റിതു മന്ത്ര പുതിയ സന്തോഷത്തിലാണ്; വീണ്ടും സന്തോഷം നിറഞ്ഞ പഴയ കാര്യങ്ങളിലേക്ക് തിരികെ പോയെന്ന് സൂചിപ്പിച്ച് നടി
ബിഗ് ബോസ് താരം റിതു മന്ത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ ഇനിയും നടത്തിയില്ലെങ്കിലും വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് റിതു. പുറത്ത് കാര്യമായ വോട്ട് റിതുവിന് ലഭിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ അറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം റിതു പുതിയ ചില സന്തോഷങ്ങളിലാണ്.
നടിയും മോഡലും ഗായികയുമൊക്കെയായി തിളങ്ങി നില്‍ക്കുന്നതിന് ഇടയിലാണ് റിതു ബിഗ് ബോസിലേക്ക് പോവുന്നത്. പലരും ബിഗ് ബോസിലൂടെയാണ് റിതു മന്ത്രയെ പരിചയപ്പെടുന്നതും. വീടിനുള്ളില്‍ മണിക്കുട്ടനൊപ്പം ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ പാടി റിതു ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോഡലിങ് രംഗത്തേക്ക് നടി സജീവമായി എത്തി.

ഇപ്പോഴിതാ താരമൊരു പാട്ട് കൂടി പാടുകയാണെന്നുള്ള സന്തോഷ വിവരമാണ് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ റിതു സ്റ്റുഡിയോയില്‍ നിന്നും പാട്ട് റെക്കോര്‍ഡിങ് നടത്തുകയാണ്. പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് താന്‍ വീണ്ടും തിരിച്ചെത്തി എന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണോ ഈ പാടുന്നതെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം
Recommended Video
കഴിഞ്ഞ ദിവസം 'ദേവാംഗനങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം' എന്ന് തുടങ്ങുന്ന പാട്ട് പാടുന്ന വീഡിയോ റിതു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണെന്നും സന്തോഷം നല്‍കുന്നത് ഇതൊക്കെയാണെന്നും സൂചിപ്പിച്ചിരുന്നു. അതേ സമയം ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയും റിതു മോഡലിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു.


Click it and Unblock the Notifications