അവസാനത്തെ ക്യാപ്റ്റനായി റിതു മന്ത്ര; ക്യാപ്റ്റന്‍സി വിട്ട് കൊടുക്കാന്‍ പൂര്‍ണ സമ്മതം പറഞ്ഞ് ഡിംപലും
നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ രണ്ടാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. ഇതോടെ മത്സരാര്‍ഥികളെ പോലെ പ്രേക്ഷകരും ഗ്രാന്‍ഡ് ഫിനാലെക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഈ സീസണിലെ അവസാന ക്യാപ്റ്റന്‍ എന്ന ലേബലില്‍ തിരഞ്ഞെടുക്കപ്പെട്ടത് അഡോണി ആയിരുന്നു. ശേഷം അദ്ദേഹം പുറത്ത് പോയതോടെ ആ സ്ഥാനം അനൂപിന് കൈമാറി.
തൊട്ടടുത്ത രണ്ട് ആഴ്ചയും ക്യാപ്റ്റന്‍സി ടാസ്‌ക് നടത്തി. രണ്ടിലും അനൂപ് തന്നെ വിജയിച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ നടത്തിയ മത്സരത്തില്‍ നോബിയ്ക്ക് വേണ്ടിയായിരുന്നു അനൂപ് ഇറങ്ങിയത്. മണിക്കുട്ടനോടും റംസാനോടും ഏറ്റുമുട്ടിയാണ് നോബിയ്ക്ക് ഈ വിജയം അനൂപ് നേടി കൊടുത്തത്. അതേ സമയം ബിഗ് ബോസില്‍ ഇതുവരെ ക്യാപ്റ്റനാവാത്തവര്‍ക്ക് ഈയൊരു ചാന്‍സ് കൊടുക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ് അവതാരകന്‍ മോഹന്‍ലാല്‍.

റിതും ഡിംപലും ക്യാപ്റ്റന്‍ ആയിട്ടില്ലെന്ന് പറഞ്ഞതോടെ അവരില്‍ ആര്‍ക്കെങ്കിലും അവസരം കൊടുക്കാന്‍ പറ്റുമോന്ന് ചോദിച്ചു. പൂര്‍ണസമ്മതമാണെന്ന് നോബി അറിയിച്ചതോടെ അത് റിതുവിന് നല്‍കനായിരുന്നു ഡിംപലിന്റെ നിര്‍ദ്ദേശം. റിതുവാണ് തുടര്‍ച്ചയായി ഇവിടെ നിന്നതെന്നും താന്‍ രണ്ടാഴ്ച ഇവിടെ ഇല്ലായിരുന്നു എന്നും ഡിംപല്‍ ആവര്‍ത്തിച്ച് പറഞ്ഞു. അങ്ങനെ അനൂപ് ജയിച്ച ക്യാപ്റ്റന്‍സി ടാസ്‌കില്‍ റിതു വീട്ടിലെ ഏറ്റവും അവസാനത്തെ ക്യാപറ്റനായി നിയമിക്കപ്പെട്ടു.
ഹോട്ട് ലുക്ക് പരീക്ഷിച്ച് ശ്രീമുഖി, പുത്തൻ ഫോട്ടോസ് വൈറലാവുന്നു
Recommended Video
അതേ സമയം ഈ ക്യാപ്റ്റന്‍സി നോബിയ്ക്ക് കിട്ടിയതില്‍ ആരാധകര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. നല്ലൊരു ഗെയിം കിട്ടിയിട്ടും ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് നോബി കളിക്കാന്‍ ഇറങ്ങാത്തതിനെ എല്ലാവരും ചോദ്യം ചെയ്തിരുന്നു. ഇത് നോബിയ്ക്ക് അര്‍ഹത ഇല്ലാത്ത ക്യാപ്റ്റന്‍സി ആണെന്ന് സോഷ്യല്‍ മീഡിയയും പറഞ്ഞിരുന്നു. ഒടുവില്‍ അത് നോബിയില്‍ നിന്ന് മാറിയിരിക്കുകയാണ്.


Click it and Unblock the Notifications