മണവാട്ടിയായി ബിഗ് ബോസ് താരം റിതു മന്ത്ര; നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്നാലെ പോവാന്‍ ഉപദേശിച്ച് ആരാധകരും
മലയാളം ബിഗ് ബോസിലൂടെ വമ്പന്‍ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ് റിതു മന്ത്ര. പുറത്ത് വന്നതിന് ശേഷം തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് റിതു രംഗത്ത് വന്നിരുന്നെങ്കിലും കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ കഴിയുന്നത് വരെ ചില നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് മത്സരാര്‍ഥികളെല്ലാവരും തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ റിതു മന്ത്ര വീണ്ടും തന്റെ ജോലിയിലേക്ക് പ്രവേശിച്ചതായിട്ടുള്ള സൂചനകളാണ് വരുന്നത്. പുതിയ ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിതു തന്നെയാണ് പുറത്ത് വിട്ടത്. 'ഒരു മുഗള്‍ മണവാട്ടിയായി' വളരെ മനോഹരമായ ടീം വര്‍ക്ക് ആയിരുന്നുവെന്നും ക്യാമറയ്ക്ക് പിന്നിലെ കാഴ്ചയാണിതെന്നും സൂചിപ്പിച്ചാണ് വീഡിയോയുമായി റിതു എത്തിയത്.

സാധാരണ പോലെ തന്നെ റിതു വീണ്ടും മനോഹരിയായിരിക്കുന്നു. അതില്‍ മാത്രം ഫോക്കസ് ചെയ്യുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക. അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലത്. തുടങ്ങി റിതുവിന് പിന്തുണയുമായി നൂറ് കണക്കിനുള്ള കമന്റുകളാണ് വരുന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം റിതുവിന്റെ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
സിംപിൾ സ്റ്റൈലിൽ ഉർവശി റട്ടേല, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
മോഡലും നടനുമായ ജിയ ഇറാനിയുമായി റിതു പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വാകര്യ നിമിഷങ്ങളിലെ ഫോട്ടോസ് ജിയ പുറത്ത് വിട്ടിരുന്നു. പല അഭിമുഖങ്ങളിലൂടെയായി റിതുവുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് ജിയ മനസ് തുറന്നു. എന്നാല്‍ റിതു ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ സത്യമെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications