ഇത്രയൊക്കെ ഷൂട്ട് ചെയ്തിട്ടും ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ, ഫിറോസിന് വായടപ്പിക്കുന്ന മറുപടിയുമായി റിതു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ വഴക്ക് ഉണ്ടാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഫിറോസ് ഖാന്‍. ചെറിയ കാരണങ്ങള്‍ എടുത്തിട്ട് പലരോടും ഫിറോസ് തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്. ഷോയില്‍ എത്തിയതുമുതല്‍ ഈയൊരു സ്ട്രാറ്റര്‍ജി ഉപയോഗിച്ചാണ് പൊളി ഫിറോസ് കളിക്കുന്നത്. കഴിഞ്ഞ ദിവസം തിരിച്ചുവന്ന രമ്യയോടും ഫിറോസ് വഴക്കുണ്ടാക്കിയിരുന്നു. കാര്യം ശരിക്കും അറിയാതെ പ്രതികരിച്ച ഫിറോസിന് വായടിപ്പിക്കുന്ന മറുപടിയാണ് രമ്യ നല്‍കിയത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ഇതിന് പിന്നാലെ ഇന്നത്തെ എപ്പിസോഡില്‍ റിതു മന്ത്രയോട് കാര്യമില്ലാതെ ചൊറിയുന്ന ഫിറോസിനെയും കാണിച്ചു. കിച്ചണ്‍ ഡ്യൂട്ടിയുളള നോബിയോട് റിതു ചായകുടിക്കുന്ന സമയം സംസാരിക്കുകയായിരുന്നു. ഇതിനിടെ താന്‍ ഷൂട്ടിംഗിന് പോകുമ്പോഴുളള എന്തോ കാര്യം റിതു നോബിയോട് പറഞ്ഞു.

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഫിറോസ് ഖാന്‍ പെട്ടെന്ന് റിതുവിനോട് ഒരു കാര്യം ചോദിക്കുകയായിരുന്നു. ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്നായിരുന്നു പൊളി ഫിറോസ് പറഞ്ഞത്. ഇതിന് മറുപടിയായി ഞാന്‍ നോബി ചേട്ടനോടാണ് സംസാരിച്ചതെന്നും അതില്‍ താങ്കള്‍ എന്തിനാണ് ഇടപെടുന്നതെന്നും റിതു ചോദിച്ചു.

ഷൂട്ട് എന്ന് പറഞ്ഞാല്‍

ഷൂട്ട് എന്ന് പറഞ്ഞാല്‍ അത് സിനിമ മാത്രമെന്ന് അര്‍ത്ഥമില്ല. സിനിമകളേക്കാള്‍ കൂടുതല്‍ ഞാന്‍ ചെയ്തിട്ടുളളത് പരസ്യചിത്രങ്ങളാണ്. റിതു ഫിറോസിനോട് പറഞ്ഞു. തുടര്‍ന്ന് റിതുവിനെ പിന്തുണച്ച് പിന്നാലെ സൂര്യ എത്തിയിരുന്നു. റിതുവിനെ ഞാന്‍ കണ്ടിട്ടുണ്ട്, റിതു അത്യാവശ്യം ഫേമസായിട്ടുളള ചാനലില്‍ ഗസ്റ്റായിട്ട് വന്ന സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു.

ആ ചാനലില്‍ 21 താരകന്യകമാര്‍

ആ ചാനലില്‍ 21 താരകന്യകമാര്‍ എന്ന പ്രോഗ്രാമായിരുന്നു. അതില്‍ രജിഷാ വിജയന്‍ ഉള്‍പ്പെടെയുളള നടിമാര്‍ വന്നിട്ടുളള ഷോയില്‍ ഞാന്‍ റിതുവിനെ കണ്ടിട്ടുണ്ട്. ഞാനും റിതുവും ആ ഷോയില്‍ ഒന്നിച്ചുണ്ടായിരുന്നു. എന്തായാലും അത്യാവശ്യം സെലിബ്രിറ്റി ലെവലില്‍ നില്‍ക്കുന്ന ആളല്ലാതെ ആ ഷോയ്ക്ക് വരില്ല. ഒരു ചാനലിലേക്ക് ഒരാളെ വിളിക്കണമെങ്കില്‍ ആ ഒരാള്‍ക്ക് മീഡിയയില്‍ നിന്നുളള റെസ്‌പെക്ട് കൊണ്ടാണ്.

പുളളിക്കാരി ദുല്‍ഖര്‍ സല്‍മാന്റെ

പുളളിക്കാരി ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ആഡ് ചെയ്തിട്ടുണ്ട. സൂര്യ പറഞ്ഞു. ഇതിനിടെ ഒരാളുടെ പ്രൊഫഷനെ അപമാനിക്കരുതെന്ന് ക്യാപ്റ്റനായ മണിക്കുട്ടനും ഫിറോസ് ഖാനോട് പറയുന്നുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസവും റിതുവിനെ ഫിറോസ് ഖാന്‍ ചൊറിഞ്ഞിരുന്നു. ഒറ്റയ്ക്ക് ഇരുന്ന സംസാരിക്കുകയായിരുന്ന റിതുവിനെ ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കുകയായിരുന്നു ഫിറോസ് ചെയ്തത്.

ഒറ്റയ്ക്ക് ഇരുന്ന റിതുവിനോട് വട്ടാണോ

ഒറ്റയ്ക്ക് ഇരുന്ന റിതുവിനോട് വട്ടാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഫിറോസ് ഖാന്‍ എത്തിയത്. ഇതിന് മറുപടിയായി താന്‍ ഒറ്റയ്ക്ക് ഇരിക്കാറുണ്ടെന്നാണ് റിതു പറഞ്ഞത്. ഇത് വട്ടല്ല ഭ്രാന്താണെന്ന് ഫിറോസ് പറഞ്ഞപ്പോള്‍ ഭ്രാന്തുളളവര്‍ക്ക് അത് വേഗം മനസിലാകുമെന്നായിരുന്നു റിതുവിന്‌റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X