ഡിംപല്‍ പറയുന്നത് മാത്രം കേള്‍ക്കുന്നു, മണിക്കുട്ടന്‍ ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചില്ല, കിടിലത്തോട് ഋതു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറെ ചര്‍ച്ചയായ സൗഹൃദമാണ് മണിക്കുട്ടനും ഡിംപലും. മജ്‌സിയ പുറത്തുപോയതിന് പിന്നാലെ ഡിംപല്‍ അടുത്ത സുഹൃത്തായി കരുതിയത് മണിക്കുട്ടനെ മാത്രമാണ്. ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഷോയില്‍ മുന്നോട്ടുപോയത്. മണിക്കുട്ടന്‍ ഇടയ്ക്ക് പുറത്തുപോയത് ഡിംപലിനെയും, ഡിംപല്‍ പോയത് മണിക്കുട്ടനിലും ഏറെ സങ്കടമുണ്ടാക്കിയിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ രണ്ടുപേരും ഹൗസില്‍ വീണ്ടും ആക്ടീവായി മാറി.

നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

ബിഗ് ബോസിന്‌റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ പരസ്പരം ചര്‍ച്ച ചെയ്ത ശേഷമാണ് ഓരോ ടാസ്‌ക്കിലും ഇരുവരും പങ്കെടുക്കുന്നത്. ഡിംപല്‍ കൂടുതല്‍ സംസാരിക്കുന്നതും മണിക്കുട്ടനോട് തന്നെ. അതേസമയം ഡിംപല്‍ തിരിച്ചുവന്ന ശേഷം മണിക്കുട്ടനുണ്ടായ മാറ്റത്തെ കുറിച്ച് ഋതു സംസാരിച്ചിരുന്നു.

മോര്‍ണിംഗ് ടാസ്‌ക്കിന് പിന്നാലെ

മോര്‍ണിംഗ് ടാസ്‌ക്കിന് പിന്നാലെ കിടിലം ഫിറോസിനോടാണ് മണിക്കുട്ടനെ കുറിച്ച് റിതു സംസാരിച്ചത്. മണിക്കുട്ടനും റംസാനും ഏറ്റുമുട്ടിയതില്‍ ആരാണ് ആദ്യം ഫിസിക്കലി അറ്റാക്ക് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല, ഇക്ക കണ്ടിരുന്നോ. അത് ഞാന്‍ ഇക്കയോട് ചോദിക്കണമെന്ന് വിചാരിച്ച ഒരു കാര്യമാണ്. നമ്മള് അവിടെ മൂന്ന് പേരും നിന്ന് ഇവരുടെത് കണ്ടുകൊണ്ടിരിക്കുകയാണ്.

അപ്പോ സായി പറഞ്ഞു

അപ്പോ സായി പറഞ്ഞു റംസാന്‍ അങ്ങോട്ട് വരുന്നത് കണ്ടു. പിന്നെ നമ്മള് കണ്ടില്ല. ഇവിടെ രണ്ട് മൂന്ന് സ്ഥലങ്ങളില്‍ ഓരോ കാര്യങ്ങള് നടക്കുന്നത് കൊണ്ട് നമ്മള് എല്ലാത്തിലും പോയി. അപ്പോ മണിക്കുട്ടന്‍ പറയുവാണ്. അതങ്ങനാണ് കാണേണ്ടത് കാണൂലാന്ന്. ഞാന്‍ ബയാസ്ഡായി എന്നാണ് പറയുന്നത്.

അത് പറഞ്ഞുകൊടുത്തത്

അത് പറഞ്ഞുകൊടുത്തത് ആരാണെന്നും എനിക്കറിയാം. മണിക്കുട്ടന്‍ അങ്ങനെ ചിന്തിച്ചെടുക്കൂല. അത് അന്ന് എന്നെ സഹോദരി എന്ന് വിളിച്ചത് തൊട്ട് എനിക്ക് മനസിലായി, എന്താണ് ഉദ്ദേശമെന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും. സഹോദരി എന്ന് വിളിക്കുന്നത് നല്ലതാണ്. പക്ഷേ അന്ന് ആ ഒരു ടോപ്പിക്ക് കൊണ്ടുവരേണ്ട ആവശ്യം എന്താ.

അതിന്‌റെ ഒരു ആവശ്യകത എന്താണെന്നും

അതിന്‌റെ ഒരു ആവശ്യകത എന്താണെന്നും ആണ് ഞാന്‍ ചോദിക്കുന്നത്. ഇത് ഫുള് ഡിംപല് ഇങ്ങനെ പറഞ്ഞുകൊടുത്തേ ഇരിക്കുവാണ് ഓരോ കാര്യങ്ങള്. അതിങ്ങനെയല്ലേ. നിങ്ങള്‍ക്ക് ഇങ്ങനെ പേര് വരും പുറത്ത് എന്നൊക്കെ. മണിക്കുട്ടന്‍ വേറൊരാളുടെ അടുത്ത് ഇരിക്കുന്നതൊന്നും ഡിംപലിന് ഇഷ്ടപ്പെടുന്നില്ല. ഞാനത് സൂര്യയുടെ കാര്യത്തിലും ശ്രദ്ധിച്ചിട്ടുണ്ട്, എന്തൊക്കെയോ കാര്യങ്ങള് പറഞ്ഞുകൊടുക്കുന്നത്.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
എന്തെങ്കിലും കാണിക്കട്ടെ

എന്തെങ്കിലും കാണിക്കട്ടെ. ഞാന്‍ ഒരിക്കലും വിചാരിച്ചില്ല മണിക്കുട്ടന്‍ ഇത്രയുമൊക്കെ മാറുമെന്ന്. ഡിംപല് പറയുന്നത് മാത്രം കേള്‍ക്കുന്നു, റിതു പറഞ്ഞു. അതേസമയം ഡിംപല്‍ വരുന്നതിന് മുന്‍പ് എപ്പോഴും സംസാരിക്കുന്ന സൗഹൃദമായിരുന്നു മണിക്കുട്ടനും റിതുവും. പാവക്കൂത്ത് ടാസ്‌ക്കില്‍ റിതുവും മണിക്കുട്ടനും ചെയ്ത ഒരു പ്രത്യേക സീന്‍ ശ്രദ്ധേയമായിരുന്നു. ലാലേട്ടനും സഹമല്‍സരാര്‍ത്ഥികളും ഉള്‍പ്പെടെയുളളവരെല്ലാം അതിനെ പ്രശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X