വീക്കിലി ടാസ്ക്കിലെ പ്രകടനം മോശമാകാൻ കാരണം അഡോണി, റംസാനോട് മനസ് തുറന്ന് ഋതു

ബിഗ് ബോസ് സീസൺ 3 അതിന്റെ 53ാം ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 100 എന്ന ദിവസത്തിലേയ്ക്ക് എത്താൻ ഇനി ആഴ്ചകൾ മാത്രമാണുള്ളത്. ബിഗ് ബോസ് അതിന്റെ പകുതി ദിവസങ്ങൾ കഴിയുമ്പോൾ മത്സരവും കടുത്തിരിക്കുകയാണ്. ടാസ്ക്കിനെ മത്സര ബുദ്ധിയോടെയാണ് ഓരോ മത്സരാർഥികളും നേരിടുന്നത്. ഇത് ഇവരുടെ പ്രകടനത്തിൽ നിന്ന് വ്യക്തമാണ്.

ബിക്കിനിയിൽ അതീവ ഗ്ലാമറസായി നടി, ചിത്രം നോക്കൂ

ഇത്തവണത്തെ വീക്കിലി ടാസ്ക്ക് ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്. ഇക്കുറി കായികപരമായിട്ടുള്ള ഗെയിം ആയിരുന്നില്ല ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകിയത്. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു ഇത്. എന്നാൽ സർവ്വകലാശാല പോലെ അത്ര എളുപ്പമായിരുന്നില്ല ഈ ടാസ്ക്ക്.

വിൽക്കാനുണ്ട് സ്വപ്നങ്ങൾ

വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഒരു ടാലന്റ് ഷോ ആയിരുന്നു ഇത്. മറ്റു മത്സരാര്‍ഥികൾക്ക് മുന്നില്‍ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കണം. വേദിയിലെ ലൈറ്റുകളുടെ നിറം മാറ്റുന്നതനുസരിച്ച് മത്സരാര്‍ഥി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പരിപാടി നിര്‍ത്തി പുതിയത് അവതരിപ്പിക്കണം. ഒരു മത്സരാര്‍ഥിയുടെ പ്രകടനം അവസാനിച്ചതിനു ശേഷം മറ്റുള്ളവര്‍ക്ക് അതിനെ വിലയിരുത്തി തങ്ങള്‍ക്കു ലഭിച്ച കോയിനുകൾ നൽകുക- ഇതായിരുന്നു പുതിയ വീക്കിലി ടാസ്ക്ക്.

ഋതുമന്ത്രയുടെ പ്രകടനം

ഡിംപൽ ഭാൽ, മണിക്കുട്ടൻ, അഡോണി, റാസാൻ, തുടങ്ങിയവരായിരുന്നു ആദ്യം മത്സരിക്കാൻ എത്തിയത്. മികച്ച പ്രകടനമായിരുന്ന ഇവർ കാഴ്ച വെച്ചത്. മത്സരാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രകടനമായിരുന്നു ഋതുമന്ത്രയുടേത്. ബിഗ് ബോസ് ഹൗസിലെ ഗായിക കൂടിയാണ് ഋതു. എന്നാൽ‌ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല ഋതുവിൽ നിന്ന് ലഭിച്ചത്. പാട്ട്, മോണോ ആക്ട്, റാമ്പ് വാക്ക് എന്നിവയായിരുന്നു ഋതു അവതരിപ്പിച്ചത്. റാമ്പ് വാക്ക് ഒഴികെ ബാക്കി രണ്ട് പ്രകടനങ്ങളിലും പ്രതീക്ഷിച്ചത് പോലെ അവതരപ്പിക്കാൻ ഋതുവിന് കഴിഞ്ഞില്ല.

ഋതുവിന്  വിമർശനം

വളരെ കുറച്ച് പോയിന്റുകൾ മാത്രമാണ് ഋതുവിന് മത്സരാർഥികൾ നൽകിയത്. ടാലന്റ് ഷോയിലെ തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് പോയിന്റെ നൽകിയത്. അഡോണിയുമായുള്ള വഴക്കിന് ശേഷമായിരുന്നു ഋതു ടാസ്ക്കിനായി എത്തിയത്. ആ നെഗറ്റീവ് തന്റെ പ്രകടനത്തിൽ പ്രതിഫലിച്ചുവെന്ന് ഋതു പിന്നീട് റംസാനോട് പറഞ്ഞു. നിന്നിൽ നിന്ന് പലതും പ്രതീക്ഷിച്ചിരുന്നു എല്ലാവരും, എന്നാൽ അതൊന്നും കിട്ടിയില്ല എന്നും റംസാൻ ഋതുവിനോട് പറഞ്ഞു. മറ്റൊരു പാട്ട് എടുക്കാമായിരുന്നുവെന്നും റംസാൻ കൂട്ടിച്ചേർത്തു. എന്നാൽ ഇത് നീ ആദ്യമെന്താണ് പറയാതിരുന്നതെന്ന് ഋതു റംസാനോട് ചേദിച്ചു. പിന്നീട് ഫിറോസ് ഖാനും ഇക്കാര്യം ഋതുവിനോട് പറഞ്ഞിരുന്നു. ചില അവസരങ്ങളിൽ നമുക്ക് ഇവിടെയുള്ളവരുടെ സാഹായം വേണ്ടി വരും അത് ചോദിക്കാൻ മടി കാണിക്കത്. നോബിയോട് ഒന്ന് ചോദിക്കാമയിരുന്നുവെന്നും ഫിറോസും പറഞ്ഞു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
അഡോണിയുമായി പ്രശ്നം

ഋതുവുമായുളള അഡോണിയുടെ പ്രശ്നം ടാസ്ക്കിലും പ്രകടമായിരുന്നു. ഋതുവിന് പോയിന്റ് കൊടുത്തതിന് ശേഷം തന്റെ കയ്യിലുണ്ടായിരുന്ന പോയിന്റുകൾ റംസാനും കിടിലൻ ഫിറോസിനും അഡോണി നൽകി. ഋതുവിന് പോയിന്റുകൾ നൽകാനുള്ള സമയത്തായിരുന്നു അഡോണി പോയിന്റുകൾ മറ്റുള്ളവർക്ക് നൽകിയത്. എന്നാൽ ഇത് ബിഗ് ബോസ് എതിർത്തിരുന്നു. അഡോണി നൽകിയ കോയിനുകൾ പരിഗണിക്കില്ലെന്ന് ബിഗ് ബോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X