സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്ത് ജിയ ഇറാനി, ഉടന്‍ തിരിച്ചെത്തുമെന്ന് താരം
ബിഗ് ബോസ് മൂന്നാം സീസണിലെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ബിഗ് ബോസ് ഫൈനലില്‍ ഋതുവും എത്തണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയാണ്. ഋതു മന്ത്രയുടെ സ്വഭാവം തന്നെയാണ് പലരെയും ആകര്‍ഷിച്ചത്. ബിഗ് ബോസിലുളള സമയത്താണ് ഋതുവിന്റെ കാമുകന്‍ ജിയ ഇറാനിയെ കുറിച്ച് എല്ലാവരും അറിയുന്നത്. ഋതുവിനൊപ്പമുളള റൊമാന്‌റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസ് താരവുമായി നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് ജിയ അറിയിച്ചിരുന്നു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് ജിയ ഇറാനി ഋതു മന്ത്രയുമായി അടുത്തത്. മുന്‍പ് ഋതുവിനൊപ്പമുളള ഫോട്ടോസ് നിരവധി തവണ ജിയ തന്‌റെ ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജിയയെ കുറിച്ച് ഋതു സംസാരിച്ചിരുന്നില്ല. പ്രേക്ഷക പിന്തുണയ്ക്ക് എല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് നടി സമൂഹ മാധ്യമങ്ങളില്‍
എത്തിയത്.

അതേസമയം ജിയയെ കുറിച്ച് മനസുതുറക്കണമെന്ന് ഋതുവിനോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ജിയ ഋതുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്നറിയാനാണ് ബിഗ് ബോസ് താരത്തോടെ ഇതേകുറിച്ച് പറയാന്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. ഇതേസമയം തന്നെ ഋതുവിനെ വെറുതെ വിടണമെന്ന് ജിയയോട് പറഞ്ഞും മറ്റുചിലര്‍ എത്തി.

അവള്‍ മറ്റാരെയെങ്കിലും വിവാഹം കഴിക്കട്ടെ, എന്തിനാണ് അവളെ പിന്തുടരുന്നതെന്നായിരുന്നു ജിയയോട് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചോദിച്ചത്. ഋതു എന്താണ് ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളെ അണ്‍ഫോളോ ചെയ്തത് എന്നായിരുന്നു മറ്റു ചിലര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന സൂചനകള്‍ നല്‍കി ജിയ ഇറാനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി വന്നിരിക്കുകയാണ്.

മൈ സൈലന്‍സ് ഈസ് മൈ റെഫറന്‍സ്, ഞാന്‍ ഉടന്‍ തിരിച്ചുവരും ഗുയ്‌സ്, സ്റ്റേ സേഫ് എന്നാണ് ജിയ ഇറാനി പുതിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്. അതേസമയം ബിഗ് ബോസ് ഫൈനലിന് ശേഷം ഋതു ജിയ ഇറാനിയെ കുറിച്ച് മനസു തുറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബിഗ് ബോസ് ഫൈനല്‍ ഉടന്‍ വരുമെന്ന് അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Recommended Video

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് ഫൈനല്‍ അടുത്തുതന്നെ നടത്തുവാനുളള സാധ്യതകളുണ്ട്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫൈനലില്‍ എത്തിയത്. പ്രേക്ഷകരുടെ വോട്ടുകളും ഇതുവരെയുളള പ്രകടനവും നോക്കിയാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുക. ഇത്തവണ പലര്‍ക്കും വിജയ സാധ്യതകളുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഋതു മന്ത്രയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനുളള സാധ്യതകളുണ്ട്.


Click it and Unblock the Notifications