For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതുവിൻ്റെ നോട്ടത്തിൽ മയങ്ങിയതാണോ, ഷിയാസിൻ്റെ ലുക്ക് കണ്ടോന്ന് താരം, കിടിലൻ ഫോട്ടോസ് വൈറൽ

  |

  ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിതു മന്ത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതുവരെയും കാര്യമായ അഭിമുഖങ്ങളിലൊന്നും റിതു പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും പ്രണയത്തെ കുറിച്ചും അറിയാനാണ് ഏവരും പ്രതീക്ഷയോടെ ഇരിക്കുന്നത്.

  ആരെയും മയക്കുന്ന ക്യൂട്ട് ലുക്കിൽ നടി ഫരിയ അബ്ദുള്ള, മനോഹരമായ ഫോട്ടോസ്

  കഴിഞ്ഞ ദിവസങ്ങളില്‍ റിതുവിന്റെ കാമുകനെന്ന് രീതിയില്‍ അറിയപ്പെടുന്ന ജിയ ഇറാനിയെ കുറിച്ചുള്ള വാര്‍ത്തകളാണ് നിരന്തരം വരുന്നത്. റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം ജിയ പുറത്ത് വിടാറുണ്ടെങ്കിലും റിതു ഇതുവരെയും അതേ കുറിച്ച് പറഞ്ഞിട്ടില്ല. പുറത്ത് വന്നിട്ടും അതിലൊരു മാറ്റമില്ലാത്തത് കൊണ്ട് ഫാന്‍സും കണ്‍ഷ്യൂഷനിലാണ്.

  ഇപ്പോഴിതാ നടനും മോഡലും മുന്‍ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനൊപ്പമുള്ള റിതുവിന്റെ ഫോട്ടോ വൈറലാവുകയാണ്. ഇരുവരും ഒരുമിച്ച് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത വീഡിയോയും അതിനോട് അനുബന്ധിച്ച ഫോട്ടോസുമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി റിതു നല്‍കിയിരിക്കുന്നത്. 'ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നേ' എന്നാണ് ചിത്രത്തിന് റിതു നല്‍കിയ ക്യാപ്ഷന്‍. സുഹൃത്തുക്കളുടെ സമയമാണിതെന്നും എനിക്കിത് ഇഷ്ടപ്പെട്ടുവെന്നും നടി സൂചിപ്പിക്കുന്നുണ്ട്.

  റിതുവിന്റെ സുഹൃത്തും നടിയും മോഡലുമായ റിയ മലബാറില്‍ ഒരു ഫാഷന്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ ഷിയാസും പങ്കെടുത്തിരുന്നു. റിയയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നിത്. അത് പറഞ്ഞപ്പോള്‍ തന്നെ എനിക്കും ഭയങ്കര താല്‍പര്യമായി. കാരണം ഞാന്‍ കണ്ണൂരില്‍ നിന്നാണ്. കുറേ ആളുകളുടെ ഇഷ്ടവും സ്വപ്‌നങ്ങളും മനസിലാക്കിയത് കൊണ്ടാണ് റിയയ്ക്ക് ഈയൊരു ചിന്തയില്‍ എത്താന്‍ സാധിച്ചത്. മലബാറില്‍ ഇത്തരമൊന്ന് നടത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാം. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റിതു സംസാരിച്ചത്.

  ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിയാത്തത് മൂലം മറ്റ് നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് റിതു തന്നെ വ്യക്തമാക്കിയിരുന്നു. പൊതുവേ അഭിമുഖങ്ങള്‍ കൊടുക്കാത്തതും അത് കൊണ്ടാണ്. അതേ സമയം ഫിനാലെയില്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാള്‍ റിതുവാണ്. പുറത്ത് വലിയ ആരാധകപിന്‍ബലം നടിയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റിതു വീണ്ടും മോഡലിങ്ങിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ച് എത്തിയിരുന്നു. ഇത്തവണ ഒരു മണവാട്ടി ഗെറ്റപ്പിലായിരുന്നു.

  Vismaya Case: Vijith replies to Shiyas Kareem | FilmiBeat Malayalam

  താനൊരു മുഗള്‍ ബ്രൈഡ് ആയെന്ന് സൂചിപ്പിച്ച് കൊണ്ട് മനോഹരമായ ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തു. ഇതിനിടെ നടന്‍ സുദേവ് നായര്‍ക്കൊപ്പമുള്ള റിതുവിന്റെ ഫോട്ടോയും വൈറലായിരുന്നു. മുന്‍പ് ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോഷൂട്ടിനിടയില്‍ നിന്നുളഅള ചിത്രങ്ങളായിരുന്നിത്. എന്നിട്ടും കാമുകനെ കുറിച്ചൊന്നും സൂചിപ്പിക്കാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ അതിനുള്ള മറുപടിയുമായി താരമെത്തുമെന്നാണ് കരുതുന്നത്.

  English summary
  Bigg Boss Malayalam Season 3: Rithu Manthra And Shiyas Kareem Can't Take Their Eyes From Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X