‍ മോണിങ് ടാസ്‌കില്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. കിടിലം ഫിറോസും ഇതേറ്റ് പിടിച്ചു. പിന്നീട് റിതുവും രമ്യയും തമ്മിലാണ് മറ്റൊരു പ്രശ്‌നത്തിന് തുടക്കം കുറിച്ചത്.
കിച്ചണില്‍ നില്‍ക്കുമ്പോഴാണ് റിതുവും രമ്യയും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. രമ്യയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതെങ്കിലും റിതു ആദ്യം ഒഴിഞ്ഞ് മാറി. പിന്നാലെ കൂടിയ രമ്യ റിതുവിനെ കൊണ്ട് സംസാരിപ്പിച്ചു. പല തവണ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ് രമ്യ വീണ്ടും എടുത്തിടുന്നതെന്ന് ആരോപിച്ചറിതു ഒരു കാര്യം നടന്ന് കഴിഞ്ഞാല്‍ അത് അപ്പോള്‍ പറയണം. അല്ലെങ്കില്‍ ആ ദിവസം പറയണമെന്ന് സൂചിപ്പിച്ചു. അതല്ലാതെ രണ്ട് ദിവസം മുന്‍പ് നടന്ന കാര്യം ഇപ്പോഴല്ല വന്ന് പറയേണ്ടത്. ഇതിനിടെ റിതു തന്നെ മുന്‍പും പുച്ഛിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് രമ്യ എത്തിയത്.

പൊതുനിരത്തിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി സോനാക്ഷി സിൻഹ, ചിത്രങ്ങൾ കാണാം
വഴക്ക് കൂടണമെങ്കില്‍ ഇഷ്ടം പോലെ സ്‌പെയ്‌സ് ഉണ്ട് അവിടെ നിന്ന് വഴക്ക് ഉണ്ടാക്കിക്കോളുവെന്നും റിതു പറയുന്നു. പല തവണ റിതു ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും രമ്യ പിന്തുടര്‍ന്ന് സംസാരിക്കുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നോമിനേഷനില്‍ പറഞ്ഞോളൂ എന്ന് പറഞ്ഞ് റിതു പിന്മാറി. ഇടയ്ക്ക് താനിവിടെ നിന്ന് പോയത് ആറ്റിറ്റിയൂഡ് മാറ്റനല്ലെന്ന് രമ്യയും തിരിച്ച് പറയുന്നു. നിങ്ങളുടെ നിലപാടിനെ പുച്ഛിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ നിങ്ങള്‍ പുച്ഛിച്ചു എന്നില്ലെന്ന് റിതു സൂചിപ്പിച്ചു.


Click it and Unblock the Notifications