അയാള്‍ എന്തൊരു വളച്ചൊടിക്കലാണ്, പൊളി ഫിറോസിനെ കുറിച്ച് ബിഗ് ബോസിനോട് റിതു മന്ത്ര

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഓരോദിവസം കഴിയുന്തോറും മല്‍സരം കടുപ്പമാവുകയാണ്. ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ വേറിട്ട ഗെയിം സ്ട്രാറ്റജികളാണ് ഓരോരുത്തരും പുറത്തെടുക്കുന്നത്. എവിക്ഷനില്ലാതെയാണ് ബിഗ് ബോസില്‍ ഈ ആഴ്ച കടന്നുപോയത്. മോഹന്‍ലാല്‍ ഈ ആഴ്ച ഉണ്ടാവില്ലെന്ന് ബിഗ് ബോസ് തന്നെ മല്‍സരാര്‍ത്ഥികളെ അറിയിച്ചിരുന്നു. ഷോയില്‍ ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളും മറ്റും ശ്രദ്ധേയമാവാറുണ്ട്. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും കൈയ്യാങ്കളിയുമെല്ലാം ബിഗ് ബോസ് ഹൗസില്‍ പതിവ് കാഴ്ചകളാണ്.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം ഇന്ന് റിതു മന്ത്രയും പൊളി ഫിറോസും തമ്മില്‍ തര്‍ക്കിക്കുന്നത് കാണിച്ചിരുന്നു. റിതു പറഞ്ഞ വാദങ്ങളെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു ഫിറോസ്. എന്നാല്‍ ഫിറോസിന്‌റെ ശ്രമങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് റിതു നല്‍കിയത്. പ്രപഞ്ചത്തിലെ വസ്തുക്കളുടെയെല്ലാം മൂല്യം മനസിലാക്കണമെന്ന് റിതു ഫിറോസ് അടുത്തിരിക്കവെ പറഞ്ഞിരുന്നു.

സ്വയം തിരിഞ്ഞുനോക്കണം

സ്വയം തിരിഞ്ഞുനോക്കണം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതവും അര്‍ത്ഥവത്താവുകയുളളൂ. സ്വയം തിരിച്ചറിയുന്നതിനെ കുറിച്ച് കൂടിയാണ് റിതു ഫിറോസിന് മുന്‍പില്‍ പറഞ്ഞത്. എന്നാല്‍ പറയുന്നതിന് വിരുദ്ധമായിട്ടാണ് റിതുവിന്‌റെ പെരുമാറ്റം എന്നായിരുന്നു ഫിറോസ് പറഞ്ഞത്. അന്ന് എല്ലാവരും തന്നെ എതിര്‍ത്തപ്പോള്‍ റിതു പറഞ്ഞ കാര്യവും ഫിറോസ് പറഞ്ഞു.

അതേസമയം ഫിറോസ്

അതേസമയം ഫിറോസ് സത്രീകളെ കുറ്റം പറയുമ്പോള്‍ സജ്‌ന തിരുത്താത്തതിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് റിതു വെളിപ്പെടുത്തി. അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്നായിരുന്നു ഇതിന് ഫിറോസ് മറുപടി. ആ സ്‌പോട്ടില്‍ തന്നെയായിരിക്കണം തിരുത്തേണ്ടത് എന്ന് റിതു പറഞ്ഞു. തന്‌റെ ഭര്‍ത്താവായിരുന്നെങ്കില്‍ താന്‍ തിരുത്തുമെന്ന് റിതു ഉദാഹരണമായി പറഞ്ഞപ്പോള്‍ എന്നെ ഭര്‍ത്താവായി സങ്കല്‍പ്പത്തില്‍ പോലും കാണേണ്ട എന്നായിരുന്നു ഫിറോസിന്‌റെ മറുപടി.

അതേസമയം താന്‍

അതേസമയം താന്‍ ഒരു ഉദാഹരണമാണ് പറഞ്ഞതെന്നായിരുന്നു റിതു ഫിറോസിനോട് തിരിച്ചുപറഞ്ഞത്. തുടര്‍ന്ന് ഫിറോസിന്‌റെ വളച്ചൊടിക്കലിനെ കുറിച്ച് ക്യാമറയെ നോക്കി ബിഗ് ബോസിനോട് പറയുകയും ചെയ്തു റിതു. പറയുന്ന കാര്യങ്ങള്‍ ഒരു സെന്‍സിലെടുക്കാതെ അയാള്‍ വളച്ചൊടിക്കുകയാണ് എന്നാണ് റിതു പറഞ്ഞത്. തുടര്‍ന്ന് റിതുവിനെ പാഗല്‍ ലേഡിയെന്ന് വിളിച്ചും ഫിറോസ് എത്തി. അങ്ങനെ വിളിച്ചാല്‍ നല്ല തല്ല് കിട്ടുമെന്നാണ് ഫിറോസിനോട് ഇതിന് മറുപടിയായി റിതു പറഞ്ഞത്.

പൊളി ഫിറോസും റിതുവും തമ്മില്‍

പൊളി ഫിറോസും റിതുവും തമ്മില്‍ ഇതിന് മുന്‍പും വഴക്കുണ്ടായിട്ടുണ്ട്. അന്ന് എല്ലാം ഫിറോസിന് കൃത്യമായ മറുപടി കൊടുത്തിരുന്നു റിതു. ബിഗ് ബോസില്‍ ഇത്തവണത്തെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു മന്ത്ര. പല തവണ എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും അപ്പോഴെല്ലാം റിതു സേഫായിരുന്നു. പ്രേക്ഷകരുടെ പിന്തുണകൊണ്ടാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് മുന്‍പ് പലതവണ റിതു പറഞ്ഞിരുന്നു. അതേസമയം റംസാന്‍, സായി, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം ഷോയില്‍ റിതുവിന്‌റെ അടുത്ത സുഹൃത്തുക്കളാണ്. നല്ലൊരു ഗായിക കൂടിയായ താരം ബിഗ് ബോസില്‍ മുന്‍പ് തന്‌റെ കഴിവ് പുറത്തെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X