twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കുട്ടനെ വശീകരിക്കാൻ നോക്കി ഋതു മന്ത്ര, കൗതുകമുണര്‍ത്തി ദേവാസുരം ടാസ്ക്ക്

    |

    വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നുണ്ട്. പരസ്പരമുള്ള പോർവിളികൾക്ക് താൽക്കാലം ഇടവേള നൽകിയിരിക്കുകയാണ് താരങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിലെ വീക്കലി ടാസ്ക്കാണ്. ദേവാസുരം എന്നാണ് ടാസ്ക്കിന്റെ പേര്. ബിഗ് ബോസ് അംഗങ്ങൾ ഗ്രൂപ്പായി തിരിഞ്ഞാണ് ഈ ഗെയിം കളിക്കുന്നത്.

    rithu-manikuttan

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിക്കുട്ടനെ ചിരിപ്പിക്കാൻ പഠിച്ച പണിപതിനെട്ടും നോക്കുന്ന ഋതുമന്ത്രയുടെ വീഡിയോയാണ്. ഋതു സകല അടവും പുറത്തെടുത്തിട്ടും മണിക്കുട്ടന് ഒരു ചലനവുമില്ല, ഋതു മാത്രമല്ല മറ്റുളളവരും നടനെ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യാതൊരു ഭാവ വ്യത്യാസവും മണിക്കുട്ടന്റെ മുഖത്ത് കാണുന്നില്ല. ഋതു മണിക്കുട്ടൻ കോമ്പിനേഷന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രോൾ കോളങ്ങളിലും ഇരുവരുടെ വീഡിയോ ഇടം പിടിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

    രസകരമായ വീക്കെൻഡ് ടാസ്ക്കാണ് ദേവാസുരം. കൊട്ടാരത്തിലെ അംഗങ്ങൾ, അസുരന്മാർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം നടക്കുന്നത്. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്‍ ടീമില്‍. ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് എന്നിവരാണ് കൊട്ടാരം അന്തേവാസികൾ

    കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്ക്. ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്‍റുകള്‍ നേടാം എന്നു മാത്രമല്ല, ചിരിക്കുന്ന അംഗം അസുരനായി മാറുകയും ചെയ്യും. കൗതുകകരമായ വേഷവിധാനത്തിലാണ് ടാസ്ക് നടക്കുക. ആക്ടിവിറ്റി ഏരിയയാണ് അസുരന്മാരുടെ 'താവളം'. 'കൊട്ടാര'മായി ബിഹ് ബോസ് ഹൗസും പരിണമിച്ചു. ശംഖനാദമാണ് ഈ ഗെയിമിലെ ബസര്‍ ശബ്ദം. ആദ്യ ബസര്‍ കേട്ടുകഴിഞ്ഞാലാണ് ഗെയിം ആരംഭിക്കുക.

    English summary
    Bigg Boss Malayalam Season 3: Rithu Mathra Turns Vaisali, Her Task Goes Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X