റിതുവിൻ്റെ അമ്മയ്ക്ക് ബിഗ് ബോസിന് ശേഷം എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? ഒരു മാറ്റമുണ്ടായെന്ന് താരമാതാവ്
മോഡലും അഭിനേത്രിയുമായ റിതു മന്ത്രയെ മലയാളികള്‍ കൂടുതല്‍ പരിചയപ്പെട്ടത് ബിഗ് ബോസിലൂടെയാണ്. ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റിതുവിന് ബിഗ് ബോസ് വലിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഫൈനലിസ്റ്റുകളില്‍ ഒരാളായ റിതുവിന് വിജയസാധ്യത ഏറെ കാണുന്നുണ്ട്. അധികം വൈകാതെ ഗ്രാന്‍ഡ് ഫിനാലെ നടത്തുമെന്നാണ് നടി പറയുന്നത്. പുറത്ത് വന്നതിന് ശേഷം മോഡലിങ്ങ് രംഗത്തേക്ക് നടി സജീവമാവുകയായിരുന്നു.
ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിതു മന്ത്ര ആദ്യമായി പങ്കെടുത്ത ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. ബിഗ് ബോസിനുള്ളില്‍ നിന്നും എത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് എല്ലാവരും തന്നോട് പറഞ്ഞു. നമ്മളെ അറിയുന്ന ആളുകള്‍ക്ക് അറിയാം, എത്രത്തോളം റിയല്‍ ആയിട്ടാണ് നിന്നതെന്ന്. അതെല്ലാം ഇവര്‍ക്കും മനസിലായെന്ന് അറിഞ്ഞതോടെ അതിലും വലിയസന്തോഷമായി.

ഇതാണ് റിതു മന്ത്രയുടെ അമ്മ എന്ന് പറഞ്ഞ് വികാസാണ് അമ്മയെ പരിചയപ്പെടുത്തിയത്. മലയാളികള്‍ എല്ലാവരും റിതുവിന്റെ അമ്മയെ അന്വേഷിക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ സന്തോഷം. ഇനിയും അന്വേഷിക്കണമെന്ന് അമ്മ പറയുന്നു. ഫിനാലെ വരുന്നുണ്ട്. അതുകൊണ്ട് എല്ലാവരും പ്രാര്‍ഥിക്കണം. വോട്ട് ചെയ്യണമെന്ന് ഇനി പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് പ്രാര്‍ഥിക്കാന്‍ പറഞ്ഞതെന്ന് റിതു മന്ത്രയും സൂചിപ്പിച്ചു.
Recommended Video
ഫിനാലെയ്ക്ക് വേണ്ടി മാത്രമല്ല ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിന് വേണ്ടിയും പ്രാര്‍ഥിക്കുക. ബിഗ് ബോസിന് ശേഷവും അതിന് മുന്‍പും റിതുവിന്റെ അമ്മയുടെ മാറ്റം എന്താണെന്ന് വികാസ് ചോദിക്കുമ്പോള്‍ അങ്ങനൊരു വ്യത്യാസം ഇല്ല. റിതുവിന്റെ അമ്മ തന്നെയൊണ്. അന്നും ഇന്നും റിതുവിന്റെ അമ്മ അങ്ങനെ തന്നെയുണ്ട്. പിന്നെ ഇപ്പോള്‍ എവിടെ ചെന്നാലും ആളുകള്‍ അറിയുന്നുണ്ട്. റിതുവിന്റെ അമ്മ അല്ലേ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അല്ലാതെ വേറൊരു മാറ്റവുമില്ല. പ്രത്യേകിച്ച് വിശേഷം ഒന്നുമില്ലെന്നും റിതുവിന്റെ അമ്മ മറുപടിയായി പറയുന്നു.


Click it and Unblock the Notifications











