റംസാന് ലവ് ലെറ്റർ നൽകി ഋതു, ഇത് ക്യാരക്ടറിനല്ല, ഒടുവിൽ തിരികെ വാങ്ങി
ബിഗ് ബോസിൽ അടിയും വഴക്കും മാത്രമല്ല പ്രണയങ്ങളും മൊട്ടിടുന്നുണ്ട്. എന്നാൽ ഇതെല്ലാം ഗെയിമിന്റെ ഭാഗമായിട്ടാണ്. അഡോണി- എയ്ഞ്ചൽ പ്രണയമായിരുന്നു ബിഗ് ബോസ് ഹൗസിൽ ആദ്യം ചർച്ചയായത്. പിന്നീട് മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സൂര്യയും രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിത മറ്റൊരു പ്രണയകഥയും ബിഗ് ബോസ് ഹൗസിൽ ചർച്ചയാവുകയാണ്.

ഋതു മന്ത്ര റംസാന് ലവ് ലെറ്റർ കൈമാറിയിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കലാലയ ടാസ്ക്കിനിടെയാണ് ഋതു റംസാന് കത്ത് നൽകിയത്. ബിഗ് ബോസ് സർവകലാശാലയിലെ അധ്യാപകരാണ് ഋതുവും റംസാനും. പാട്ട് അധ്യാപികയാണ് ഋതു.നൃത്തമാണ് റംസാൻ പഠിപ്പിക്കുന്നത്. ക്യാമ്പസിൽ ഏറ്റവും അധികം ആരാധകരുള്ള അധ്യാപികയാണ് ഋതു. ക്ലാസിൽ നിന്ന് ഇഷ്ടം പോലെ ലെറ്ററുകൾ ഋതുവിന് കിട്ടുന്നുണ്ട് ഈ കാര്യം ഋതു റംസാനോട് പങ്കുവെയ്ക്കവെയാണ് പ്രണയലേഖനം നൽകുന്നത്,
ഒരു കവിതയാണ് ഋതു റംസാന് നൽകുന്നത്. ഋതു മന്ത്ര എന്ന രീതിയിലാണ് കഥാപാത്രമായിട്ടല്ല തരുന്നത് എന്നും താരം പറഞ്ഞു. തിരിച്ച് അതുപോലെ തരണമെന്നും റംസാനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ മാത്രമേ നമുക്ക് പേപ്പര്‍ കിട്ടൂ. രസമല്ലേ ഇതൊക്കെയെന്നും ഋതു റംസനോട് പറയുന്നു. ഋതു ലവ് ലെറ്റർ നൽകിയ വിവരം റംസാൻ ഭാഗ്യലക്ഷ്മിയോട് പറയുന്നു. എന്നാൽ ഇത് പറഞ്ഞ് തീർക്കാൻ ഋതു അനുവദിച്ചില്ല. പോയി തടയുകയായിരുന്നു. എന്നാൽ ഇത് റംസാൻ എല്ലാവരോടും പറയുകയും ചെയ്തു. റംസാനും ഋതുവിന് ലവ് ലെറ്റർ നൽകിയിരുന്നു.
Recommended Video
എന്റെ അമ്പിളിക്ക്, എന്നെ ചോക്ലേറ്റ് ബോയി എന്നാണ് വിളിക്കുന്നത്, പക്ഷേ എന്റെ ചോക്ലേറ്റ് നീയാണ്. ബിഗ് ബോസ് കഴിഞ്ഞ് പുറത്തുപോയി പൊളിക്കണം മുത്തേയെന്നാണ് റംസാൻ ലവ് ലെറ്ററിൽ എഴുതിയത്. എന്നാൽ പിന്നീട് ഋതു ലവ് ലെറ്റർ തിരികെ വാങ്ങുകയായിരുന്നു. മറ്റുള്ളവരോട് പറഞ്ഞതാണ് ഋതുവിനെ ചൊടിപ്പിച്ചത്.നിനക്ക് വേണ്ടി തന്നതാണ് അത് നീ നശിപ്പിച്ചുവെന്നും പറയുന്നു. എനിക്ക് ലവ് ലെറ്റര്‍ തന്നുവെന്ന് പറഞ്ഞപ്പോള്‍ എന്താണ് എന്നെ കുറിച്ച് വിചാരിക്കുക, അത് താൻ നിനക്ക് തന്നതാണ്, ക്യാരക്ടറിനല്ല എന്നും ഋതു മന്ത്ര റംസാനോട് പറയുന്നുണ്ട്


Click it and Unblock the Notifications