Just In
- 2 hrs ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 2 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 3 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 3 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- News
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും സംഘടിതമായി നീങ്ങുന്നു; മുല്ലപ്പള്ളി
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് നോമിനേഷനില്‍ മുന്നില്‍ റിതു മന്ത്ര, കിടിലം ഫിറോസിനെയും വിടാതെ മല്‍സരാര്‍ത്ഥികള്‍
ബിഗ് ബോസ് സീസണ് 3 ഒരാഴ്ച പിന്നിട്ടതോടെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. വിവിധ മേഖലകളില്‍ നിന്നുളള പതിനാല് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസിന്റെ തുടക്കത്തിലുണ്ടായിരുന്നത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കഴിഞ്ഞ ദിവസം രണ്ട് മല്‍സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ മൊത്തം പതിനാറ് മല്‍സരാര്‍ത്ഥികളായി മാറി. ബിഗ് ബോസ് നല്കിയ ടാസ്ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. വ്യക്തി ജീവിതത്തെ കുറിച്ചുളള പലരുടെയും തുറന്നുപറച്ചിലുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം ബിഗ് ബോസിന്റെ ഏട്ടാം ദിനം കാത്തിരുന്ന നോമിനേഷന് പ്രകിയ നടന്നിരിക്കുകയാണ്. സന്തോഷത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് നോമിനേഷന് ചൂടിലേക്ക് കടക്കുകയായിരുന്നു ബിഗ് ബോസ് ഹൗസ്. നോബി മാര്‍ക്കോസിനെയാണ് നോമിനേഷനില്‍ ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്.

ആദ്യമെത്തിയ നോബി ഋതു മന്ത്രയെയും സായ് വിഷ്ണുവിനെയുമാണ് നോമിനേറ്റ് ചെയ്തത്. ഇതിനുളള കാരണവും നടന് വ്യക്തമാക്കി.
ഇരുവരും ഒന്നുകൂടി ആക്ടീവാകണമെന്നും എല്ലാവരുമായും മിംഗിള്‍ ചെയ്യുന്നത് കൂട്ടണമെന്നുമാണ് നോബി പറഞ്ഞത്. പിന്നാലെ സായിയെയും ഋതുവിനെയും ഡിംപലും നോമിനേറ്റ് ചെയ്തു. സന്ധ്യാ മനോജിനെയും റിതു മന്ത്രയെയും ആണ് കിടിലം ഫിറോസ് നോമിനേറ്റ് ചെയ്തത്.

മണിക്കുട്ടന് കിടിലം ഫിറോസിനെ നോമിനേറ്റ് ചെയ്തുകൊണ്ടാണ് എത്തിയത്. ഫിറോസ് വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. ഉപദേശിക്കുന്നു എന്നീ കാരണങ്ങളാല്‍ ഒന്നിലധികം പേര് ഫിറോസിനെ നോമിനേറ്റ് ചെയ്തു. മടിയും സത്യസന്ധത ഇല്ലായ്മയും ക്യാമറയ്ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന കാരണത്താലും ലക്ഷ്മി ജയനും നോമിനേറ്റ് ചെയ്യപ്പെട്ടു.

മണിക്കുട്ടനെ നോമിനേറ്റ് ചെയ്താണ് റംസാന് എത്തിയത്. മണിക്കുട്ടന് ചേട്ടന് ശക്തനായ മല്‍സരാര്‍ത്ഥിയാണെന്ന് തെളിയിക്കാന്‍ ഏരിതീയില്‍ എണ്ണയൊഴിക്കുന്ന വ്യക്തിയാണെന്ന് റംസാന് ആരോപിച്ചു. കൂടാതെ ഡിംപലിനെയും റംസാന് നോമിനേറ്റ് ചെയ്തു. ലക്ഷ്മി ജയന് സന്ധ്യയെയും, അഡോണിയെയും നോമിനേറ്റ് ചെയ്തു.

സായി വിഷ്ണു കിടിലം ഫിറോസ്, അഡോണി തുടങ്ങിയവരെയും പറഞ്ഞു. ഇത്തവണ എവിക്ഷന് പ്രകിയയിലേക്ക് ഏഴ് വോട്ടുകളുമായി റിതു മന്ത്രയാണ് ഒന്നാമത് എത്തിയത്. പിന്നാലെ കിടിലം ഫിറോസ്, ലക്ഷ്മി ജയന്, ഡിംപല്‍ ഭാല്‍, സന്ധ്യാ മനോജ്, സായി വിഷ്ണു, അഡോണി,ഭാഗ്യലക്ഷ്മി തുടങ്ങിയവരും നോമിനേറ്റ് ചെയ്യപ്പെട്ടു.