അവര്‍ സേഫാണ്, ഹോട്ടലില്‍ നടന്ന കാര്യത്തെ കുറിച്ച് അറിയില്ല, ഋതുവിന്‌റെ അമ്മയുടെ വോയിസ് ക്ലിപ്പ് വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണ്‍ പോലെ മൂന്നാം സീസണും അവസാന ഘട്ടത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചത് കൊണ്ട് ഷോ നിര്‍ത്തി വെച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഗ്രാന്റ് ഫിനാലെയ്ക്ക് വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിയുളള സമയത്തായിരുന്നു അപ്രതീക്ഷിതമായി ബിഗ് ബോസിനെ സംബന്ധിച്ച വാര്‍ത്ത വന്നത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി സോനം ബജ്‌വ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഷോ നിര്‍ത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സെറ്റില്‍ നിന്നും പുറത്തേക്ക് വരുന്ന മല്‍സരാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താല്‍ക്കാലികമായി പരിപാടി നിര്‍ത്തി വെച്ചതാണെന്നും ഷോ ഉടന്‍ പുനരാരംഭിക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ അന്തിമ തീരുമാനം രണ്ട് മൂന്ന് ദിവസത്തിനുളളില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം പുറത്തിറങ്ങിയ ശേഷം മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഇതില്‍ പ്രതികരണവുമായി റിതു മന്ത്രയുടെ അമ്മ എത്തിയിരുന്നു. റിതു അവിടെ സേഫാണെന്ന് ഒരാളോട് അമ്മ സംസാരിക്കുന്നതിന്‌റെ വോയിസ് ക്ലിപ്പാണ് പുറത്തിറങ്ങിയത്. നേരത്തെ ഒരു വനിതാ മല്‍സരാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഈ ന്യൂസ് അവര്‍ക്കറിയത്തില്ല എന്നായിരുന്നു റിതുവിന്‌റെ അമ്മ പ്രതികരിച്ചത്. അവര് ഇങ്ങോട്ടേക്ക് വിളിച്ചില്ല. ഞാന്‍ എഷ്യാനെറ്റ് തന്ന നമ്പറില്‍ അങ്ങോട്ടേക്ക് വിളിച്ചിരുന്നു എന്ന് റിതുവിന്‌റെ അമ്മ പറയുന്നു. അവര് പറഞ്ഞു സേഫാണ് കുഴപ്പമൊന്നുമില്ല. ഹോട്ടല്‍ റൂമിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുളളില്‍ അന്തിമ തീരുമാനം അറിയാം എന്ന് പറഞ്ഞു.

അതിന്‌റെ കാര്യങ്ങള് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അതിനെ കുറിച്ചുളള കാര്യങ്ങള് കണ്‍ഫേം ആയി അറിയാം. അതുകഴിഞ്ഞിട്ട് വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ടെന്‍ഷനൊന്നും അടിക്കേണ്ട. അവരെല്ലാം സേഫാണെന്ന് പറഞ്ഞു. ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നെ പുറത്തുവന്ന ഈ ന്യൂസിനെ കുറിച്ച് അവര്‍ക്ക് അറിയത്തില്ല.

ഇതിന്‌റെ ലിങ്ക് അയച്ചുകൊടുക്കാന്‍ പറഞ്ഞു. അയച്ചുകൊടുത്തിട്ടുണ്ട്. ആ സ്ത്രീ ഉള്‍പ്പെടെ കൈയ്യാങ്കളി എന്ന് പറഞ്ഞ് രംഗത്തുവന്നിട്ടുണ്ടല്ലോ. ഹോട്ടലില്‍ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി എന്ന്. അത് ഞാന്‍ ചോദിച്ചു. അപ്പോ അവര്‍ക്ക് അറിയത്തില്ല എന്ന് പറഞ്ഞു. അതിന്‌റെ ലിങ്ക് അയക്കാന്‍ പറഞ്ഞു. ഞാന്‍ അത് അയച്ചുകൊടുത്തിട്ടുണ്ട്.
Recommended Video

അപ്പോ അത് നോക്കിയിട്ട് അവര് വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോ സേഫാണെന്നാണ് എന്നോട് പറഞ്ഞത്. ആരും ടെന്‍ഷടിക്കേണ്ട. സേഫാണ്. മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കായി എന്ന വ്യാജ വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. അതുകണ്ടയുടനെ റിതുവിന്‌റെ അമ്മ കോണ്‍ടാക്ട് നമ്പറിലേക്ക് വിളിക്കുകയും അങ്ങനെ ഒരു സംഭവമില്ലെന്ന് അവര്‍ മറുപടി നല്‍കുകയുമായിരുന്നു.


Click it and Unblock the Notifications