മിസ് ഇന്ത്യ മത്സരത്തില്‍ റിതു പങ്കെടുത്തിട്ടുണ്ടോ? പലരുടെയും ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് ആരാധകര്‍

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് മോഡലും നടിയുമൊക്കെയായ റിതു മന്ത്രയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മലയാളികള്‍ അറിയുന്നത്. നന്നായി പാട്ട് പാടാറുള്ള റിതു വീടിനുള്ളില്‍ പലപ്പോഴും നാടന്‍ പാട്ടും മറ്റുമൊക്കെ പാടി കൈയടി വാങ്ങിക്കാറുമുണ്ട്. കഴിഞ്ഞ എപ്പിസോഡുകളില്‍ റിതു ഫിറോസ് ഖാനും അഡോണിയുമായിട്ടും വഴക്ക് ഉണ്ടാക്കുന്നതാണ് കാണിച്ചത്.

ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരു സിനിമയില്‍ പോലും കണ്ടിട്ടില്ലല്ലോ എന്നായിരുന്നു പരിഹാസത്തോടെ റിതുവിനോട് ഫിറോസ് ഖാന്‍ ചോദിച്ചത്. ഷൂട്ട് എന്ന് പറഞ്ഞാല്‍ സിനിമ മാത്രമാണെന്ന് അര്‍ഥമില്ല. താന്‍ കൂടുതലും ചെയ്തിട്ടുള്ളത് പരസ്യ ചിത്രങ്ങളാണെന്നായിരുന്നു റിതുവിന്റെ മറുപടി. എന്നാല്‍ റിതു മിസ് ഇന്ത്യ മത്സരത്തിലേക്ക് പോയിട്ടുണ്ടോ എന്ന സംശയവും ഇതിനിടെ ഉയര്‍ന്ന് വന്നു. ബിബി കഫേയില്‍ അത് ചോദിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അതിനുള്ള മറുപടികളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

rithu

'റിതു മന്ത്ര മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കന്‍ പോയാ? ബിഗ് ബോസ് ഹൗസില്‍ ഉള്ള കുറച്ച് പേര്‍ക്ക് അത് വിശ്വാസം വരുന്നില്ല. അത് കേട്ട് കുറച്ച് പ്രക്ഷകര്‍ക്ക് എങ്കിലും സംശയം വന്നിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ബിഗ് ബോസ് കഫേയിലും കുറേ പേര്‍ ചോദിച്ച കാര്യം ആണിത്. അന്ന് ഈ ആര്‍കെ അതിന്റെ വിശദാംശങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം അപ്‌ഡേറ്റ് തരികയും ചെയ്തു. വീഡിയോ ചുവടെ കൊടുക്കുന്നു.

കടലിനെ പശ്ചാതലമാക്കി ശ്രദ്ധ കപൂറിൻ്റെ ആഘോഷം, പുത്തൻ ഫോട്ടോസ് കാണാം

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

ഇത് കൂടാത പേപ്പര്‍ കട്ടിങ്ങ്, മിസ് ഇന്ത്യ റാംഫോട്ടോസ്, മിസ് ടാലന്റഡ് ഫോട്ടോ കൂടി ചേര്‍ക്കുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ കേരള ലെവലില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ റിതു ഒരാളായി ഉണ്ടായിരുന്നു. പിന്നെ മിസ് ഇന്ത്യ സൗത്ത് സോണ്‍ ആയിരുന്നു. അവിടെ നിന്ന് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പക്ഷേ മിസ് ടാലന്റഡ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X