ഋതുവിന്റെ പ്രധാന ഇരട്ടത്താപ്പുകൾ; സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലാകുന്നു...
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് ഋതു മന്ത്ര. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് ഋതു അത്ര സുപരിചിതയായിരുന്നില്ല. എന്നാൽ ചെറിയ സമയം കൊണ്ട് തന്നെ ഋതു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഹൗസിൽ ചില വാക്ക് തർക്കങ്ങൾ നടക്കാറുണ്ടെങ്കിലും എല്ലാവരുമായി അടുത്ത ബന്ധം പുലർത്താൻ താരം ശ്രമിക്കാറുണ്ട്. ഗ്രൂപ്പുകളിൽ ഒതുങ്ങാതെ തന്റെ നിലപാടിലൂടെയാണ് ഋതു മുന്നോട്ട് പോകുന്നത്.

തുടക്കത്തിൽ ബി ബി ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഋതുവും അഡോണിയും ഇവരുടെ പിണക്കം ഹൗസിൽ വലിയ ചർച്ചാ വിഷയമായിരുന്നു. പലപ്പോഴും ഇരുവരും ഏറ്റുമുട്ടാറുണ്ട്. അഡോണി ഡെയ്ലി ടാസ്ക്കിൽ ഋതുവിനെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന് വിളിച്ചിരുന്നു. ഇത് ഹൗസിന് അകത്ത് മാത്രമല്ല പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. ഋതുവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഋതുവിനെ വിമർശിച്ചു കൊണ്ടുളള ഫേസ്ബുക്ക് പോസ്റ്റാണ്.
ഋതുവിന്റെ പ്രധാന ഇരട്ടത്താപ്പുകൾ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഋതു ഹൗസിൽ കാണിച്ച ഡബിൾ സ്റ്റാൻഡുകളെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. കുറിപ്പ് വായിക്കാം...
സ്ത്രീകൾക്ക് പ്രാധിനിത്യം കിട്ടുന്നില്ല എന്ന് രമ്യയോട് എന്നിട്ട് ഋതു ഒഴിച്ച് വേറെ സ്ത്രീകളില്ലാത്ത ടോപ് 5 ലിസ്റ്റ് ലാലേട്ടൻ പൊക്കിയപ്പോൾ ഡിംപലിന്റെ പേര് പറഞ്ഞു രക്ഷപ്പെട്ടു.
2.റംസാനോട് അഡോണിയെ ഒകെ എന്ത് കണ്ടിട്ടാണ് ക്യാപ്റ്റൻസി ടാസ്കിലോട്ട് നോമിനേറ്റ് ചെയ്യുന്നേ എല്ലാവരും ... റംസാൻ : നീ അഡോണിയെ അല്ലെ പറഞ്ഞേ ലെ ഋതു അതുപിന്നേ എല്ലാവരും പറയുമ്പോ ഞാനും പറഞ്ഞു
നിലപാട് സിംഹം.ഇ തൊക്കെ ലേറ്റസ്റ്റ് പ്രീവിയസ് എപിസോഡ്സ് നോക്കിയാൽ ഇഷ്ടം പോലുണ്ട് - എന്ന് കുറിപ്പിൽ പറയുന്നു.
ബിഗ് ബോസ് 10ാം വാരത്തിലേയ്ക്ക് കടക്കുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 13 പേരാണുള്ളത്. സംഭവബഹുലമായി ഹൗസ് മുന്നോട്ട് പോകുകയാണ്.


Click it and Unblock the Notifications