ബിഗ് ബോസിലെ കുതന്ത്രങ്ങള്‍ മനസിലാക്കി റിതുവും അഡോണിയും; മറ്റുള്ളവര്‍ക്കിടയില്‍ പോയി കുറ്റം പറയരുതെന്ന് താരങ്ങൾ

ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ ചൂടിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും. പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ആത്മസുഹൃത്തിന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് ഡിംപല്‍ വികാരധീനയായി.

Recommended Video

Bigg Boss Malayalam : Bigg boss s3 rithu and adoni's game strategy

വളരെ കുറച്ച് നാളുകളില്‍ കരിയറില്‍ ഏറ്റവും വലിയ ഉയരങ്ങളിലെത്താന്‍ സാധിച്ചതിനെ കുറിച്ചാണ് മജ്‌സിയ സംസാരിച്ചത്. ഇതിനിടെ എലിമിനേഷനെ കുറിച്ചുള്ള സംസാരങ്ങള്‍ ആരംഭിച്ചു. ആദ്യം റിതു മന്ത്രയും അഡോണിയുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഗെയിം തന്ത്രങ്ങള്‍ ആരോടും പറഞ്ഞ് കൊടുക്കരുത്. വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും. അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം.

 adony-rithu

അവരെ മുന്നില്‍ നിര്‍ത്തിയാണ് ചിലരുടെ കളികള്‍. ഗെയിം കളിക്കാന്‍ പ്ലാനുണ്ടെങ്കില്‍ നമ്മള്‍ ഗെയിം കളിക്കണമെന്നാണ് അഡോണി റിതുവിനോട് പറയുന്നത്. കൂട്ടം കൂടി നില്‍ക്കുന്നവരുടെ അടുത്ത് പോയി ഒന്നും പറയരുത്. ഇത് കഴിഞ്ഞ് മാറുമ്പോള്‍ എല്ലാവരും വ്യത്യസ്തമായിട്ടാണ് അതിനെ കാണുന്നതെന്ന് ഓര്‍മ്മിക്കണമെന്ന് അഡോണിയോട് റിഥു പറയുന്നു.

യഥാര്‍ഥത്തില്‍ എല്ലാവരെയും ഒരുപോലെയാണ് കാണേണ്ടത്. മൂന്ന് ചര്‍ച്ചകള്‍ കഴിയുമ്പോള്‍ ഈ ബന്ധങ്ങളും കൂട്ടങ്ങളുമെല്ലാം തീരും. നമ്മള്‍ കുറ്റം പറയുന്നതിന് പകരം നല്ല കാര്യം സംസാരിക്കാം. അതിനിടെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും. തുടങ്ങി ബിഗ് ബോസിലെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും. തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. റിഥുവും അഡോണിയും മികച്ച നിരീക്ഷണം നടത്തിയാണ് പിടിച്ച് നില്‍ക്കുന്നതെന്ന് വ്യക്തമാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X