നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒരുപാട് നന്ദി, ഇനിയും പിന്തുണയ്ക്കണമെന്ന് ഋതു മന്ത്ര
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി തിളങ്ങിയ താരമാണ് ഋതു മന്ത്ര. അഭിനയത്തിലും മോഡലിംഗിലുമെല്ലാം സജീവമായ ശേഷമാണ് ഋതു ബിഗ് ബോസില്‍ എത്തുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാത്ത താരം ഷോ തുടങ്ങിയ ശേഷം എല്ലാവരുടെയും പ്രിയങ്കരിയായി മാറി. ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് ഋതു കാഴ്ചവെച്ചത്. അതേസമയം നടിയെ കുറിച്ച് കൂടുതല്‍ പേരും പറഞ്ഞൊരു കാര്യം ഋതുവിന്‌റെ സ്വഭാവത്തെ കുറിച്ചാണ്.

ഒരു ജെനുവിന്‍ ആയ മല്‍സരാര്‍ത്ഥിയാണ് ഋതു മന്ത്രയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇത്തവണ വിജയസാധ്യതയുളള മല്‍സരാര്‍ത്ഥിയാണ് ഋതു. സോഷ്യല്‍ മീഡിയയില്‍ എല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് നടിക്ക് ലഭിക്കുന്നത്. അതേസമയം ബിഗ് ബോസിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുളള ഋതു മന്ത്രയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബിഗ് ബോസ് സീസണ്‍ 3 ഇത്രയും വലിയ വിജയമാക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. ഒരുപാട് നന്ദി നിങ്ങളുടെ സ്‌നേഹത്തിനും കെയറിനും. നിങ്ങള്‍ എനിക്ക് വേണ്ടി എടുത്ത സമയം, നിങ്ങള്‍ എടുത്ത എഫേര്‍ട്ട്. ഞാനതിന് നന്ദി പറയുന്നു. കാരണം ഇറ്റ്‌സ് മീന്‍സ് എ ലോട്ട് ടു മീ. വളരെയധികം നന്ദി, പുറത്തിറങ്ങിയപ്പോഴാണ് ഇത്രയും പേര്‍ പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഞാനറിഞ്ഞത്.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
ഫിനാലെ വരുവാണ്. അപ്പോ സപ്പോര്‍ട്ട് ചെയ്യുന്നത് തുടരുക. ഇനിയും ഇഷ്ടപ്പെടുക, ഇനിയും പിന്തുണയ്ക്കുക. ഫിനാലെയ്ക്കായി നിങ്ങളെ പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച വരെയാണ് വോട്ടിംഗ് ഓപ്പണായിട്ടുളളത്. അപ്പോ എല്ലാവരും സുരക്ഷിതരായിരിക്കുക. ഒരിക്കല്‍ കൂടി നന്ദി, ലവ് യൂ ഓള്‍, ഋതു വീഡിയോയില്‍ പറഞ്ഞു.


Click it and Unblock the Notifications