ഗൗൺ ധരിച്ച് സിമ്പിൾ ലുക്കിൽ മണവാട്ടിയായി ഋതു മന്ത്ര, അടുത്ത് അമ്മയും, നിറയെ സ്നേഹമെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഷോ ആരംഭിക്കുമ്പോൾ ഋതു പ്രേക്ഷകർക്കിടയിൽ അധികം സുപരിചിതയായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ടാസ്ക്കുകളിലെ പ്രകടനത്തെക്കാളും ഋതു മന്ത്രയുടെ ക്യാരക്ടറായിരുന്നു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

കുട്ടി വസ്ത്രം ധരിച്ച് ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഋതുവിനുള്ളത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഋതു മന്ത്ര. തന്റെ സ്വകാര്യ വിശേഷങ്ങളും ഷൂട്ടിങ്ങ് വിശേഷങ്ങളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. ഋതുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഋതു ശ്രദ്ധിക്കാൻ തുടങ്ങിയത്

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു തന്റെ വർക്കിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഋതു മന്ത്രയുടെ ഫോട്ടോഷൂട്ടാണ്. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപും ഋതു പരസ്യ ചിത്രങ്ങളിൽ സജീവമായിരുന്നു. എന്നാൽ ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഋതു ചെയ്ത മിൽമയുടെ പരസ്യ ചിത്രത്തിന് ഒരു മില്യണിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു.

മണവാട്ടിയ്യി ഋതു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഋതു മന്ത്രയുടെ ഫോട്ടോ ഷൂട്ടാണ്. മണവാട്ടിയായി നിൽക്കുന്ന ചിത്രമാണ് താരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇക്കുറി ക്രിസ്ത്യൻ നവവധുവിന്റെ ഗെറ്റപ്പിലാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഋതു ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് വീഡിയോയിൽ അമ്മയേയും കാണാൻ സാധിക്കുന്നുണ്ട്. മകളുടെ ഫോട്ടോഷൂട്ട് കാണുന്ന അമ്മയെ ആണ് വീഡിയോയിലുളളത്.

രാജകുമാരി

രാജകുമാരി എന്ന കുറിപ്പോടെയാണ് ഫാൻസ് കോളങ്ങളിൽ ഋതുവിന്റെ ചിത്രം പ്രചരിക്കുന്നത്. കൂടാതെ നവവധു ഗെറ്റപ്പിൽ പാട്ട് പാടുന്നതിന്റെ വീഡിയോയും ഫാൻസ് പേജിൽ പ്രചരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ചിത്രവും നടി പങ്കുവെച്ചിരുന്നു. മുഗൾ രാജകുമാരിയുടെ ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു അത്. ആ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചായായിരുന്നു. ഏത് വേഷത്തിലും ഋതു സുന്ദരിയാണെന്നായിരുന്നു പ്രേക്ഷകർ അന്ന് പറഞ്ഞത്. ഋതുവിന്‌‍റെ ചിത്രങ്ങൾ പോലെ തന്നെ ക്യാപ്ഷനുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഫിനാലെ

ബിഗ് ബോസ് മലയാളം സീസൺ 3 ലെ 8 ഫൈനലിസ്റ്റുകളിൽ ഒരാളാണ് ഋതു മന്ത്ര. കൊവിഡ് പ്രതിസന്ധിയെ കുറിച്ച് നിർത്തി വെച്ച ഷോ ഫിനാലെയ്ക്ക് തയ്യാറെടുക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്നായിരുന്നു ഫിനാലെ നീണ്ടു പോയത്. ജൂലൈ 24 ന് ചെന്നൈയിൽ വെച്ച് ഷോ നടക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഒദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഋതുവിനൊപ്പം മണിക്കുട്ടൻ,സായ് വിഷ്ണു, അനൂപ്, ഡിംപൽ, കിടിലൻ ഫിറോസ്, നോബി, റംസാൻ എന്നിവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

ചിത്രം; കടപ്പാട് ; ഋതുമന്ത്ര ഇൻസ്റ്റഗ്രാം പേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X