For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരാളുമായി ഇഷ്ടത്തിലാണ്; തിരിച്ച് ചെല്ലുമ്പോൾ പ്രണയം ഉണ്ടാവുമോന്ന് അറിയില്ല, വെളിപ്പെടുത്തലുമായി റിതു മന്ത്ര

  |

  ബിഗ് ബോസില്‍ നിന്നും പലതവണ പ്രണയം പറയാനുള്ള അവസരം നല്‍കിയിട്ടും ഒന്നും വിട്ട് പറയാത്ത മത്സരാര്‍ഥികള്‍ മോഹന്‍ലാലിന് മുന്നില്‍ എല്ലാം ഏറ്റു പറഞ്ഞിരിക്കുകയാണ്. അനൂപിന്റെ പ്രണയിനിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ചോദിച്ചതോടെയാണ് എല്ലാവരെ കൊണ്ടും പ്രണയം വെളിപ്പെടുത്തിച്ചത്.

  ഒരു വീട്ടമ്മയുടെ ലുക്കിൽ ഫോട്ടോഷൂട്ട് നടത്തി നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ കാണാം

  റിതുവും റംസാനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വീടിനുള്ളില്‍ പ്രചരിച്ചെങ്കിലും ഇരുവര്‍ക്കും പുറത്ത് പ്രണയമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ താന്‍ തിരിച്ച് ചെല്ലുമ്പോള്‍ ആ പ്രണയം അവിടെ ഉണ്ടാകുമോ എന്ന സംശയം ഉള്ളതായി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് റിതു ഇപ്പോള്‍. വിശദമായി വായിക്കാം.

  പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമ്മള്‍ പ്രണയിച്ചു കൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ. കല്യാണമായെങ്കില്‍ പോലും വിവാഹ ശേഷവും ആ പ്രണയം വിടാതിരിക്കണം. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണമെന്നാണ് റിതുവിന്റെ അഭിപ്രായം.

  പ്രേമമാണോ പ്രണയമാണോ കൂടുതല്‍ വേണ്ടത് എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് പ്രണയം എന്നുള്ള മറുപടിയാണ് റിതു നല്‍കിയത്. പ്രണയവും റൊമാന്‍സും ഒന്നിച്ചുണ്ടാകണം എന്നതാണ് എന്റെ നിലപാട്. എങ്കിലേ പെര്‍ഫെക്ട് മിക്‌സ്ചര്‍ ആവുകയുള്ളു. ഇതോടെ പുറത്ത് അങ്ങനെ ആരെങ്കിലുമുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് എനിക്കൊരാളെ ഇഷ്ടമുണ്ടെന്ന് താരം വെളിപ്പെടുത്തി. പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കണ്‍ഫ്യൂഷനാണ്.

  അത് ആര്‍ക്കും അറിയില്ലല്ലോ എന്ന് തമാശരൂപേണ മോഹന്‍ലാലും മറുപടി നല്‍കി. അങ്ങനെയല്ല ലാലേട്ടാ, അവര്‍രത് എങ്ങനെയാണത് കൊണ്ടു പോവുന്നതെന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ല. ഇഷ്ടങ്ങളുണ്ട്, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. അത് നമുക്ക് അറിയണമെന്ന് ആയിരുന്നു മോഹന്‍ലാലിന്റെ മറുപടി. അക്കാര്യം ഇവിടുന്ന് ഇറങ്ങിയിട്ട് ചോദിക്കാം എന്ന് റിതു തിരിച്ച് പറഞ്ഞു. പിന്നാലെ ഇവിടുന്ന് തിരിച്ച് ചെല്ലുമ്പോഴേക്കും അവര്‍ക്ക് ആ പ്രണയമുണ്ടോ എന്നറിയാന്‍ പറ്റില്ലെന്ന് കൂടി ഓര്‍മ്മപ്പെടുത്തി.

  അവര്‍ ഇനി വേറെ പ്രണയിക്കുമോ എന്നറിയില്ലല്ലോ എന്ന് കൂടി പറഞ്ഞതോടെ പത്തെഴുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഓടിപ്പോകുന്ന പ്രണയമാണോ തന്റേത് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുചോദ്യം. ഇത് എന്റെ ഇഷ്ടമാണ് ലാലേട്ടാ, അവര്‍ക്കിഷ്ടമുണ്ടോ എന്നൊന്നും അറിയില്ല. ഇതെന്റെ ഉള്ളിലുണ്ടായ തോന്നലാണ്. നമ്മളിഷ്ടപ്പെടുന്നവരെല്ലാം നമുക്ക് സ്‌നേഹം തിരിച്ച് തരണമെന്നില്ലല്ലോ, പക്ഷേ നമുക്ക് സ്‌നേഹിക്കുന്നതിന് വിലക്കില്ലല്ലോ എന്ന ഗതിയിലാണ് തന്റെ ഈ ഇഷ്ടമെന്നും താരം വിശദീകരിച്ചു. എന്റെ പ്രണയം നിനക്ക് നിഷേധിക്കാനാവില്ല എന്നാണ് പഴമൊഴി എന്ന് പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ റിതുവിന്റെ പ്രണയകഥ അവസാനിപ്പിച്ചു.

  Bigg boss malayalam season 3 is going to end?

  അതേ സമയം റിതുവിന്റെ കാമുകനായ ജിയ ഇറാനി പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. റിതുവിനൊപ്പമുള്ള സ്വാകര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം ജിയ പുറത്ത് വിട്ടിരുന്നു. ഇതോടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. പുറത്ത് വരുമ്പോള്‍ റിതു ഇട്ടേച്ച് പോകുമെന്ന് കരുതിയാണോ ഈ ശ്രമങ്ങള്‍ എന്ന് ചോദിച്ചവര്‍ക്കുള്ള തക്ക മറുപടി ജിയ നല്‍കിയിരുന്നു. ഇപ്പോള്‍ റിതു കൂടി പ്രണയം പറഞ്ഞതോടെ ഇത് ശക്തമാണെന്ന് വ്യക്തമായിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 3: Rithu Manthra Opens Up About Her Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X