മണിക്കുട്ടനെ പ്രണയിക്കാൻ രണ്ട് പേർ; സൂര്യയ്ക്ക് അവനോട് പ്രണയമാണെന്ന് കണ്ടുപിടിച്ച് സന്ധ്യയും റിതുവും

പേളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയം പോലെ ബിഗ് ബോസില്‍ നിന്നും മറ്റൊരു പ്രണയമുണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ സീസണില്‍ കൂടുതലായും അവിവാഹിതരായ മത്സരാര്‍ഥികള്‍ വന്നതോടെ ഇതിലൊരു തീരുമാനം ഉണ്ടാവുമെന്ന് തന്നെ എല്ലാവരും കരുതി. പലരും അതിന് വേണ്ടി വന്നതെന്ന് ഇന്‍ഡ്രോയില്‍ തന്നെ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അതിലൊരാള്‍ മണിക്കുട്ടനാണ്. തനിക്ക് ചേരുന്നൊരു വധുവിനെ ബിഗ് ബോസില്‍ നിന്നും കണ്ടെത്തി വരാന്‍ പപ്പയും മമ്മിയും പറഞ്ഞതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് റിതു മന്ത്രയെ തമാശയെന്നോണം പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ നിനക്ക് മണിക്കുട്ടനെ ഇഷ്ടമാണോന്ന് സന്ധ്യ മനോജ് റിതുവിനോട് ചോദിക്കുകയാണ്.

 മണിക്കുട്ടനോട് പ്രണയമില്ലെന്ന് റിതു

തന്നെ ആരെങ്കിലും ഒന്ന് പ്രേമിക്കുമോ എന്ന് നോക്കി നടക്കുകയാണ് സൂര്യ. ആരാണെങ്കിലും മതിയെന്ന് റിതു പറയുമ്പോള്‍ സൂര്യയുടെ സ്‌റ്റോറി എന്തുവാ എന്ന് സന്ധ്യ ചോദിക്കുന്നു. അവള്‍ക്ക് ശരിക്കും മണിക്കുട്ടനെ ഇഷ്ടമാണോ, അതോ തമാശയ്ക്കാണോന്നും സന്ധ്യ ചോദിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് അവള്‍ക്ക് മണിക്കുട്ടനോട് ഇഷ്ടമാണെന്നാണ് റിതു പറയുന്നു. ബഹുമാനത്തോടെയുള്ള ഇഷ്ടം.

മണിക്കുട്ടനോട് പ്രണയമില്ലെന്ന് റിതു

അതേ സമയം മണിക്കുട്ടനാണെങ്കില്‍ ആര്‍ക്കും പിടി കൊടുക്കുന്നില്ലെന്ന് സന്ധ്യ ഓര്‍മ്മപ്പെടുത്തി. അവന്റെ മനസില്‍ എന്താണെന്ന് അറിയില്ല. എനിക്ക് ഇഷ്ടമില്ല. പക്ഷേ എന്റെ അടുത്ത് ഒരുപാട് തവണ പറഞ്ഞു. പക്ഷേ ആ സമയത്ത് അതൊരു കോമഡി ആണോന്ന് അറിയില്ല. ലാലേട്ടന്റെ അടുത്ത് സീരിയസ് ആയിട്ടാണ് പറഞ്ഞത്. ലാലേട്ടാ ഈ കുട്ടി ഞാന്‍ പറയുമ്പോള്‍ ചേട്ടന് നല്ല ആളെ കിട്ടുമെന്നാണ് പറയുന്നതെന്നല്ലേ പറഞ്ഞത്.

 മണിക്കുട്ടനോട് പ്രണയമില്ലെന്ന് റിതു

ചിലപ്പോള്‍ തമാശയ്ക്ക് ആയിരിക്കും. അദ്ദേഹം ഒത്തിരി തവണ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ രസമുണ്ട്. ആ കോമഡി വര്‍ക്കൗട്ട് ആകുന്നുമുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് സൂര്യ മണിക്കുട്ടനുമായി ഇഷ്ടത്തിലാണെന്നാണ് റിതു പറയുന്നു. ഇത് കേട്ടതോടെ നിനക്ക് അവനെ ഇഷ്ടമല്ലേ എന്ന് സന്ധ്യ ചോദിച്ചു. ഒരിക്കലും അല്ല. അവന്‍ ഒരിക്കലും എന്റെ ടൈപ്പ് അല്ലെന്നും റിതു പറഞ്ഞു. എന്നാല്‍ പിന്നെ അതെന്താണെന്ന് പറയ്. ഞാന്‍ കേള്‍ക്കട്ടേ എന്നായിരുന്നു സന്ധ്യയുടെ പ്രതികരണം. ഇതോടെ റിതുവിന് മണിക്കുട്ടനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് വിരാമമായി.

മണിക്കുട്ടനോട് പ്രണയമില്ലെന്ന് റിതു

ഒരു ടാസ്‌കിനിടെ മണിക്കുട്ടനെ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് റിതുവും മണിക്കുട്ടനും പ്രണയമാണോ എന്ന സംശയം ഉയര്‍ന്ന് വന്നത്. മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു. ശേഷം മണിക്കുട്ടനും അനൂപും ചേര്‍ന്ന് റിതുവിനെ പ്രൊപ്പോസ് ചെയ്തിരുന്നു. മനസമ്മതം ചോദിക്കുന്ന തരത്തില്‍ പ്രൊപ്പോസ് ചെയ്‌തെങ്കിലും നോ എന്ന മറുപടിയാണ് റിതു നല്‍കിയത്. അതേ സമയം സൂര്യ തനിക്കിവിടെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിരുന്നു. അത് മണിക്കുട്ടനാണെന്നാണ് പുറംലോകം പറയുന്നത്.

 മണിക്കുട്ടനോട് പ്രണയമില്ലെന്ന് റിതു

അവതാരകന്‍ വന്ന ദിവസം ഇതേ കുറിച്ച് ചോദിച്ചെങ്കിലും ആളാരാണെന്ന് വെളിപ്പെടുത്തിയില്ല. പിന്നാലെ മണിക്കുട്ടനോട് തന്നെ സൂര്യ ഇത് പറഞ്ഞു. ഒരു കത്ത് പേപ്പറില്‍ എഴുതി കൊടുക്കുകയും ചെയ്തു. ബാത്ത്‌റൂമില്‍ കയറി മണിക്കുട്ടന്‍ അത് വായിക്കുന്നതും കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു. എല്ലാവരോടും സൗഹൃദത്തില്‍ നില്‍ക്കുന്ന മണിക്കുട്ടന്‍ സൂര്യയുടെ ഇഷ്ടം അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണണം.

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X