For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋതു ആ പേര് വെളിപ്പെടുത്തിയില്ല, എന്നാൽ ചക്കര ഉമ്മയുമായി കാമുകൻ, തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു

  |

  ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിലൊരാളാണ് ഋതു മന്ത്ര. തുടക്കത്തിൽ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നില്ല ഋതു . എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോൾ ടോപ്പ് ഫൈവിൽ വരെ ഋതുവിന്റെ പേര് ഇടം പിടിക്കുന്നുണ്ട്. തുടക്കത്തിൽ വളരെ സൈലന്റ് ആയിരുന്നു താരം. പിന്നീട് മത്സരത്തിൽ സജീവമാകുകയായിരുന്നു. നിലവിൽ ബിഗ് ബോസ് സീസൺ 3 യിലെ അവസാനത്തെ ക്യാപ്റ്റനാണ് ഋതു.

  സാരിയിൽ ഗ്ലാമറസ് ആയി നടി, ചിത്രം കാണൂ

  വാരന്ത്യം എപ്പിസോഡിൽ ഋതു പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോഴായിരുന്നു ഋതു തന്റെ മനസ്സിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയം വളരെ വളരെ മനോഹരമായ വികാരമാണെന്നും നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കണമെന്നും ഋതു പറഞ്ഞിരുന്നു. ഇതിനിടെ തനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഋതുമന്ത്ര വെളിപ്പെടുത്തിയത്. എന്നാൽ പേരും മറ്റ് വിവരങ്ങളൊന്നും ഋതു പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിത ഋതുവിനെ മറുപടിയുമായി കാമുകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടനും മോഡലുമായ ജിയ ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്.

  പ്രണയത്തെ കുറിച്ചുളള മോഹൻലാലിന്റെ ചോദ്യത്തിന് വളരെ മനോഹരമായിട്ടായിരുന്നു ഋതു സംസാരിച്ചത്. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേൽ ശക്തമായിരിക്കണം. ജീവിതത്തിൽ പ്രണയവും പ്രേമവും ഒരുപോലെ വേണമെന്ന് ഋതു പറഞ്ഞു. തനിക്കൊരാളെ ഇഷ്ടമുണ്ടെന്നും ഋതു വെളിപ്പെടുത്തിയിരുന്നു.എന്നാൽ അത് എന്താകുമെന്ന് അറിയില്ല, താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നും ഋതു പറഞ്ഞിരുന്നു.

  ഇതിന് മറുപടിയുമായിട്ടാണ് ജിയ ഇറാനി രംഗത്ത് എത്തിയിരിക്കുന്നത്. ജിയയ്ക്കൊപ്പമുള്ള ഋതുവിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്. ഋതുവിന്റെ കവിളിൽ ചുംബിക്കുന് ചിത്രമാണ് ജിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്ന അടി കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

  ഋതുവുമായ പ്രണയത്തിലാണെന്ന് വളരെ നേരത്തെ തന്നെ ജിയ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷമായി താനും ഋതുവും തമ്മിൽ പ്രണയത്തിലാണ എന്നാണ് ജിയ പറഞ്ഞത്. ഞങ്ങൾ ഒരുമിച്ചു യാത്രകൾ ചെയ്യാറുണ്ട്, അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും ജിയ പറഞ്ഞിരുന്നു. അവളും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുളള കാര്യമാണെന്നും ഋതു ബിഗ് ബോസ് വിജയി ആയി വരുന്ന നിമിഷത്തെകുറിച്ചാണ് ഇപ്പോൾ തന്റെ ചിന്തയെന്നും ജിയ അന്നൊരിക്കൽ പറഞ്ഞിരുന്നു.

  ഋതുവിനെ കണ്ടുമുട്ടിയതിനെ കറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ ജിയ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഒരു ഷൂട്ടിങ്ങിനിടയിലായിരുന്ന ഋതുവിനെ കണ്ടു മുട്ടുന്നത്. നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായതായും ജിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ തൻ വിവാഹിതനാണെന്നും ഇപ്പോൾ വവാഹമോചിതനാണെന്നും ജിയ വെളിപ്പെടുത്തിയിരുന്നു.ഫെബ്രുവരിയിൽ ഋതു ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് നിയമപരമായി ഡിവോഴ്സ് ആകുന്നതെന്നും ജിയ പറഞ്ഞിരുന്നു. അതിന് ശേഷമാണു ഋതുവും തമ്മിലുള്ള ചിത്രങ്ങൾ പങ്കിടാൻ താൻ തീരുമാനിക്കുന്നത്. ജിയ പറഞ്ഞിരുന്നു.

  Bigg boss malayalam season 3 is going to end?

  ജിയ ഇറാനി ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Bigg Boss Malayalam Season 3: Rithu's Boy Friend Jiya irani Responded To Actress Love Statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X