റംസാനെ പ്രണയിക്കും കെട്ടിപ്പിടിക്കും, അതൊക്കെ മത്സരത്തിന്റെ ഭാഗം, ഋതുവിന്റെ സുഹൃത്ത് പറയുന്നു
മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. വൻ ആഘോഷത്തോടെ ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഇപ്പോൾ 5 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഷോ മുറുകുകയാണ്. നിലവിൽ13 മത്സരാർഥികൾ മാത്രമാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഗെയിം മുറുകും തോറും വഴക്കും ബിഗ് ബോസ് ഹൗസിൽ വർധിക്കുകയാണ്.

ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മത്സരാർഥിയാണ് ഋതു മന്ത്ര. ഹൗസിൽ സജീവമായ ഋതു മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. സീസൺ 3 ലെ ശക്തയായ മത്സരാർഥി കൂടിയാണ് ഋതു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഋതുവിന്റെ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം ലൈവാണ്. ഋതുവും റംസാനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഋതുവിന്റെ സുഹൃത്ത് വീഡിയോയിൽ പറയുന്നത്. ഷോയിൽ നിൽക്കാൻ വേണ്ടിയാണ് ഋതു റംസാനോട് അടുപ്പം കാണിക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

ദിവസങ്ങൾക്ക് മുൻപ് ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ സുഹൃത്ത് ജിയ ഇറാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച തുടങ്ങിയത്. പിന്നീടുള്ള ക്യു/ എ സെക്ഷനിൽ ഋതുവുമായുള്ള ബന്ധം ആരാധകർ ചോദിച്ചിരുന്നു സോൾമേറ്റ് എന്നാണ പറഞ്ഞത്. ബിഗ് ബോസ് ഹൗസിനുള്ള ഋതു പാലാണ് തേൻ ആണ് എന്നാണ് ജിയ പറഞ്ഞത്.

ഇപ്പേഴിത ജിയ ഇറാനിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ പോകാൻ ഋതുവിന് ഒട്ടും താൽപര്യം ഇല്ലായിരുന്ന എന്നാണ് ഇയാൾ പറയുന്നത്. തന്റെ നിർബന്ധം കൊണ്ടാണ് ഷോയിലേയ്ക്ക് പോയതെന്നും ഇയാൾ പറയുന്നുണ്ട്. കൂടാതെ ഋതുവുമായുള്ള ചാറ്റും ഇയാൾ പ്രേക്ഷകർക്കായി ഉയർത്തി കാണിക്കുന്നുണ്ട്.

ചിലർ തന്നോട് ഫോണിലൂടേയും ഇൻസ്റ്റഗ്രാം മെസേജിലൂടേയും പറഞ്ഞിരുന്നു. താൻ ഋതുവിനെ തരംതാഴ്ത്തുകയാണെന്ന്. എന്നാൽ അങ്ങനെയല്ല. തങ്ങൾ നല്ല സ്നേഹത്തിൽ പോകുന്നവരാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹം ഋതു ബിഗ് ബോസിൽ വിജയിച്ച് ആ റാമ്പിലൂടെ നടക്കുന്നു വരുന്നത് കാണാനാണ്. അതുകൊണ്ട് തന്നെ താൻ ഒരിക്കലും ഋതുവിനെ തരംതാഴ്ത്തില്ല. ഷേയ്ക്ക് ശേഷം തങ്ങൾ രണ്ടുപേരും ഒരുമിച്ച് ലൈവിൽ വരുമെന്നും സുഹൃത്ത് പറയുന്നു.

താൻ ഋതുവിനോട് മത്സരത്തിൽ പോയി വിജയിച്ച് വരാനാണ് പറഞ്ഞത്. ഇങ്ങനെയുളള ഗെയിം ഷോയിൽ മറ്റുള്ളവരുടെ വികാരത്തിന് പ്രധാന്യം കൊടുക്കാൻ കഴിയില്ല. ഞാൻ അവള അതുപോലെ ട്രെയിൻ ചെയ്താണ് വിട്ടിരിക്കുന്നത്. അവൾ അവിടെ പോയി റാസാനെ പ്രണയിക്കുകയോ കെട്ടിപ്പിടിക്കുകയോ അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നും അത് അങ്ങനെ പോകുമെന്നും സുഹൃത്ത് വീഡിയോയിൽ പറയുന്നു.


Click it and Unblock the Notifications











